ടെക്‌സാസ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് കൂടുതല്‍ സാമുഹികപ്രവര്‍ത്തനങ്ങളിലേയ്ക്ക്

  • Posted By:
Subscribe to Oneindia Malayalam

ഹൂസ്റ്റ: കൂടുതല്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും പുതുതായി എത്തുന്ന മലയാളികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായകമായ നടപടികള്‍ സ്വീകരിക്കാനും അംഗത്വ വിതരണം, ധനസമാഹരണം എന്നിവ ഊര്‍ജിതപ്പെടുത്താനും ടെക്‌സാസ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം തീരുമാനിച്ചു.

ഡോ. ജോര്‍ജ് കാക്കനാട്ടിന്റെ ഭവനത്തില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ ഡോ.ഫ്രാന്‍സിസ് ജേക്കബ്‌സ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി റിപ്പോര്‍ട്ടും ട്രഷറര്‍ ബിജു സെബാസ്റ്റ്യന്‍ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. ഡോ.ജോര്‍ജ് കാക്കനാട്ട് സന്ദേശം നല്‍കി വയോജനങ്ങളുടെ സംരക്ഷണത്തിനായി ഒരു ട്രസ്റ്റ് രൂപീകരിക്കുതിനെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചയും യോഗത്തില്‍ നടന്നു. 201718 വര്‍ഷത്തിലേയ്ക്കുള്ള ഭാരവാഹികളേയും യോഗം തെരഞ്ഞെടുത്തു.

texasassociationofindiansocialworkers-newspic-30-1480479891

ഡോ.ഫ്രാന്‍സിസ് ജേക്കബ്‌സും ഡോ.ജോര്‍ജ് കാക്കനാട്ടും യഥാക്രമം ചെയര്‍മാനും വൈസ് ചെയര്‍മാനുമായി തുടരും. മറ്റു ഭാരവാഹികള്‍: ഫ്രാന്‍സിസ് ജോ(പ്രസിഡന്റ്)ബിജു സെബാസ്റ്റ്യന്‍(വൈസ് പ്രസിഡന്റ്)സ്മിതോഷ് മാത്യൂ (സെക്ര'റി)ബിനു മാത്യൂ (ജോയിന്റ് സെക്ര'റി)സജി കണ്ണോലില്‍(ട്രഷറര്‍). അസോസിയേഷന്‍ ഏറ്റെടുക്കുന്ന പരിപാടികളുടെ വിജയകരമായി നടത്തുന്നതിന് ഒരു സബ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

അലന്റി ജോ(ട്രെയ്‌നിംഗ് അന്‍ഡ് ഡെവലപ്മന്റ്) ജോബിന്‍ മാത്യൂസ് (മെമ്പര്‍ഷിപ് കാമ്പെയ്ന്‍) സേവ്യര്‍ തോമസ് (ഈവന്റ് മനേജ്മന്റ്)ജോസ കുരുവിള(പബ്ലിസിറ്റി കണ്വീനര്‍)ബോബിന്‍ ജോസഫ് (പിആര്‍ഒ). ചടങ്ങില്‍ഡോ.ജോര്‍ജ് കാക്കനാട്ടും സ്വാഗതവും ബിനു മാത്യൂ നന്ദിയും പ്രകാശിപ്പിച്ചു.

English summary
Texas Association of Indian Social Workers move into Social Work
Please Wait while comments are loading...