കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം: ഹറമൈന്‍ അതിവേഗ ട്രെയിന്‍ ഈ മാസം അവസാനം മുതല്‍

  • By Desk
Google Oneindia Malayalam News

ജിദ്ദ: ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് പദ്ധതിയില്‍ ഈ മാസം അവസാനം മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സൗദി പൊതുഗതാഗത മന്ത്രാലയം അറിയിച്ചു. മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ 450 കിലോ മീറ്റര്‍ ഒന്നര മണിക്കൂറില്‍ ഓടിയെത്തും. അവസാന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു ജിദ്ദ, മക്ക റെയില്‍വേ സ്റ്റേഷനുകള്‍ ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ അമൂദി സന്ദര്‍ശിച്ചു. ജിദ്ദ സുലൈമാനിയ സ്റ്റേഷനില്‍ നിന്നും മക്കയിലേക്ക് അദ്ദേഹം ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്തു.


ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷനുകളില്‍ സ്വകാര്യ കമ്പനികളും വ്യക്തികളും നൂറിലേറെ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കുമെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ഹജ്, ഉംറ തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ധതിയില്‍ മാസങ്ങള്‍ക്കു മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരുന്നു. പദ്ധതിയില്‍ അഞ്ചു റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍, ജിദ്ദയില്‍ സുലൈമാനിയയിലെ പ്രധാന റെയില്‍വേ സ്റ്റേഷന് പുറമെ പുതിയ ജിദ്ദ എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനുണ്ടാവും.

haramain-153

മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളില്‍ ഒന്നാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതി. പദ്ധതിക്ക് 6700 കോടി റിയാലോളമാണ് ചെലവ്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയുള്ള അത്യാധുനിക സംവിധാനങ്ങളോടെയാണ് 35 ട്രെയിനുകള്‍ സര്‍വീസ് നടത്തുക. മിഡിലീസ്റ്റിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ സര്‍വീസായിരിക്കും ഇത്. 2019 ആരംഭത്തോടെ ട്രെയിന്‍ സര്‍വീസ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാവുമെന്നും സെപ്റ്റംബറാവുന്നതോടെ ആറു കോടി യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുമെന്നും അല്‍ അമൂദി പറഞ്ഞു.

English summary
The first high-speed electric trains between Makkah and Madinah will be running by September, Saudi Transport Minister Nabil bin Mohammed Al-Amoudi said,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X