സൗദി: എയ്തുവീഴ്ത്തുന്നത് ശത്രുക്കളെ: ലോക സമ്പന്നനായ അല്‍വീദിനെതിരെ നടന്നത് ഗൂഡാലോചന!!

  • Written By:
Subscribe to Oneindia Malayalam

റിയാദ്: അഴിമതിക്കേസില്‍ സൗദി അറേബ്യ ശനിയാഴ്ച അറസ്റ്റ് ചെയ്തവരില്‍ ലോക സമ്പന്നരില്‍ ഒരാളായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനും. 11 സൗദി രാജകുമാരന്മാര്‍ക്കൊപ്പമാണ് ബില്യണയര്‍ നിക്ഷേപകനായ അല്‍വലീദ് ഉള്‍പ്പെടുന്നത്. 11 രാജകുമാരന്മാര്‍ക്ക് പുറമേ നാല് മന്ത്രിമാരെയും സൗദി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സൗദിയുടെ ഔദ്യോഗിക അംഗീകാരമുള്ള സാറ്റലൈറ്റ് നെറ്റ് വര്‍ക്ക് അല്‍ അറേബ്യയാണ് അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അല്‍വലീദിന്‍റെ അറസ്റ്റ് സൗദിയിലും ലോകത്തെ സാമ്പത്തിക കേന്ദ്രങ്ങളിലും വലിയ തിരയിളക്കമാണ് സൃഷ്ടിച്ചത്.

രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റില്‍: സൗദി മന്ത്രിസഭയില്‍ അഴിച്ചുപണി

അല്‍വലീദിന്‍റെ അറസ്റ്റിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി രാജകുടുംബാംഗമായ അല്‍വലീദ് സൗദിയിലെ വലിയ സാമ്പത്തിക ശക്തി കൂടിയാണ്. ഇക്കാരണങ്ങളാണോ അഴിമതിക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നിലുള്ളതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

 എന്തുകൊണ്ട് വലീദ്

എന്തുകൊണ്ട് വലീദ്


സൗദി രാജകുടുംബാംഗവും ലോക സമ്പന്നരില്‍ ഒരാളായുമായ അല്‍വലീദ് സൗദിയിലെ നിക്ഷേപരംഗം കയ്യടക്കിയിട്ടുള്ള വ്യക്തിയാണ്. ട്വിറ്റര്‍, സിറ്റി ഗ്രൂപ്പ്, ആപ്പിള്‍, ന്യൂസ് കോര്‍പ്പ് എന്നിവയുള്‍പ്പെടെ വിവിധ ലോകോത്തര കമ്പനികളിലെ ഓഹരിയുടമയാണ്. അറബ് ലോകത്തെ എല്ലാ സാറ്റലൈറ്റ് ചാനല്‍ ശൃംഖലകളുടെയും നിയന്ത്രണം അല്‍വലീദിന്‍റെ കൈകളിലാണുള്ളത്. ടൂറിസം, മാസ് മീഡിയ, എന്‍റര്‍ടെയ്ന്‍മെന്‍റ് , റീട്ടെയില്‍, പെട്രോ കെമിക്കല്‍, ഏവിയേഷന്‍, ടെക്നോളജി, റിയല്‍ എസ്റ്റേറ്റ് മേഖലകളിലും അല്‍വലീദിന് നിക്ഷേപങ്ങളുണ്ട്.

 അറേബ്യന്‍ വാരന്‍ബഫറ്റ്

അറേബ്യന്‍ വാരന്‍ബഫറ്റ്

ടൈംസ് മാസിക അറേബ്യന്‍ വാരന്‍ബഫറ്റ് എന്ന് വിശേഷിപ്പിക്കുന്ന അല്‍വലീദ് സിറ്റി ഗ്രൂപ്പിന്‍റെ ഏറ്റവും വലിയ ഓഹരിയുടമയാണ്. ഏറ്റവുമധികം ഹോട്ടലുകളുടെ ഉടമയായ അല്‍വലീദ് 21ാം നൂറ്റാണ്ടിലെ ഫോക്സ് വോട്ടിംഗില്‍ രണ്ടാമതെത്തിയത്.

 എല്ലാം മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു

എല്ലാം മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു

അറസ്റ്റ് പ്രഖ്യാപനത്തോടെ ശനിയാഴ്ച തന്നെ റിയാദിലെ ദി റിറ്റ്സ് കാല്‍ട്ടന്‍ ഹോട്ടല്‍ ഒഴിപ്പിച്ചിരുന്നു. അറസ്റ്റ് ചെയ്ത രാജകുടുംബാംഗങ്ങളെ പാര്‍പ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെയാണിത്. സൗദിയിലെ സ്വകാര്യ വിമാനങ്ങള്‍ക്കുവേണ്ടിയുള്ള വിമാനത്താവളവും അടച്ചിട്ടിരുന്നു. അറസ്റ്റിന് മുമ്പായി അല്‍വലീദ് രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്.

മാധ്യമങ്ങള്‍ക്ക് അഭിമുഖം

മാധ്യമങ്ങള്‍ക്ക് അഭിമുഖം

കഴിഞ്ഞ മാസം അല്‍വലീദ് ക്രിപ്റ്റോ കറന്‍സി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനി സൗദി അരാംകോയിലേയുടെ ഓഹരികള്‍ വില്‍ക്കാനുള്ള സൗദിയുടെ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയിരുന്നു.

