ഖോര്‍ഫക്കാനിലെ മലവെള്ളപ്പാച്ചില്‍; കാണാതായ മലയാളിക്കായി തിരച്ചില്‍ തുടരുന്നു

  • Posted By:
Subscribe to Oneindia Malayalam

റാസല്‍ഖൈമ: ഷാര്‍ജയുടെ കിഴക്കു ഭാഗത്ത് ഖോര്‍ഫക്കാന് സമീപം വാദി ഷെയ്‌സിലുണ്ടായ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി വിദ്യാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഷാര്‍ജ, ദുബയ് പോലിസ് സേനയും അബൂദബി പോലിസിലെ വ്യോമവിഭാഗവും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. വ്യാഴാഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഖോര്‍ഫക്കാനു സമീപം അരുവിയിലെ ഒഴുക്കില്‍പ്പെട്ടു എറണാകുളം സ്വദേശി ആല്‍ബര്‍ട് ജോയിയെ കാണാതാവുകയായിരുന്നു. വിദ്യാര്‍ഥിയോടൊപ്പമുണ്ടായിരുന്ന അഞ്ച് കൂട്ടുകാരെ ഒഴുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. യു.എ.ഇ സ്വദേശിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ഐഎസ്എല്ലില്‍ വീണ്ടും 'ഡ്രൈഡേ'... ആദ്യം ബ്ലാസ്റ്റേഴ്‌സ്, ഇത്തവണ കോപ്പലാശാന്‍, കഷ്ടിച്ചു രക്ഷപ്പെട്ടു

നല്ല മഴപെയ്യുന്ന സമയത്ത് കുന്നിന്‍ ചെരിവിലേക്ക് ഫോര്‍ വീലറില്‍ യാത്രപോയ ആറംഗസംഘത്തില്‍ വാഹനമോടിച്ചിരുന്നത് ആല്‍ബര്‍ട്ടായിരുന്നു. വാഹനത്തില്‍ നിന്ന് മറ്റ് അഞ്ച് പേരെയും രക്ഷപ്പെടുത്തിയെങ്കിലും വാഹനം രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ആല്‍ബര്‍ട്ട് ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് 18കാരനായ ആല്‍ബര്‍ട്ട് ജോയി. വ്യാഴാഴ്ച വൈകിട്ട് കൂട്ടുകാരുമൊത്ത് വാഹനത്തില്‍ ഖോര്‍ഫക്കാനു സമീപം വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു. പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളം കുത്തിയൊലിച്ചെത്തുകയും വാഹനം ഒഴുക്കില്‍പെടുകയുമായിരുന്നു.

missing

വാഹനത്തിലെത്തിയ സംഘത്തോട് മഴപെയ്യുന്ന സമയമായതിനാല്‍ മലയുടെ ഭാഗത്തേക്ക് പോകരുതെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും സാഹസികത ഇഷ്ടപ്പെട്ടിരുന്ന യുവാക്കള്‍ വാഹനവുമായി മുന്നോട്ടുനീങ്ങുകയായിരുന്നുവെന്ന് മറ്റ് അഞ്ചു പേരെ രക്ഷപ്പെടുത്തിയ ഖലീഫ അല്‍ നഖ്ബി എന്ന യു.എ.ഇ സ്വദേശി ഖലീജ് ടൈംസിനോട് പറഞ്ഞു. യാത്ര തുടര്‍ന്ന അവരുടെ നീക്കം നിരീക്ഷിക്കുകയായിരുന്ന താന്‍ പെട്ടെന്ന് ശക്തമായ കുത്തൊഴുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓടിച്ചെന്ന് അഞ്ച് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. വാഹനമോടിച്ചിരുന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ മുന്നോട്ടുനീങ്ങിയെങ്കിലും അപ്പോഴേക്കും അവനുമായി വാഹനം ഒഴുകിപ്പോവുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. നാട്ടിലായിരുന്ന വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ സംഭവത്തെ തുടര്‍ന്ന് റാസല്‍ഖൈമയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

English summary
The rescue units of Sharjah Police as well as Dubai Police and the Air Wing of Abu Dhabi Police are still searching for the missing 18-year-old Indian national who was washed away by rainwater in Wadi Sheis in the eastern region of Sharjah

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്