കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ നികുതി വെട്ടിക്കാമെന്ന് കരുതേണ്ട; പിടിക്കപ്പെട്ടാല്‍ പെട്ടതു തന്നെ!

  • By Desk
Google Oneindia Malayalam News

ദുബായ്: പുതിയ വില്‍പ്പന നികുതിയും മൂല്യവര്‍ധിത നികുതിയും നിലവില്‍ വന്നതോടെ നിയമം നടപ്പാലിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ക്കും യു.എ.ഇ ഭരണാധികാരികള്‍ രൂപം നല്‍കി. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുകയും നികുതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുകയും ചെയ്യുന്ന നിയമത്തിനാണ് യു.എ.ഇ വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം രൂപം നല്‍കിയത്.

ലക്ഷ്യം നികുതി ഇടപാടുകളില്‍ സുതാര്യത

ലക്ഷ്യം നികുതി ഇടപാടുകളില്‍ സുതാര്യത

പുതുതായി ഏര്‍പ്പെടുത്തിയ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റിയും ഉപഭോക്താക്കളുമായുള്ള ബന്ധത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമങ്ങള്‍ക്ക് രൂപം നല്‍കുയതെന്ന് ദുബയ് ഉപഭരണാധികാരിയും യു.എ.ഇ സാമ്പത്തിക മന്ത്രിയുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു. രാജ്യത്തെ നികുതി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍ക്ക് പ്രത്യേക ഇളവുകളും അവ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയും നല്‍കുന്നതാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു.

 നികുതി സേവനങ്ങള്‍ക്ക് ഫീസ്

നികുതി സേവനങ്ങള്‍ക്ക് ഫീസ്

സര്‍വീസ് ഫീസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഡയരക്ടറിയില്‍ ഫീസ്, പിഴ എന്നിവയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാണ്. ടാക്‌സ് രജിസ്‌ട്രേഷന്‍, ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ സേവനങ്ങള്‍ സൗജന്യമാണ്. അറ്റസ്റ്റ് ചെയ്ത പേപ്പര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് 500 ദിര്‍ഹമാണ് ഫീസ്. ടാക്‌സ് ഏജന്റുമാരുടെ റജിസ്‌ട്രേഷന്‍, റജിസ്‌ട്രേഷന്‍ പുതുക്കല്‍ എന്നിവയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് 3000 ദിര്‍ഹം ഫീസ് അടക്കണം. നികുതിയുമായി ബന്ധപ്പെട്ട അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയര്‍ ദാതാവിന് ഒരു വര്‍ഷത്തേക്ക് 10,000 ദിര്‍ഹമാണ് റജിസ്‌ട്രേഷന്‍ ഫീസ്.

നികുതി വെട്ടിച്ചാല്‍ പണി പാളും

നികുതി വെട്ടിച്ചാല്‍ പണി പാളും

ഫെഡറല്‍ ടാക്‌സ് അതോറിറ്റി നടപ്പാക്കുന്ന നികുതി നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുന്നതിന് യു.എ.ഇ മന്ത്രിസഭാ യോഗം ശക്തമായ നിയമനിര്‍മാണമാണ് നടത്തിയത്. നിയമലംഘകര്‍ക്കുള്ള കുറഞ്ഞ പിഴ 500 ദിര്‍ഹമാണ്. എന്നാല്‍ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് അടക്കാനുള്ള നികുതിയുള്ള മൂന്നിരട്ടി തുക വരെ ഫൈന്‍ ചുമത്താന്‍ ഭരണകൂടത്തിന് അധികാരമുണ്ടായിരിക്കും. ഇതിനു പുറമെ അടക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ നികുതി അടച്ചുതീര്‍ക്കുകയും വേണം.

അപ്പീല്‍ പോവാന്‍ അധികാരം

അപ്പീല്‍ പോവാന്‍ അധികാരം

അതേസമയം, ഫൈന്‍ തുക അടയ്ക്കുന്നതില്‍ അപ്പീലില്ലെങ്കിലും അതിനു പുറമെ ചുമത്തിയ പിഴയുടെ കാര്യത്തില്‍ അപ്പീല്‍ പോവാന്‍ ഉപഭോക്താവിന് അധികാരമുണ്ടായിരിക്കുമെന്ന് നിയമം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഏഴാം നമ്പര്‍ ഫെഡറല്‍ നിയമത്തില്‍ അനുവദിക്കുന്ന രീതിയിലുള്ള അപ്പീല്‍ ആനുകൂല്യങ്ങളാണ് ഉപഭോക്താവിന് ലഭിക്കുക.

പുകയിലയുല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂടി

പുകയിലയുല്‍പ്പന്നങ്ങള്‍ക്ക് നികുതി കൂടി


പുതിയ വില്‍പ്പന നികുതി നടപ്പാക്കിയതോടെ യു.എ.ഇ.യില്‍ സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നള്‍ക്ക് നികുതി കൂടി. ഇതുമൂലം പുകയില ഉല്‍പ്പന്നങ്ങളുടെ വില ഇരട്ടിയായി ഉയര്‍ന്നു. സോഫ്റ്റ് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ്, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ക്കും തുടങ്ങിയവയ്ക്കും കൂടുതല്‍ നികുതി ചുമത്തിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.

English summary
The UAE Council of Ministers has adopted Cabinet Decision No. 39 of 2017 on Fees for Services Provided by the Federal Tax Authority and Cabinet Resolution No. 40 of 2017 on Administrative Penalties for Violations of Tax Laws in the UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X