കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: കസ്റ്റംസ് തീരുവയില്ല, യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കൊണ്ടുവരുന്നത് എളുപ്പമാകും

  • By Jisha
Google Oneindia Malayalam News

അബുദാബി: യുഎഇയില്‍ നിന്ന് കസ്റ്റംസ് തീരുവയില്ലാതെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി സ്വര്‍ണ്ണം കൊണ്ടുവരാം. യുഎഇ സര്‍ക്കാര്‍ പുതിയതായി കൊണ്ടുവരുന്ന കസ്റ്റംസ് നിയമത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇത്തരമൊരു സുവര്‍ണ്ണാവസരം ലഭിച്ചിട്ടുള്ളത്.

ഇന്ത്യയിലേക്കും രാജ്യത്തിനു പുറത്തേക്കും ആഭരണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നിയമനടപടികളും കസ്റ്റംസ് മാനദണ്ഡങ്ങളും എളുപ്പമാക്കുന്നതിന് വേണ്ടി ഇന്ത്യന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് വകുപ്പ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണമെത്തിക്കുന്നതിന് സുദീര്‍ഘമായ നടപടികളിലൂടെ കടന്നുപോകേണ്ടതുണ്ട്.

gold

യാത്രക്കിടെ പുരുഷന്മാര്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിന്റെ മൂല്യം 50,000 രൂപയായും സ്ത്രീകളുടേത് 20,000 രൂപയായും 2015ല്‍ മാറ്റി നിര്‍ണ്ണയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ സ്ത്രീകളുടേത് 10,000 രൂപയും പുരുഷന്മാരുടേത് 20,000 രൂപയുമായിരുന്നു. പുതുക്കിയ പദ്ധതി മറുനാട്ടില്‍ വിവാഹങ്ങള്‍ക്കും മറ്റുമായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാകുന്നതാണ്.

നിലവില്‍ വിദേശത്തുനിന്ന് കൊണ്ടുവരുന്ന സ്വര്‍ണ്ണത്തിന് ഇന്ത്യ 10 ശതനമാനം കസ്റ്റംസ് തീരുവയാണ് ഇന്ത്യ ചുമത്താറുള്ളത്. എന്നാല്‍ പുതിയ നയം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണത്തിന്റെ വരവ് വര്‍ദ്ധിപ്പിക്കുന്നത്തിന് സഹായിക്കും.

ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോള്‍ സ്വര്‍ണ്ണവും വിദേശത്തേക്ക് കൊണ്ടുപോകുന്ന ഇന്ത്യക്കാര്‍ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ശേഷം കസ്റ്റംസ് ലോക്കറില്‍ സൂക്ഷിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. തിരികെ ഇന്ത്യയിലേക്ക് വരുമ്പോള്‍ സ്വീകരിക്കുന്നതിനാണ് ഇതുവഴി പദ്ധതിയിടുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് സ്വര്‍ണ്ണമുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരണമെങ്കില്‍ കയറ്റുമതി സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം 10 ശതമാനം തീരുവ നല്‍കണം അതുമല്ലെങ്കില്‍ വസ്തുവകകള്‍ കണ്ടുകെട്ടുന്ന നിലപാടാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുക.

English summary
UAE expats to carry more gold to India without paying customs charges,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X