കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേടായ കാറിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി; വാഹന ഇന്‍സ്‌പെക്ടര്‍ക്ക് ജയില്‍

  • By Desk
Google Oneindia Malayalam News

അബൂദാബി: അപകടത്തില്‍ സാരമായി കേടുപറ്റിയ കാറിന് നിയമവിരുദ്ധമായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ വാഹന പരിശോധകന് ജയിലും നാടുകടത്തലും. അബൂദബിയിലാണ് സംഭവം.

അപകടത്തില്‍ ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അബൂദബിയിലെ ട്രാഫിക് നിയമപ്രകാരം റോഡിലിറക്കാന്‍ കൊള്ളാത്തതായി എഴുതിത്തള്ളേണ്ട കാറിനാണ് ഫിലിപ്പിനോ സ്വദേശി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി സമ്പാദിച്ചു നല്‍കിയത്. സിറിയന്‍ സ്വദേശിയായ കാര്‍ ഡീലറില്‍ നിന്ന് 9000 ദിര്‍ഹം കൈക്കൂലി വാങ്ങിയ ശേഷമായിരുന്നു ഇത്.

jailinmates

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ലൈസന്‍സിംഗ് വിഭാഗത്തില്‍ നിന്ന് വാഹനം രജിസ്റ്റര്‍ ചെയ്ത് കിട്ടില്ല എന്നതിനാലാണ് വളഞ്ഞ വഴിയില്‍ ഇയാള്‍ ശ്രമം നടത്തിയത്. എന്നാല്‍ ഇത് കൈയോടെ പിടിക്കപ്പെടുകയായിരുന്നു. കുറ്റക്കാരനായി കണ്ടെത്തിയ ഫിലിപ്പിനോ യുവാവിനെ മൂന്ന് വര്‍ഷത്തേക്ക് ജയിലിലടക്കാനും അതിനു ശേഷം നാടുകടത്താനുമാണ് അബൂദബി ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.

കേടുപറ്റിയ കാര്‍ ഉപയോഗശൂന്യമായി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതിനു പകരം വര്‍ക്ക്‌ഷോപ്പിലേക്കയച്ച് കേടുപാടുകള്‍ തീര്‍ത്ത് റോഡിലിറക്കാന്‍ പറ്റുന്നതെന്ന് ഇയാള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കോടതി കുറ്റപ്പെടുത്തി. കാര്‍ ഡീലറില്‍ നിന്ന് ഇതിനായി ഇയാള്‍ കൈക്കൂലി വാങ്ങിയതായും കോടതി കണ്ടെത്തി. അതേസമയം, അപകടത്തില്‍പ്പെട്ട കാറിന് ഇന്‍ഷൂറന്‍സ് കമ്പനി അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിരുന്നതായും അന്വേഷണത്തില്‍ കോടതിക്ക് ബോധ്യമായി.

വ്യാജ സര്‍ട്ടഫിക്കറ്റ് കൈക്കലാക്കിയ സിറിയന്‍ ഡീലര്‍ വാഹനത്തിന് ലൈസന്‍സ് സമ്പാദിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളുടെ വ്യാജ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പിടിക്കപ്പെടുന്നത്. ഇയാളെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വ്യാജരേഖ ചമച്ചത് താനല്ലെന്നും തന്റെ മൂന്ന് മേലുദ്യോഗസ്ഥര്‍ ചേര്‍ന്ന് ഫിറ്റ്‌നസ് പേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ഫിലിപ്പിനോ ഇന്‍സ്‌പെക്ടര്‍ വാദിച്ചെങ്കിലും അത് കോടതി നിരാകരിക്കുകയായിരുന്നു.

English summary
A vehicle inspection technician, who took a Dh9,000 bribe from a car dealer and passed a vehicle that was written off the road after an accident, has been jailed for three years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X