സൗദി:സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് ഫീസ്!!സ്വകാര്യ ആശുപത്രി റിപ്പോര്‍ട്ടുകള്‍ക്ക്!

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: സൗദിയില്‍ സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ സെന്ററുകളും നല്‍കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ജനന, മരണ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രാലയം ഫീസ് ഏര്‍പ്പെടുത്തി.

ജനന, മരണ, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് 100 റിയാലും മെഡിക്കല്‍ ലീവ് റിപ്പോര്‍ട്ട് അറ്റസ്റ്റ് ചെയ്യുന്നതിന് 50 റിയാലുമാണ് ഫീസ്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പ്രവിശ്യ ആരോഗ്യ വകുപ്പുകള്‍ക്ക് അയച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പ്രവിശ്യാ ആരോഗ്യ വകുപ്പുകളില്‍ സ്വീകരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

attest-filling

സാക്ഷ്യപ്പെടുത്തേണ്ട റിപ്പോര്‍ട്ടുകളും സര്‍ട്ടിഫിക്കറ്റുകളും ആശുപത്രി പ്രതിനിധികള്‍ ആരോഗ്യ വകുപ്പ് ഓഫീസുകളില്‍ എത്തിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, സൗദി ആരോഗ്യമന്ത്രാലയം ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.

English summary
Reports says Saudi ministry of Health imposed fee for Private hospital certificate attestation.
Please Wait while comments are loading...