ലുലു ഹൈപ്പറിൻറെ 139ാമത് ശാഖ ഷാർജ ബുഹൈറയിൽ പ്രവർത്തനമാരംഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഷാർജ: ലുലു ഗ്രൂപ്പിൻറെ കീഴിലെ 139ാമതും ഷാർജയിലെ അഞ്ചാമത്തെതുമായ ലുലു ഹൈപ്പർ മാർക്കറ്റ് ബുഹൈറയിൽ പ്രവർത്തനം ആരംഭിച്ചു. ഷാർജ എക്സിക്യുട്ടീവ് കൌൺസിൽ അംഗം ഷെയ്ഖ് ഫഹീം ബിൻ സുൽത്താൻ അൽ ഖാസിമി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.

ദുബായ് വിസാ സേവനങ്ങൾക്കായ് കൂടുതൽ കേന്ദ്രങ്ങൾ നിലവിൽ വന്നു

വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ വിശാലമയായ ശേഖരമാണ് പുതിയ ശാഖയിൽ ഒരുക്കിയിരിക്കുന്നത്.

lulu

ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ലുലു ബുഹൈറയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പ്രൌഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, സിഇഒ സൈഫി രൂപാവാല, എക്സിക്യുട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി, ഡയറക്ടർ എം എ സലീം എന്നിവരും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

lulu2

ഉദ്ഘാടന ചടങ്ങിനു ശേഷം അതിഥികൾ ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ വിവിധ സൌകര്യങ്ങൾ ചുറ്റിക്കണ്ടു.ലോക നിലവാരത്തിൽ ഉപഭോക്താക്കൾക്ക് ഏറ്റവും വേഗത്തിൽ എത്തിപ്പെടാനുള്ള സൌകരിത്തിലേക്ക് ലുലു ഹൈപ്പർ മാർക്കറ്റുകളെ എത്തിക്കുക എന്നതാണ് തങ്ങളുടെ വികസന ലക്ഷ്യമെന്ന് ചെയർമാൻ എം എ യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു.

lulu3

യുഎസ്എ, യു കെ, ആഫ്രിക്ക വിവിധ ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ലുലു പ്രവർത്തിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Sharjah; Lulu hypermarket's 139th branch opened at Buhaira

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്