ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ "സര്‍ഗമേള 2017" ഖിസൈസ് സെന്റര്‍ ജേതാക്കള്‍

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഐക്യ അറബ് എമിറേറ്റിസന്റെ 46-മത് ദേശീയദിനം വിവിധ പരിപാടികളോടെ യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമുചിതമായി ആഘോഷിച്ചു.

യൂഫെസ്റ്റിന് ആവേശ്വജ്വലമായ സമാപനം

അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍വെച്ചു നടത്തിയ ''സര്‍ഗമേള 2017 ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ജനറല്‍ സിക്രട്ടറിയും ഫുജൈറ കെ.എം.സി.സി 'ശിഹാബ് തങ്ങള്‍ സേവനപുരസ്‌കാര' ജേതാവുമായ പി.എ. ഹുസൈന്‍ ഫുജൈറ ഉദ്ഘാടനം ചെയ്തു.

sargamela1

പ്രവാസി കഥാകൃത്ത് സലിം അയ്യനേത്ത് മുഖ്യാതിഥിയായിരുന്നു. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുറഹിമാന്‍ പറവന്നൂര്‍ അധ്യക്ഷത വഹിച്ചു. സിക്രട്ടറി ഷഹീന്‍ അലി സി.എച്ച് സ്വാഗതവും ഫൈസല്‍ അമ്മേങ്കര നന്ദിയും പറഞ്ഞു. അബ്ദുല്‍ വാഹിദ് മയ്യേരി, വി.പി. അഹമദ് കുട്ടി മദനി, ജാഫര്‍ സ്വാദിഖ് അജ്മാന്‍, കണ്‍വീനര്‍ ഹാറൂന്‍ കക്കാട് തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യു.എ.ഇ.യുടെ മുഴുവന്‍ എമിരേറ്റുകളില്‍നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച സര്‍ഗമേളയില്‍ വിവിധ കാറ്റഗറികളിലായി 600ല്‍പരം വിദ്യാര്‍ഥികളും മുതിര്‍ന്നവരും വിവിധ മത്സരങ്ങളില്‍ പങ്കാളികളായി.

sargamela2

വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഖിസൈസ് യൂനിറ്റ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഷാര്‍ജ യൂനിറ്റിന് രണ്ടാം സ്ഥാനവും അജ്മാന്‍ യൂനിറ്റിന് മൂന്നാം സ്ഥാനവും ലഭിച്ചു. പൊതുജനങ്ങള്‍ക്കുവേണ്ടി കഴിഞ്ഞ മാസം സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ ഫലങ്ങള്‍ കണ്‍വീനര്‍ ഹാറൂന്‍ കക്കാട് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഐക്യവും സഹിഷ്ണുതയും വിളംബരം ചെയ്തുകൊണ്ട് സ്‌കൂളിന്റെ വിശാലമായ മുറ്റത്ത് പതാകകളും വര്‍ണ്ണക്കൊടികളും വീശിക്കൊണ്ട് കുട്ടികളേയും മുതിര്‍ന്നവരേയും അണിനിരത്തി യു.എ.ഇയുടെ വര്‍ണ്ണാഭമായ ഭൂപടം സൃഷ്ടിച്ചു.

sargamela3

സമാപനചടങ്ങില്‍ ഷാര്‍ജ യൂനിറ്റ് ബാലവേദി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അബ്ദുറഹിമാന്‍ ചീക്കുന്ന്, അബ്ദുറഹിമാന്‍ പറവന്നൂര്‍, അബ്ദുല്‍ വാഹിദ് മയ്യേരി തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. സമാപനചടങ്ങില്‍ ജാഫര്‍ സ്വാദിഖ് അജ്മാന്‍ സ്വാഗതവും ഹനീഫ് സ്വലാഹി പുലാമന്തോള്‍ നന്ദിയും പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sargamela 2017-Winners

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്