കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം നിങ്ങളുടെ വിളിപ്പാടകലെ എന്നറിയാന്‍ 'യമന്‍' നിങ്ങള്‍ക്ക് 4 കത്തുകള്‍ അയക്കും

  • By Neethu
Google Oneindia Malayalam News

മരണത്തെ ഭയമില്ലെന്ന് എത്ര ആവര്‍ത്തിച്ച് പറഞ്ഞാലും ഇനിയും ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ക്ഷണിക്കമായ വിരുന്നകാരനല്ല മരണം എന്ന് അപ്രതീക്ഷിതമായ മരണങ്ങള്‍ കാണുമ്പോഴായിരിക്കും നമ്മള്‍ ഓര്‍ക്കുന്നത്. എന്നാല്‍ മരണത്തെ സ്വയം സ്വീകരിക്കുന്നവര്‍ ഓന്നോര്‍ക്കുക യമന്‍ നിങ്ങളുടെ സമയം നേരത്തെ കുറിച്ചിട്ടിരുന്നു. നിങ്ങളുടെ സമയം അടുത്തത് കൊണ്ടു മാത്രമാണ് ഭൗതിക ശരീരത്തില്‍ നിന്നും യാത്രയാകാന്‍ നിങ്ങള്‍ക്കു സാധിച്ചത്.

നാളെ നിങ്ങള്‍ മരിക്കുമെന്ന് പറഞ്ഞാല്‍ രണ്ട് ദിവസം കൂടി കൂടുതല്‍ കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്ത ആരാണുള്ളത്. പ്രിയപ്പെട്ടവരില്‍ നിന്നും അകന്നു പോകാന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ മരണം നിങ്ങള്‍ക്കരിക്കിലെത്തി എന്നറിയാന്‍ വഴിയുണ്ടെങ്കിലോ എന്നോര്‍ത്തിട്ടുണ്ടോ... ബാക്കി വെച്ച കാര്യങ്ങള്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍, പ്രിയപ്പെട്ടവരോട് യാത്ര പറയാന്‍ ഒരു നാള്‍ കൂടി ലഭിച്ചാല്‍... ആ ദിവസം നേരത്തെ കൂട്ടി അറിയാന്‍ സാധിച്ചാല്‍ എത്ര നന്നായിരുന്നു...

ജന്മ നക്ഷത്രഫലങ്ങള്‍ പ്രവചിക്കും നിങ്ങളുടെ ഭാവി ജീവിതം, കൂടുതല്‍ അറിയാന്‍ജന്മ നക്ഷത്രഫലങ്ങള്‍ പ്രവചിക്കും നിങ്ങളുടെ ഭാവി ജീവിതം, കൂടുതല്‍ അറിയാന്‍

പുരാണങ്ങളില്‍ നിന്നും പകര്‍ന്നു വന്ന അറിവുകളില്‍ മരണത്തിന്റെ രാജാവ് യമനാണ് അഥവാ കാലന്‍ എന്നും പറയാറുണ്ട്. യഥാസമയത്ത് മനുഷ്യനെ മരണത്തിലേക്ക് നയിക്കേണ്ട ചുമതല യമരാജാവിനാണുള്ളത്. മരണത്തിന് മുന്‍പ് യമന്‍ മനുഷ്യന് നാല് സന്ദേശം അയക്കും. ഇത്തരത്തിലൊരു സന്ദേശം നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ?

യമന്റെ നാല് സന്ദേശങ്ങള്‍ കത്തുകളിലായി എത്തുമെന്നാണ് പറയുന്നത്. ഇത് മരണം അടുത്തു എന്ന് സൂചിപ്പിക്കും. മരണത്തെ ഭയന്ന അമൃതിന്റെ കഥയിലൂടെ ആ നാലു കത്തുകളെക്കുറിച്ചറിയാം...

മരണത്തെ ഭയന്ന അമൃത്

മരണത്തെ ഭയന്ന അമൃത്


യമുനയുടെ തീരത്ത് ജീവിച്ചിരുന്ന വ്യക്തിയായിരുന്നു അമൃത്. എല്ലാവരെയും പോലെ അമൃതിനും മരണത്തെ ഭയമായിരുന്നു. മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തിലാണ് യമരാജാവിനെ ഭജിക്കുന്നത്. മരണത്തെ തന്നില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ടിയായിരുന്നു ഇത്. തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതിന് വേണ്ടി നാളുകളോളം യമനെ ഭജിച്ചു.

