ആഭ്യന്തര മന്ത്രാലയത്തിനെതിരായ ഐഎസ് ആക്രമണശ്രമം തകര്‍ത്തതായി സൗദി

  • Posted By:
Subscribe to Oneindia Malayalam

ജിദ്ദ: ആഭ്യന്തര മന്ത്രാലയത്തിനെതിരേ ചാവേര്‍ ആക്രമണം നടത്താനുള്ള ഐ.എസ് ഭീകരരുടെ ആക്രമണശ്രമം തകര്‍ത്തതായി സൗദി അറേബ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് പിടിയിലാവുകയായിരുന്നു. അഹ്മദ് അല്‍ കല്‍ദി, അമ്മാര്‍ മുഹമ്മദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവന്‍ യമന്‍ സ്വദേശികളാണെന്ന് പോലിസ് അറിയിച്ചു. വ്യാജ പേരുകളില്‍ സൗദിയില്‍ കഴിയുകയാരുന്നു ഇവര്‍.

സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റ് രണ്ടുപേരെ കൂടി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ സൗദി പൗരന്‍മാരാണ്. പിടിയിലായ യമനി പൗരന്‍മാര്‍ക്ക് ഇവര്‍ സഹായം നല്‍കിയെന്ന സംശയത്തെ തുടര്‍ന്നാണിത്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്ന് പോലിസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി സൗദി പൗരന്‍മാരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

photo

സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ ഓപറേഷനില്‍ ഏഴ് കിലോഗ്രാം വീതം സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ബെല്‍റ്റ് ബോംബുകള്‍, ഒന്‍പത് ഹാന്‍ഡ് ഗ്രനേഡുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. റിയാദിലെ അല്‍ റിമാല്‍ പ്രദേശത്ത് ഭീകരവാദികളുടെ ഒരു പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഈ കേന്ദ്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിരിക്കുകയാണ്.

മറ്റൊരു സംഭവത്തില്‍ ഭീകരവാദികള്‍ക്ക് രാജ്യത്തിനകത്ത് ആക്രമണം നടത്താന്‍ സൗകര്യമൊരുക്കിയ സൗദി പൗരന്‍മാരും അല്ലാത്തവരുമായ നിരവധി പേരടങ്ങിയ ഒരു രഹസ്യാന്വേഷണ സെല്‍ പോലിസ് കണ്ടെത്തിയതായും അതിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്ത് സംഘര്‍ഷവും പ്രശ്‌നങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. രണ്ട് സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi security forces have foiled a terror plot by the Daesh group targeting the Kingdom's Ministry of Defense

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്