 ട്രംപുമായി വാഗ്വാദം

ട്രംപുമായി വാഗ്വാദം

2016ല്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി അല്‍വലീദ് ട്വിറ്ററില്‍ വാഗ് വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ട്വിറ്ററിലായിരുന്നു സൗദി രാജകുടുംബാഗവും ട്രംപും തമ്മിലുള്ള വാക്പയറ്റ്. മുസ്ലിങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള വിലക്കേര്‍പ്പെടുത്താനുള്ള ട്രംപിന്‍റെ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയ വലീദ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിന്ന് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു. നേരത്തെ 1990ല്‍ രണ്ട് തവണ അല്‍വലീദ് സാമ്പത്തികമായി ട്രംപിനെ സഹായിച്ചിരുന്നുവെന്നതാണ് മറ്റൊരു വസ്തുത.

 11 രാജകുമാരന്മാര്‍

11 രാജകുമാരന്മാര്‍

അഴിമതി കേസുകളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ 11 രാജകുമാരന്മാരെയും നാല് മന്ത്രിമാരെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി മുതിര്‍ന്ന മന്ത്രിമാരെ പുറത്താക്കിയ സൗദി ബില്യണയര്‍ അല്‍ വലീദ് ബിന്‍ തലാലിനെയും അറസ്റ്റ് ചെയ്തതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 കമ്മറ്റിയുടെ അധികാരം

കമ്മറ്റിയുടെ അധികാരം

അഴിമതി കേസുകളില്‍ അന്വേഷണം നടത്തുന്നതിനും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും യാത്രാവിലക്ക്, സ്വത്തും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കല്‍, അഴിമതിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ ഫണ്ടുകള്‍ സ്വത്തുക്കള്‍ എന്നിവ കണ്ടെത്തല്‍ തുടങ്ങിയ അവകാശങ്ങളാണ് അഴിമതി വിരുദ്ധ കമ്മറ്റിയ്ക്കുള്ളത്. മന്ത്രിമാരും രാജകുമാരന്മാരും അഴിമതി വഴി സര്‍ക്കാരിനെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സല്‍മാന്‍ രാജാവ് പ്രശ്നം പരിഹരിക്കുന്നതിനായി കമ്മറ്റിയ്ക്ക് രൂപം നല്‍കാന്‍ ഉത്തരവിട്ടത്.

 പകരം മന്ത്രിമാര്‍

പകരം മന്ത്രിമാര്‍

സൗദി പുറത്താക്കിയ സാമ്പത്തിക കാര്യ മന്ത്രി അദല്‍ ഫക്കേഹിന് പകരം മുഹമ്മദ് അല്‍ തുവൈജിരിയെയും, നാഷണല്‍ ഗാര്‍ഡ് ചീഫ് പ്രിന്‍സ് മെത്തേബ് ബിന്‍ അബ്ദുള്ളയ്ക്ക് പകരം ഖലേദ് ബിന്‍ അയ്യാഫിനേയും നിയമിച്ചിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു ഈ നീക്കം. രണ്ട് മന്ത്രിമാരും രണ്ട് നാവിക സേനാ തലവന്മാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നാവിക സേനാ മേധാവി ലെഫ്. ജനറല്‍ അബ്ദുല്ല ബിന്‍ സുല്‍ത്താന് പകരം മേജര്‍ ജനറല്‍ ഫഹദ് അല്‍ഗുഫൈലിയെ തല്‍സ്ഥാനത്ത് നിയമിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യം വിടാതിരിക്കാന്‍

രാജ്യം വിടാതിരിക്കാന്‍


ജിദ്ദയില്‍ നിന്ന് സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ ഉന്നതര്‍ രാജ്യം വിടുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയിലെ അഴിമതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ നേതൃത്വത്തില്‍ നിയമിച്ച കമ്മറ്റിയാണ് മന്ത്രിമാര്‍ക്കും രാജകുമാരന്മാര്‍ക്കും എതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

 കിരീടാവകാശി നിയമനം

കിരീടാവകാശി നിയമനം

ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം സൗദി അഴിമതിയെക്കെതിരെ സൗദി നടത്തുന്ന നിര്‍ണായക നീക്കമാണ് 11 രാജകുമാരന്മാര്‍ക്കും നാല് മന്ത്രിമാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്. സൗദി പ്രതിരോധ മന്ത്രിയുടെ പദവിയിലിരിക്കുന്ന രാജകുമാരന് കിരീടാവകാശി പദവിക്കൊപ്പം ഉപപ്രധാനമന്ത്രിയുടെ ചുമതലയും നല്‍കിയിരുന്നു. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനെ കിരീടാവകാശി സ്ഥാനത്തുനിന്ന് നീക്കിയായിരുന്നു നിയമനം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Among the 11 Saudi princes arrested under charges of corruption today is Alwaleed Bin Talal, the billionaire businessman. Bin Talal has stakes in companies like Apple, Twitter and Citigroup, to name a few.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്