യൂസുഫുല്‍ ഖര്‍ദാവിയെ ഇന്റര്‍പോളിന് വേണ്ട; പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ നിന്ന് നീക്കി

  • Posted By:
Subscribe to Oneindia Malayalam

ദോഹ: വിശ്വ ഇസ്ലാമിക പണ്ഡിതനായ യൂസുഫുല്‍ ഖര്‍ദാവിയെ വാണ്ടഡ് പട്ടികയില്‍ നിന്ന് ഇന്റര്‍പോള്‍ നീക്കം ചെയ്തു. അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. പിടികിട്ടാപ്പുള്ളികളുടെ ഓണ്‍ലൈന്‍ പട്ടികയില്‍ നിന്ന് ഇപ്പോള്‍ ഖത്തറില്‍ കഴിയുന്ന ഖര്‍ദാവിയുടെ പേര് നീക്കിയതായി സംഘടന അറിയിച്ചു.

2014ല്‍ ഈജിപ്തിന്റെ ആവശ്യപ്രകാരമായിരുന്നു ഈജിപ്തില്‍ ജനിച്ച ഖര്‍ദാവിയെ ഇന്റര്‍പോള്‍ പോലിസ് ഓര്‍ഗനൈസേഷന്‍ പട്ടികയില്‍ പെടുത്തിയത്. എന്നാല്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും അന്വേഷണത്തില്‍ ബോധ്യമാവുകയായിരുന്നു. ഈജിപ്ത് ഭരണാധികാരികളെ വിമര്‍ശിച്ചു എന്നതൊഴിച്ചാല്‍ മറ്റ് കുറ്റകൃത്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്ന് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു.

yusufal

ഖര്‍ദാവിയുടേത് അടക്കമുള്ളവരുടെ പേര് പട്ടികയില്‍ നിന്ന് നീക്കിയത് ഈജിപ്ത് ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ തുറന്നുകാണിച്ചിരിക്കുകയാണെന്ന് സംഘടനയുടെ പ്രസിഡന്റ് മുഹമ്മദ് ജമീല്‍ പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുകയും ജയിലിലടച്ച് പീഡിപ്പിക്കുകയും ചെയ്യുന്ന ഈജിപ്ത് രണകൂടം, മാന്യമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും താറടിച്ചുകാണിക്കാന്‍ ഇന്റര്‍പോളിനെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് ഇസ്ലാമിക സ്‌കോളേഴ്‌സ് എന്ന സംഘടനയുടെ ചെയര്‍മാനാണ് 91കാരനായ ഖര്‍ദാവി. 2013ല്‍ ഈജിപ്തില്‍ നടന്ന സൈനിക അട്ടിമറിക്കു ശേഷം അദ്ദേഹത്തിനെതിരേ ഈജിപ്ത് ഭരണകൂടം കൊലപാതകം, കലാപം, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയിരുന്നു. എന്നാല്‍ ഖത്തറില്‍ താമസിക്കുന്ന അദ്ദേഹത്തിനെതിരേ സൈനിക ഭരണകൂടം കെട്ടിച്ചമച്ച കഥകളാണിതെന്ന് പിന്നീട് ബോധ്യമായി.

നുഹമ്മദ് മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ച് നിലവില്‍ വന്ന അല്‍ സീസിയുടെ ശക്തനായ വിമര്‍ശകനാണ് ഖര്‍ദാവി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Interpol has removed from its online wanted list Yusuf al-Qaradawi, one of the most prominent religious leaders in the Middle East, according to the Arab Organisation for Human Rights (AOHR) in the UK

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്