കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: ദേശീയ പതാക താഴെയിട്ടാല്‍ കടുത്ത ശിക്ഷ, നിലപാട് കടുപ്പിച്ച് മന്ത്രാലയം

ദേശീയ പതാക പൊതു സമൂഹത്തിന് മുന്നില്‍ വച്ച് നശിപ്പിക്കുന്നതും, പരിഹസിക്കുന്നതും, അംഗ രാഷ്ട്രങ്ങളുടെ പതാകകള്‍ നശിപ്പിക്കുന്നതും ഗുരുതരമായ പിഴവ്

  • By Sandra
Google Oneindia Malayalam News

അബുദാബി: ദേശീയ പതാകയെ അവഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. സാംസ്കാരിക-വിജ്ഞാന വികസന മന്ത്രാലയം പുറപ്പെടുവിച്ച യുഎഇ പതാക നിയമപ്രകാരം, ദേശീയ പതാക പൊതു സമൂഹത്തിന് മുന്നില്‍ വച്ച് നശിപ്പിക്കുന്നതും, പരിഹസിക്കുന്നതും, അംഗ രാഷ്ട്രങ്ങളുടെ പതാകകള്‍ നശിപ്പിക്കുന്നതും ഗുരുതരമായ പിഴവാണെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നുമാണ് വ്യക്തമാക്കുന്നത്.

കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ആറ് മാസം തടവും ആയിരം ദിര്‍ഹം പിഴയുമാണ് വിധിക്കുക. ആഘോഷവേളകളില്‍ ദേശീയ പതാക ഉപേക്ഷിച്ചു പോകുന്നവര്‍ക്കും യുഎഇയില്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. ഇതിന് പുറമേ അംഗരാജ്യങ്ങളുടെ പതാകകള്‍ നശിപ്പിക്കുന്നതോ കേടുപാടുകള്‍ വരുത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാലും ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും.

uae-map

ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ ഒഴിവാക്കി പകരം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യിപ്പിക്കാനുള്ള നീക്കവും യുഎഇ നടപ്പിലാക്കാനൊരുങ്ങുന്നുണ്ട്. യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുതിയ നിയമത്തിന് നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തര എമിറേറ്റി മന്ത്രാലയങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നീതിനിര്‍വ്വഹണ മന്ത്രാലയമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ആറ് മാസം വരെ തടവും പിഴയും വിധിക്കുന്ന കേസുകളില്‍ പുതിയ നിയമം നിലവില്‍ വരുന്നതോടുകൂടി മൂന്ന് മാസത്തെ സാമൂഹ്യസേവന പ്രവര്‍ത്തനമായി ലഘൂകരിക്കും. എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളില്‍ തൃപ്തനല്ലെങ്കില്‍ വീണ്ടും തടവ് അനുഭവിക്കേണ്ടിവരും.

English summary
Any person who publicly drops, damages or in any way insults the Union flag, the flag of any member emirate in the Union on the flag of any other country as a result of disgust or contempt of the powers of the Union, the emirates or the relevant countries, shall be punished by prison for a period of no more than six months and a fine of no more than Dh1,000."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X