തീര്‍ഥാടനത്തിലും രാഷ്ട്രീയം; ഖത്തര്‍ പൗരന്‍മാരെ ഉംറ ചെയ്യാന്‍ സൗദി അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പരാതി

  • Posted By:
Subscribe to Oneindia Malayalam

ദോഹ: ഖത്തറിനെതിരായ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തരി പൗരന്‍മാരെ ഉംറ നിര്‍വഹിക്കാന്‍ സൗദി അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പരാതി. ലോകമുസ്ലിംകളുടെ പുണ്യ ഗേഹമായ മക്കയിലെ ഹറം പള്ളിയിലെത്തി ഉംറ നിര്‍വഹിക്കുന്നതില്‍ നിന്ന് ഖത്തരികളെ വിലക്കുന്നുവെന്ന് അല്‍റായ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷത്തില്‍ ഏത് സമയത്തും വിശ്വാസികള്‍ക്ക് നിര്‍വഹിക്കാന്‍ സാധിക്കുന്ന തീര്‍ഥാടനാണ് ഉംറ.

വിവാഹത്തിന് മുമ്പ് സംസാരം: യുവതിയെയും പ്രതിശ്രുത വരനെയും വെടിവെച്ചുകൊന്നു, സംഭവം ദുരഭിമാനക്കൊല!

2017 ജൂണില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഖത്തര്‍ ഭീകരവാദത്തിന് പ്രോല്‍സാഹനം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു ഇത്. എന്നാല്‍ ഖത്തര്‍ ഇക്കാര്യം ശക്തമായി നിഷേധിച്ചിരുന്നു. ഖത്തറിന്റെ ഇറാന്‍ ബന്ധവും അല്‍ജസീറ ചാനലുമൊക്കെയാണ് ഖത്തറിനെതിരായ ആരോപണങ്ങളായി ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

qatar

അടുത്തിടെ, 20 ഖത്തര്‍ പൗരന്‍മാരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കാതെ ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് കുവൈത്തിലേക്ക് മടക്കി അയച്ചതായി അല്‍ റായ കുറ്റപ്പെടുത്തി. രണ്ട് ദിവസം സംഘത്തെ സൗദിയില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.

അല്‍റായയുടെ റിപ്പോര്‍ട്ട് ശരിവച്ച് മുഹമ്മദ് ബിന്‍ ഹാമിദ് അല്‍ മുഹന്നദി എന്ന ഖത്തരി പൗരന്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കി. ഡിസംബര്‍ 25നായിരുന്നു സംഭവം. ഉംറ ചെയ്യാനെത്തിയ തന്നെ അധികൃതര്‍ വിമാനത്താവളത്തില്‍ വച്ച് തടയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ഥാടനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന സൗദിയുടെ നീക്കം അപലപനീയമാണെന്ന് പത്രം അതിന്റെ എഡിറ്റോറിയലിലൂടെ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം സൗദി നിഷേധിച്ചു. തങ്ങള്‍ ആരെയും ഉംറ നിര്‍വഹിക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ലെന്നാണ് സൗദി ഗ്രാന്റ് മോസ്‌ക് ജനറല്‍ പ്രസിഡന്‍സി പ്രസ്താവനയില്‍ അറിയിച്ചത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
qataris barred from pilgrimage in saudi arabia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്