സ്ത്രീകള്‍ ഇറുങ്ങിയ വസ്ത്രങ്ങളും പുരുഷന്‍മാര്‍ ഷോര്‍ട്‌സും ധരിക്കരുത്; പുതിയ ഡ്രസ് കോഡുമായി സൗദിയ എയര്‍ലൈന്‍സ്; വിവാദം കത്തുന്നു

  • Posted By:
Subscribe to Oneindia Malayalam

കര്‍ശനമായ വസ്ത്രധാരണ നവ്യവസ്ഥകളുമായി സൗദിയ എയര്‍ലൈന്‍സ്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ പ്രകോപനമായതോ ആയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് സൗദി എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കായി പുറപ്പെടുവിച്ച പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.

ഇറുങ്ങിയതും നേരിയതും പാടില്ല

ഇറുങ്ങിയതും നേരിയതും പാടില്ല

സ്ത്രീകളുടെ കാലുകളും കൈകളും പുറത്തുകാണുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ പാടില്ല, ലെഗ്ഗിന്‍സ് പോലുള്ള ഇറുങ്ങിയതോ ശരീരഭാഗങ്ങള്‍ കാണും വിധം നേര്‍ത്തതോ ആയ വസ്ത്രങ്ങള്‍ ധരിക്കരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

നിയന്ത്രണം പുരുഷന്‍മാര്‍ക്കും

നിയന്ത്രണം പുരുഷന്‍മാര്‍ക്കും

പുരുഷന്‍മാര്‍ക്കുമുണ്ട് വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍. മറ്റുള്ളവരെ ആകര്‍ഷിക്കുന്നതും കാലുകളും ശരീരഭാഗങ്ങളും പുറത്തുകാണും വിധമുള്ള ഷോര്‍ട്‌സ് പോലുള്ളവയും ധരിക്കരുതെന്നാണ് നിര്‍ദേശം.

ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ യാത്ര മുടങ്ങും

ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ യാത്ര മുടങ്ങും

ഡ്രസ് കോഡിന് എതിരായ വസ്ത്രങ്ങള്‍ ധരിക്കുന്നവരുടെ യാത്ര മുടങ്ങുമെന്ന് എയര്‍ലൈന്‍സ് പുറത്തിറക്കിയ കുറിപ്പില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. ഇത്തരക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല. വിമാനത്തിന് അകത്തുവച്ച് നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പുറത്താക്കാന്‍ മടിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഡ്രസ് കോഡ് സ്വാഭാവികമെന്ന് അധികൃതര്‍

ഡ്രസ് കോഡ് സ്വാഭാവികമെന്ന് അധികൃതര്‍

സൗദിയ എയര്‍ലൈന്‍സിന്റെ വസ്ത്രധാരണ നിയമവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ടൂറിസം വകുപ്പിന്റെ മുന്‍ തലവന്‍ പറഞ്ഞതിങ്ങനെ- ഈ ഡ്രെസ് കോഡില്‍ പ്രത്യേകിച്ച് പുതുമയൊന്നുമില്ല. ഏതെങ്കിലും ഒരു എയര്‍ലൈന്‍സിന് മാത്രം ബാധകമായതല്ല ഇവ. ഓരോ വിമാനക്കമ്പനിക്കും അതിന്റേതായ വ്യത്യസ്ത വസ്ത്രധാരണ നിയമങ്ങളുണ്ടാവുക സ്വാഭാവികം മാത്രം.

 സോഷ്യല്‍ മീഡിയയില്‍ വിവാദം

സോഷ്യല്‍ മീഡിയയില്‍ വിവാദം

സംഭവം സൗദിയിലുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിക്കഴിഞ്ഞു. പുതിയ നിര്‍ദേശങ്ങളെ അനുകൂലിച്ചും എതിര്‍ത്തും ട്വിറ്റര്‍ സന്ദേശങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. #SaudiaAirlines എന്ന ഹാഷ്ടാഗിലാണ് വിവാദം കത്തിപ്പടരുന്നത്. മദ്യം നിരോധിച്ച നടപടി പോലെ സ്വാഗതാര്‍ഹമാണ് ഇതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ യാത്രക്കാരുടെ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ എയര്‍ലൈന്‍സിന് അധികാരമില്ലെന്നാണ് മറുവാദം. എയര്‍ലൈന്‍സിലെ യാത്രക്കാര്‍ എല്ലാം മുസ്ലിംകളല്ല. ഇത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു പ്രതികരണങ്ങളിലൊന്ന്. ഈ നിയമം എല്ലാവര്‍ക്കും ബാധകമാണെങ്കില്‍ എയര്‍ ഹോസ്റ്റസുമാരും അബായ ധരിക്കുമോ എന്നും ചോദ്യമുയര്‍ന്നു. നിര്‍ദേശങ്ങള്‍ക്കെതിരായ വസ്ത്രം ധരിച്ചുവരുന്നവര്‍ക്ക് പകരം ധരിക്കാന്‍ വസ്ത്രം നല്‍കുമോ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് വന്ന മറ്റൊരു പ്രതികരണം.

English summary
Details of the dress code featured on Saudia Airlines website show that the airline requires guests to dress in a way that does not 'cause offense or discomfort to other passengers
Please Wait while comments are loading...