ഒടുവില്‍ ആര്‍ജെ സൂരജിനെക്കൊണ്ട് മാപ്പുപറയിപ്പിച്ചു; റേഡിയോ ഷോയും ഉപേക്ഷിച്ച് സൂരജ്

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  മാപ്പുപറഞ്ഞ് RJ സൂരജ്, ആഘോഷിച്ച് സുഡാപ്പികള്‍

  ദോഹ: ഖത്തറിലെ അറിയപ്പെടുന്ന റേഡിയോ ജോക്കിയാണ് ആര്‍ജെ സൂരജ് എന്ന് അറിയപ്പെടുന്ന സൂരജ്. സൂരജിന്റെ പല ഫേസ്ബുക്ക് വീഡിയോകളും വലിയ തോതില്‍ വൈറല്‍ ആയിട്ടുണ്ട്. എന്നാല്‍ ഒടുവില്‍ അത്തരും ഒരു വീഡിയോയ്ക്ക് സൂരജ് നല്‍കേണ്ടി വന്നത് വലിയ വിലയാണ്.

  നരകത്തിലെ വിറകുകൊള്ളി... മലപ്പുറത്തെ പെൺകുട്ടികളെ ചുണക്കുട്ടികളാക്കിയ സൂരജിന് 'ആങ്ങളമാരുടെ' പൊങ്കാല

  മലപ്പുറത്ത് മുസ്ലീം പെണ്‍കുട്ടികള്‍ ഫ്‌ലാഷ് മോബില്‍ പങ്കെടുത്തതിനെ പ്രശംസിച്ചുകൊണ്ടായിരുന്നു സൂരജ് രംഗത്ത് വന്നത്. ഡാന്‍സ് കളിച്ചതിന്റെ പേരില്‍ ആ പെണ്‍കുട്ടികളെ അവഹേളിച്ചുകൊണ്ട് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു. ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്ത് വന്നവരില്‍ ചിലര്‍ തന്നെയാണ് ഈ പെണ്‍കുട്ടികള്‍ക്കെതിരേയും പ്രതികരിക്കുന്നത് എന്ന് രാഹുല്‍ വിമര്‍ശിച്ചു.

  കല്യാണം കഴിഞ്ഞിട്ട് രണ്ടര മാസം, ഓള് മൂന്ന് മാസം ഗർഭിണി!!! ഞെട്ടണ്ട, ഞെട്ടിത്തരിക്കണ്ട... ഇതാണ് സത്യം

  എന്നാല്‍ സൂരജിന്റെ വിമര്‍ശനം വ്രണപ്പെടുത്തിയത് ചിലരുടെ മതവികാരത്തെ ആയിരുന്നു. ഇതിന്റെ പേരില്‍ സൂരജിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധവും ഭീഷണിയും എല്ലാം നേരിടേണ്ടി വന്നു. ഏറ്റവും ഒടുവില്‍ സൂരജ് നിരുപാധികം മാപ്പുപറഞ്ഞുകൊണ്ട് പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

  തോട്ടിന്‍കരയിലെ റോസാപ്പൂവ്

  തോട്ടിന്‍കരയിലെ റോസാപ്പൂവ്

  മാപ്പ് പറഞ്ഞുകൊണ്ടുള്ള വീഡിയോയില്‍ താന്‍ മുമ്പ് പറഞ്ഞ ഒരു കാര്യം പറഞ്ഞുകൊണ്ടാണ് സൂരജ് തുടങ്ങുന്നത്. ഇമേജ് എന്ന് പറയുന്നത് തോട്ടിന്‍ കരയില്‍ വിരിയുന്ന ഒരു റോസാപ്പൂവ് പോലെയാണ്. എപ്പോള്‍ വേണമെങ്കിലും അത് തോട്ടിലേക്ക് വീഴാം. അത്രയേ അതിന് ആയുസ്സുള്ളൂ. അത് അനുഭവം കൊണ്ട് തനിക്ക് ബോധ്യപ്പെട്ടു എന്നാണ് സൂരജ് പറയുന്നത്.

  ഐ ഹേറ്റ് സൂരജ്

  ഐ ഹേറ്റ് സൂരജ്

  പണ്ട് സപ്പോര്‍ട്ട് സൂരജ് എന്ന് പറഞ്ഞുകൊണ്ടിരുന്ന ആളുകള്‍ എല്ലാം ഇപ്പോള്‍ 'ഐ ഹേറ്റ് സൂരജ്' എന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നുവത്രെ. തല്ലും, കൊല്ലും ജയിലില്‍ അടക്കും ജോലി കളയിക്കും എന്നൊക്കെയായിരുന്നു തനിക്ക് കിട്ടിയ ഭീഷണികള്‍ എന്ന് സൂരജ് പറയുന്നുണ്ട്. അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്നും സൂരജ് പറയുന്നുണ്ട്.

  അറിയാതെ ആയിരുന്നു

  അറിയാതെ ആയിരുന്നു

  ആ വീഡിയോയില്‍ ഒരു ഭാഗത്ത് ഇത്തി താളത്തില്‍, പ്രത്യേക രീതിയില്‍ പറയുന്നുണ്ട് സൂരജ്. അത് മതപ്രഭാഷണങ്ങളെ അനുകരിക്കുന്ന രീതിയില്‍ ആയിരുന്നു. എന്നാല്‍ അത് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സൂരജ് പറയുന്നത്. അതുകൊണ്ടാണത്രെ അത്തരത്തില്‍ പറഞ്ഞത്.

