കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ഹോം വര്‍ക്ക് തട്ടിപ്പ് ; അധികൃതര്‍ ഇടപ്പെടുമോ?

  • By Neethu
Google Oneindia Malayalam News

ദുബായ്: ദുബായില്‍ വിദ്യാര്‍ത്ഥികളുടെ ഹോം വര്‍ക്കുകള്‍ ചെയ്യാന്‍ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളും വാട്‌സ് ആപ് ഗ്രൂപ്പുകളും സജീവം. വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ട ഹോം വര്‍ക്കുകള്‍ നിമിഷ നേരം കൊണ്ട് ചെയ്ത് തീര്‍ക്കുകയാണ് വൈബ്‌സൈറ്റുകള്‍ ചെയ്യുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനഭാരം വര്‍ധിക്കുന്നതും ഹോം വര്‍ക്കുകള്‍ ചെയ്യുന്നതിന് സമയം പരിമിതമാകുന്നതും മുതലെടുക്കുകയാണ് ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍. ഹോം വര്‍ക്കുകള്‍ ചെയ്യാന്‍ വാട്‌സ് ആപ് ഗ്രൂപുകളും ലൈവ് ചാറ്റുകളും ഒരു പോലെ സജീവമാണ്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ ലൈവ് ചാറ്റിലൂടെ അപ്പോള്‍ തന്നെ അഡ്മിന്‍മാര്‍ പറഞ്ഞ് കൊടുക്കും.

 baby-girl-bag

വിദ്യാര്‍ത്ഥികളുടെ ഹോം വര്‍ക്ക് സഹായികളായി പ്രവര്‍ത്തിക്കുകയല്ല ഇത്തരം സൈറ്റുകളുടെ ലക്ഷ്യം. 35 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെയാണ് ഓരോ അസൈന്‍മെന്റിനും ഈടാക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വരെ വ്യാപകമായി ഇത്തരം സൈറ്റുകളെ ആശ്രയിക്കുന്നതിലൂടെ വന്‍ ലാഭമാണ് അധികൃതരുടെ കണ്ണു വെട്ടിച്ച് ഇവര്‍ സമ്പാദിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇത്തരം വെബ്‌സൈറ്റ് അഡ്മിന്‍മാര്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്ലാസ്സ്, ചെയ്യേണ്ട വര്‍ക്കുകളുടെ പേജുകള്‍, സമയം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ചാര്‍ജ് ഈടാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ട ഹോം വര്‍ക്കുകള്‍ എളുപ്പമാര്‍ഗത്തിലൂടെ പൂര്‍ത്തീകരിക്കുമ്പോള്‍ പഠനനിലവാരം കുത്തനെ ഇടിയുക മാത്രമാണ് ചെയ്യുന്നത്. കുട്ടികള്‍ ഇത്തരം സൈറ്റുകളെ ആശ്രയിക്കുന്ന മാതാപിതാക്കളും അധികൃതരും അറിയുന്നില്ല എന്നതാണ് സത്യം. വിദ്യാഭ്യാസ സംവിധാനത്തെ തകിടം മറിക്കുന്ന ഇത്തരം സൈറ്റുകളെ നിരോധിക്കാന്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

English summary
Students in dubai depends upon websites and whats app groups to complete homework.Several e-commerce websites in Dubai are offering their services to complete homework that students cannot do. The sites charge anything from Dh35 to Dh300 per assignment, for both school and university homework and essays.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X