അബുദാബിയുടെ ആകാശത്ത് ഹെലികോപ്റ്റര്‍ പറത്തി കിരീടാവകാശി

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: സ്വന്തമായി സൈനിക ഹെലികോപ്റ്റര്‍ പറത്തി വീണ്ടും താരമായിരിക്കുകയാണ് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. ഇത്തവണ അബുദാബിയിലെ ഒരു ദ്വീപിനു മുകളിലൂടെയാണ് അദ്ദേഹം സ്വന്തമായി ഹോലികോപ്റ്റര്‍ പറത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. എപ്പോഴാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്ന് വ്യക്തമല്ലെങ്കിലും ശക്തമായ മഴയെത്തുടര്‍ന്ന് അബുദാബിയിലെ റോഡുകളിലും മറ്റും വെള്ളം കയറിയ സമയത്താണ് അതെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. ദുരന്തത്തിന്റെ തീവ്രത മനസ്സിലാക്കുകയാണ് ഈ ആകാശ നിരീക്ഷണത്തിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. 

നീല മുറിയന്‍കൈ ഷര്‍ട്ടും നീളം കൂടിയ ഷോര്‍ട്‌സും തൊപ്പിയും ധരിച്ച് കിരീടാവകാശി ഹെലികോപ്റ്റര്‍ പറത്തുന്നതിന്റെ വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. 29000 പേര്‍ കണ്ട വീഡിയോയ്ക്ക് താഴെ കിരീടാവകാശിയെയും അദ്ദേഹത്തിന്റെ ധീരതയെയും പ്രകീര്‍ത്തിച്ച് നൂറുകണക്കിന് കമന്റുകളും വന്നു.

armyhelicopter

നേരത്തേ പര്‍വതനിരകള്‍ക്കു മുകളിലൂടെ ഹെലികോപ്റ്ററില്‍ സ്വന്തമായി പരിശോധനാ പറക്കല്‍ നടത്തി കിരീടാവകാശി ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. രാജ്യത്തിലെ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രിം കമാന്റര്‍ കൂടിയായ കിരീടാവകാശി. ഇദ്ദേഹത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രാജകുടുംബത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള നിരവധി യുവാക്കള്‍ സായുധസേനാ വിഭാഗങ്ങളിലേക്ക് ആകൃഷ്ടരായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sheikh mohamed pilots chopper over abu dhabi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്