  ഹൃദയത്തില്‍ തൊട്ട് ക്ഷമ ചോദിക്കുന്നു

  ഹൃദയത്തില്‍ തൊട്ട് ക്ഷമ ചോദിക്കുന്നു

  അത്തരത്തിലുള്ള പ്രയോഗവും ശൈലിയും ചിലരുടെ വികാരത്തെ വ്രണപ്പെടുത്തിയതായി അറിയാന്‍ കഴിഞ്ഞു. അതുകൊണ്ട്, അതിന്റെ പേരില്‍ ഹൃദയത്തില്‍ തൊട്ടുകൊണ്ട് മാപ്പ് ചോദിക്കുകയാണ് താന്‍ എന്നും സൂരജ് പറയുന്നു. ഒരു മതത്തിനെ വ്രണപ്പെടുത്തുന്ന ഒരു കാര്യമായിരുന്നു അത് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് വിശദീകരണം.

  മതത്തെ അവഹേളിക്കുന്ന ആളല്ല

  മതത്തെ അവഹേളിക്കുന്ന ആളല്ല

  താന്‍ ഒരിക്കലും ഒരു മതത്തേയും അവഹേളിക്കുന്ന ആളല്ല എന്നാണ് സൂരജ് പറയുന്നത്. പലരും മറുപടിയായ പല വീഡിയോകളും തയ്യാറാക്കിയ കാര്യവും പറയുന്നുണ്ട്. അവരെല്ലാം മാന്യമായാണ് തനിക്ക് കാര്യങ്ങള്‍ മനസ്സിലാക്കി തന്നത് എന്നും സൂരജ് വിശദീകരിക്കുന്നുണ്ട്.

  താന്‍ സംഘിയല്ല

  താന്‍ സംഘിയല്ല

  തന്റെ രാഷ്ട്രീയം എന്ന് പറയുന്നത് ഒരിക്കലും ഒരു ആര്‍എസ്എസ്, ബിജെപി, സംഘപരിവാര്‍ രാഷ്ട്രീയമല്ലെന്നും സൂരജ് പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പലരും തന്നെ കാണുന്നത് ഒരു ഹിന്ദുത്വ അജണ്ടയുമായി വന്ന ഭീകരന്‍ ആയിട്ടാണ് എന്നാണ് സൂരജിന്റെ ആക്ഷേപം. താന്‍ ഒരു കമ്യൂണിസ്റ്റ് അനുഭാവി ആണെന്നും സൂരജ് പറയുന്നുണ്ട്.

  ഇനി വരില്ല ഇങ്ങനെ

  ഇനി വരില്ല ഇങ്ങനെ

  ഒരിക്കല്‍ കൂടി സൂരജ് ക്ഷമാപണം നടത്തുന്നുണ്ട്. ഇനിയൊരിക്കലും ഇത്തരത്തിലുള്ള വീഡിയോകളുമായി രംഗത്ത് വരില്ലെന്ന് ഉറപ്പ് വരുത്തുക കൂടി ചെയ്യുന്നുണ്ട് സൂരജ്.

  സ്ഥാപനത്തിനെതിരെ

  സ്ഥാപനത്തിനെതിരെ

  തനിക്കെതിരെ മാത്രമല്ല, താന്‍ ജോലി ചെയ്യുന്ന റേഡിയോ മലയാളം 98.6 ന് എതിരായിട്ടും കാമ്പയിന്‍ നടക്കുന്നതായി സൂരജ് പറയുന്നു. ഇതിന്റെ പേരില്‍ ദയവായി ആ റേഡിയോയെ ഉപദ്രവിക്കരുത് എന്നാണ് സൂരജിന്റെ അപേക്ഷ. നാട്ടില്‍ നിന്ന് ഒരുപാട് സ്വപ്‌നങ്ങളുമായി വന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ് അവിടെ ജോലി ചെയ്യുന്നത്, അവരുടെ ജീവിതം ഇല്ലാതാക്കരുത് എന്നും സൂരജ് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

  പരിപാടിയില്‍ നിന്ന് മാറിനില്‍ക്കുന്നു

  പരിപാടിയില്‍ നിന്ന് മാറിനില്‍ക്കുന്നു

  ദോഹ ഗേറ്റ് എന്ന പരിപാടി ആയിരുന്നു സൂരജ് ദിവസവും റേഡിയോയില്‍ ചെയ്തുകൊണ്ടിരുന്നത്. വി ഹേറ്റ് ആര്‍ജെ സൂരജ് എന്ന കാമ്പയിനെ മാനിച്ചുകൊണ്ട് താന്‍ ആ പരിപാടിയില്‍ നിന്ന് മാറി നില്‍ക്കുകയാണ് എന്നും സൂരജ് അറിയിച്ചു. പരാമവധി ആ റേഡിയോയില്‍ ഒരു ആര്‍ജെ ആയി തിരിച്ചുവരാതിരിക്കാന്‍ താനും ശ്രമിക്കുമെന്നും സൂരജ് പറയുന്നു.

  സൂരജിന്റെ വീഡിയോ കാണാം

  ഇതാണ് ക്ഷമ ചോദിച്ചുകൊണ്ടുള്ള സൂരജിന്റെ വീഡിയോ. ഇതും ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞിട്ടുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  RJ Sooraj seeks apology for his video response on Malappuram Flash Mob.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്