ഇന്ത്യയുമായുള്ള പുതിയ ഹജ്ജ് കരാറില്‍ സൗദി അറേബ്യ ഞായറാഴ്ച ഒപ്പുവയ്ക്കും

  • Posted By:
Subscribe to Oneindia Malayalam

ജിദ്ദ: ഈ വര്‍ഷം ആഗസ്തില്‍ തുടങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും ഞായറാഴ്ച ഒപ്പുവയ്ക്കുമെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. സൗദി ഹജ്ജ്-ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബെന്തെന്റെ ജിദ്ദയിലെ ഓഫീസില്‍ നടക്കുന്ന കരാറൊപ്പിടല്‍ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹജ്ജിന്റെ കൂടി ചുമതല വഹിക്കുന്ന കേന്ദ്ര ന്യൂനപക്ഷ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പങ്കെടുക്കും. സൗദി ഹജ്ജ്-ഉംറ വകുപ്പ് മന്ത്രിയും മുഖ്താര്‍ അബ്ബാസ് നഖ്‌വിയും തമ്മിലാണ് കരാര്‍ ഒപ്പു വയ്ക്കുക.

മോഷ്ടിച്ച എടിഎം കാര്‍ഡുകള്‍ വഴി ട്രാഫിക് പിഴ അടച്ചുകൊടുക്കുന്ന സംഘം അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയം നിലവില്‍ വന്നതിനുശേഷം നടക്കുന്ന ആദ്യ ഹജ്ജാണ് ഈ വര്‍ഷത്തേതെന്ന സവിശേഷതയുണ്ട്. പുതിയ ഹജ്ജ് നയപ്രകാരം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള ക്വാട്ട അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ക്വാട്ട 75ല്‍ നിന്ന് 70 ശതമാനമായി കുറച്ച കേന്ദ്ര നടപടിക്കെതിരേ കേരള ഹജ്ജ് കമ്മിറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞിട്ടുണ്ട്. 170,000 പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജ്ജ് താര്‍ഥാടനത്തിനായി പോവുന്നത്.

hajj

ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ യാത്ര, താമസം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഒപ്പില്‍ ചടങ്ങിനോടനുബന്ധിച്ച് സൗദി-ഇന്ത്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് പറഞ്ഞു. ന്യൂനപക്ഷകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, കേന്ദ്രഹജ് കമ്മിറ്റി, എയര്‍ ഇന്ത്യ എന്നിവയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ഹജ്ജ് കരാറില്‍ ഒപ്പ് വയ്ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സൗദി ഡെപ്യൂട്ടി ഹജ്ജ്-ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് സുലൈമാന്‍ മസ്ഹത്തുമായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള തവാഫ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഡോ. റാഫത്ത് ബദര്‍, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Saudhi arabia signs the Hajj contract with India

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്