കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീര്‍ മലേഷ്യയില്‍; ഇവിടെ എന്താണു കാര്യം?

  • By Desk
Google Oneindia Malayalam News

ക്വലാലംപൂര്‍: നാലു മാസത്തിലേറെയായി നീളുന്ന അറബ് ഉപരോധത്തിനിടയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയിരിക്കുകയാണ് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. ഒരു പതിവ് സന്ദര്‍ശനമാണിതെന്ന് കരുതിയാല്‍ തെറ്റി. പ്രധാനപ്പെട്ട ചില ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ട് ഈ സന്ദര്‍ശനത്തിന് പിന്നില്‍.

ആലുവയിൽ ഹൈടെക്ക് പന്നിമലർത്ത്! ആശുപത്രി എംഡിയടക്കമുള്ള പ്രമുഖർ കുടുങ്ങി! ദമ്പതികളെന്ന പേരിൽ പോലീസ്..ആലുവയിൽ ഹൈടെക്ക് പന്നിമലർത്ത്! ആശുപത്രി എംഡിയടക്കമുള്ള പ്രമുഖർ കുടുങ്ങി! ദമ്പതികളെന്ന പേരിൽ പോലീസ്..

അതിലേറ്റവും പ്രധാനപ്പെട്ടത് 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ടതാണ്. ലോകകപ്പിന്റെ മുന്നോടിയായി മെട്രോ റെയില്‍ ശൃംഖല, എട്ട് സ്റ്റേഡിയങ്ങള്‍, ലൂസൈല്‍ എന്ന പുതിയ നഗരം തുടങ്ങിയ നിരവധി നര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് ഖത്തറില്‍. ഇതിനാവശ്യമായ മരം വേണം. നല്ല മരങ്ങള്‍ക്ക് പേരു കേട്ട മലേഷ്യയില്‍ നിന്ന് പരമാവധി മരങ്ങള്‍ വാങ്ങാനാണ് ഖത്തറിന്റെ പദ്ധതി.

qataremir

ഇതുവരെ സൗദിയില്‍ നിന്നായിരുന്നു ഖത്തര്‍ സ്റ്റീല്‍ ഇറക്കുമതി ചെയ്തിരുന്നത്. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ മലേഷ്യയില്‍ നിന്ന് അത് വാങ്ങാനാണ് ഖത്തറിന്റെ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഖത്തര്‍ സന്ദര്‍ശിച്ച മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹ്മദ് ഹമീദി, ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നിലവില്‍ നിര്‍മാണ മേഖലയിലും ഹോട്ടല്‍ രംഗത്തും 15 മലേഷ്യന്‍ കമ്പനികള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സിപിഎമ്മിൽ കടുത്ത ഭിന്നത; ഒത്തു തീർപ്പുകൾക്ക് തയ്യാറാകാതെ കാരാട്ടുു യെച്ചൂരിയും, വോട്ടെടുപ്പ് ...സിപിഎമ്മിൽ കടുത്ത ഭിന്നത; ഒത്തു തീർപ്പുകൾക്ക് തയ്യാറാകാതെ കാരാട്ടുു യെച്ചൂരിയും, വോട്ടെടുപ്പ് ...

2011ല്‍ ഖത്തറും മലേഷ്യയും ചേര്‍ന്ന് രണ്ട് ബില്യന്‍ ഡോളറിന്റെ സംയുക്ത നിക്ഷേപപദ്ധതി രൂപീകരിച്ചിരുന്നു. 2016ല്‍ ഇരുരാഷ്ട്രങ്ങളും തമ്മില്‍ 566 മില്യന്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. എന്നാല്‍ ഉപരോധത്തിനു ശേഷം അത് ഒരു ബില്യന്‍ ആയി ഉയര്‍ന്നതായി ഖത്തര്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. യന്ത്രങ്ങള്‍, മരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, മെറ്റല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ഖത്തര്‍ ഇവിടെ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കെമിക്കലുകള്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍, ലഘുയന്ത്രങ്ങള്‍ തുടങ്ങിയവയാണ് ഖത്തറില്‍ നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍. 218 രഷ്ട്രങ്ങളിലേക്ക് മലേഷ്യ മരം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

English summary
Qatar's emir, Sheikh Tamim bin Hamad Al Thani, is in Malaysia for a two-day state visit, accompanied by a business delegation and cabinet members
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X