നാടോര്‍മകളുണര്‍ത്തി 'തട്ടകോത്സവം' ശ്രദ്ധേയമായി

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: തൃശൂര്‍ ചെന്ത്രാപ്പിന്നി നിവാസികളുടെ കൂട്ടായ്മയായ തട്ടകം ചെന്ത്രാപ്പിന്നിക്കൂട്ടം സംഘടിപ്പിച്ച 'തട്ടകോത്സവം 2017' ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ "സര്‍ഗമേള 2017" ഖിസൈസ് സെന്റര്‍ ജേതാക്കള്‍

രംഗശില്‍പ്പം, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം, കോമഡി ഷോ, കലാ സന്ധ്യ, ഗാനമേള തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് ശ്രദ്ദേയമായ 'തട്ടകോത്സവം', പ്രശസ്ത സംവിധായകന്‍ ഷാജി അസീസ് ഉദ്ഘാടനം ചെയ്തു. സൗഹൃദങ്ങളെ മൊബൈല്‍ ഗ്രൂപ്പുകളാക്കി തരം തിരിക്കുന്ന കാലഘട്ടത്തില്‍, പ്രദേശിക കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

thatakolsavam1

കൂട്ടു കുടുംബ വ്യവസ്ഥിതിയുടെ നേരും പവിത്രതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുടുംബക്കാരെ പോലും പരസ്പരം തിരിച്ചറിയാത്ത തലമുറയായി ന്യൂ ജനറേഷന്‍ മാറിക്കൊണ്ടിരിക്കുന്നു. നാട്ടു നന്മകളെ തൊട്ടുണര്‍ത്തുന്ന ഇതുപോലുള്ള ഉത്സവങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സുഭാഷ്ദാസ് അദ്ധ്യക്ഷത വഹിച്ചു. തട്ടകം മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണോത്ഘാടനം പ്രശസ്ത സിനിമാതാരം ഇര്‍ഷാദ് നിര്‍വ്വഹിച്ചു. ചെന്ത്രാപ്പിന്നിയിലെ അശരണരും നിരാലംബരുമായ കുടുംബങ്ങള്‍ക്ക് തട്ടകത്തിന്റെ നേതൃത്വത്തില്‍ നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം ഹോട്ട്പാക്ക് എം ഡി അബ്ദുല്‍ ജബ്ബാര്‍ നിര്‍വ്വഹിച്ചു.

thatakolsavam2

മലയാള ചലച്ചിത്ര രംഗത്ത് 500 സിനിമകള്‍ പൂര്‍ത്തിയാക്കിയ പ്രശസ്ത സിനിമാതാരം സാദിഖിനെ ചടങ്ങില്‍ ആദരിച്ചു. തട്ടകം ബിസിനസ്സ് എക്‌സലന്‍സി അവാര്‍ഡ് ഷാജി പള്ളത്താഴത്തിന് സമ്മാനിച്ചു. കേരളാ മീഡിയ അക്കാഡമി മാധ്യമ അവാര്‍ഡ് ജേതാവ് പി ഐ നൗഷാദ്, പ്രവര്‍ത്തന രംഗത്തെ മികവിന് ഷാഫി ചെന്ത്രാപ്പിന്നി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍, തട്ടകം പ്രസിഡന്റ് സജ്ജാദ് തുരുത്തി, ജനറല്‍ സെക്രട്ടറി ജിയാസ്, ട്രഷറര്‍ നിയാഷ്, രക്ഷാധികാരികളായ സക്കീര്‍ ബാവു, ബഷീര്‍ കോയാസ്, റിയാസ് ചെന്ത്രാപ്പിന്നി, ശംസുദ്ധീന്‍, അഭിലാഷ്, നസീര്‍ കൊച്ചു മോന്‍ എന്നിവര്‍ പ്രസംഗിച്ചു.

English summary
Thattakolsavam 2017

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്