യമന്‍ പ്രത്യക്ഷപ്പെട്ടു

യമന്‍ പ്രത്യക്ഷപ്പെട്ടു

മരണത്തെ മുന്നില്‍ കാണുന്നവര്‍ക്കോ മരിച്ചു കഴിഞ്ഞവര്‍ക്കോ മാത്രമായിരിക്കും യമനെ കാണാന്‍ സാധിക്കുക, എന്നാല്‍ അമൃതിന്റെ ആഗ്രഹ പ്രകാരം യമന്‍ ദര്‍ശനം സാധ്യമാക്കി. മരണത്തെ തന്നില്‍ നിന്നും അകറ്റി നിര്‍ത്തുകയായിരുന്നു അമൃതിന്റെ ആവശ്യം, അല്ലാത്ത പക്ഷം മരിക്കുന്നതിന് മുന്‍പ് അമൃതിനെ വിവരം അറിയിക്കണം എന്നും...
മരണത്തിന് മുന്‍പ് നാലു കത്തുകള്‍

മരണത്തിന് മുന്‍പ് നാലു കത്തുകള്‍


ഒടുവില്‍ അമൃതിന്റെ ആവശ്യത്തെ യമന്‍ അംഗീകരിച്ചു. മരണത്തിന് മുന്‍പ് നാല് കത്തുകള്‍ അയക്കാം. മരണം അടുത്തു എന്നറിയിക്കാന്‍..

അമൃതിന്റെ വാര്‍ധക്യം

അമൃതിന്റെ വാര്‍ധക്യം


മുടികള്‍ നരച്ച്, കാഴ്ച ശക്തി നഷ്ടപ്പെട്ട്, പല്ലുകള്‍ കൊഴിഞ്ഞ്, ശരീരം തളര്‍ന്ന് കിടപ്പിലായി അമൃത്. ചുറ്റും നിന്നവര്‍ അമൃതിന്റെ മരണത്തെക്കുറിച്ച് ചോദിച്ചു തുടങ്ങി. പക്ഷെ യമന്റെ കത്തും പ്രതീക്ഷിച്ച് ഇരിക്കുകയാണ് അമൃത്. തനിക്ക് ഇനിയും ജീവിക്കാന്‍ സമയമുണ്ടെന്നാണ് അമൃത് വിശ്വസിച്ചിരുന്നത്.

അമൃതിനെ കൊണ്ടു പോകാന്‍ യമനെത്തി

അമൃതിനെ കൊണ്ടു പോകാന്‍ യമനെത്തി

കത്തുകള്‍ അമൃതിന് ലഭിക്കാതെ യമനെത്തി. സന്ദേശം നല്‍കാത്തതില്‍ അമൃത് ക്ഷുപിതനായി. പക്ഷെ നാലു കത്തുകള്‍ യമന്‍ നേരത്തെ തന്നെ അയച്ചിരുന്നു എന്നാണ് മറുപടി നല്‍കിയത്.
നാല് കത്തുകള്‍

നാല് കത്തുകള്‍


1. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആദ്യത്തെ കത്തയച്ചത്, നിന്റെ മുടിയിഴകള്‍ നരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു..ആ കത്ത് നീ നിരസിച്ചു.

2.നിന്റെ പല്ലുകള്‍ കൊഴിയാന്‍ തുടങ്ങി, അതായിരുന്നു രണ്ടാമത്തെ കത്ത്.

3.നിന്റെ കണ്ണുകളിലെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു തുടങ്ങി എന്നറിയച്ചതായിരുന്നു മൂന്നാമത്തെ കത്ത്.

4.അവസാനത്തെ കത്തില്‍ നിന്റെ ശരീരം ചലനമറ്റത്തായി ഞാന്‍ അറിയിച്ചു.

യമന്‍ കത്തുകള്‍ എഴുതാന്‍ പേപ്പറായി സ്വീകരിച്ചത് മനുഷ്യന്റെ ശരീരവും, ശാരീരിക മാറ്റങ്ങള്‍ തൂലികയും സമയം പോസ്റ്റ്മാനുമായിരുന്നു. മരണത്തെ ഇല്ലാത്താക്കാന്‍ ആര്‍ക്കും സാധിക്കില്ല, എന്നാല്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഓരോ നിമിഷവും മനുഷ്യനായി ജീവിക്കാന്‍ നമ്മുക്ക് സാധിക്കും.

English summary
Yama is supposed to give one 4 indications/letters that are signs of an incoming death to every individual which we human most of the times ignore. What are they?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X