കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: വധശിക്ഷയില്‍ നിന്നും മൂന്ന് മലയാളികള്‍ രക്ഷപ്പെട്ടു

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് തടവില്‍ കഴിയുകയായിരുന്ന മൂന്ന് മലയാളികള്‍ ദയാ ധനം നല്‍കി രക്ഷപ്പെട്ടു. 84 ലക്ഷം രൂപ ദയാ ധനം നല്‍കിയാണ് മലയാളികള്‍ വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്. വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഫസല്‍ ഇരിട്ടി (35), മുസ്തഫ കുന്നത്ത് (33), എം ഷക്കീര്‍ (36) എന്നിവരാണ് ജയില്‍ മോചിതരായത്.

കൊലക്കുറ്റത്തിന് ശിക്ഷിയ്ക്കപ്പെട്ട് അല്‍ ഹെയര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു മൂവരും. പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ സികെ മേനോനാണ് ഇവര്‍ക്ക് വേണ്ടി ദയാ ധനം കെട്ടിവച്ചത്.

Saudi

മംഗലാപുരം സ്വദേശി അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസിലാണ് മൂവരും കൊലക്കുറ്റത്തിന് പിടിയിലായത്. വഴക്കിനെത്തുടര്‍ന്ന് മൂവരും അഷ്‌റഫിനെ ആക്രമിയ്ക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്തത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിയ്ക്കാനുള്ള ശ്രമത്തിനിടെ മൂവരും സൗദി പൊലീസിന്റെ പിടിയിലായി.

ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ദയാധനം സ്വീകരിയ്ക്കാന്‍ കൊല്ലപ്പെട്ട അഷ്‌റഫിന്റെ പിതാവ് തയ്യാറായത്.നോര്‍ക്ക കോര്‍ഡിനേറ്റര്‍ ശിഹാബ് കൊട്ടുകാടും മറ്റ് സാമൂഹിക പ്രവര്‍ത്തകരും നിരന്തരം ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് ദയാധനം സ്വീകരിയ്ക്കുകയും വധശിക്ഷ ഒഴിവാകുകയും ചെയ്തത്.

English summary
Three Indians on death row in Saudi Arabia for the murder of their compatriot have been saved from being executed after an Indian businessman paid nearly $133,200 (Dh489,243) in blood money on their behalf.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X