Get Updates
Get notified of breaking news, exclusive insights, and must-see stories!

കളഞ്ഞുകിട്ടിയ വിവാഹ മോതിരം സ്വീകരിക്കാന്‍ വിസമ്മതിച്ച് ഉടമ; കാരണംകേട്ട് ഞെട്ടല്‍മാറാതെ യുവാവ്‌

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവരുടെ വിവാഹം. ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാനുള്ള ദിവസം. എന്നും ഓർമിക്കാനായ് വധുവും വരനും പരസ്പരം മോതിരവും മാലയും കൈമാറുന്നത് പതിവാണ്. ജീവിതത്തിൽ അങ്ങോളം ഈ മോതിരം കാത്തുസൂക്ഷിക്കണം എന്നാണ് പറയുന്നത്.

എന്നാൽ ആ മോതിരം നഷ്ടപ്പെട്ടാലോ..തീർച്ചയായും വല്ലാത്ത വിഷമം തന്നെ ആയിരിക്കും. അത് പങ്കാളികൾക്കിടയിൽ വലിയ പ്രശ്നങ്ങൾക്കും വഴക്കുകൾക്കും കാരണമായേക്കാം. അങ്ങനെ ഒരു യുവതിയുടെ നഷ്ടപ്പെട്ട മോതിരം ഒരു യുവാവിന് ലഭിച്ചു.ഏറെ ശ്രമിച്ച ശേഷം മോതിരത്തിന്റെ ഉടമയെ അയാൾ കണ്ടെത്തി..പക്ഷേ ആ സ്ത്രീ പറഞ്ഞ വാക്കുകൾ കേട്ട ഇദ്ദേഹം ഞെട്ടിപ്പോയി..

1

ഒരു മെറ്റൽ ഡിറ്റക്ടറിനാണ് ഒരു പഴയ വിവാഹമോതിരം ലഭിച്ചത്. യുകെ -യിലാണ് സംഭവം. 'ജേഴ്‌സി ലോസ്റ്റ് റിങ്‌സ് മെറ്റൽ ഡിറ്റക്‌റ്റിംഗി'ന്റെ ഓപ്പറേറ്ററാണ് സ്റ്റീവ് ആൻഡ്രൂസ്. സെപ്തംബർ മാസത്തിൽ ജേഴ്സിയിലെ സെന്റ് ഓബിൻസ് ബീച്ചിൽ വെച്ചാണ് മോതിരം ആൻഡ്രൂസ് കണ്ടെത്തിയത്. എത്രയും വേ​ഗം തന്നെ മോതിരം അതിന്റെ ഉടമയെ കണ്ടുപിടിച്ച് തിരികെ ഏൽപ്പിക്കണം എന്ന് ആൻഡ്രൂസ് തീരുമാനിച്ചു. ഉടനെ തന്നെ 'ജേഴ്സി ചാനൽ ഐലൻഡ്സ് ലോസ്റ്റ് ആൻഡ് ഫൗണ്ട്' ഫേസ്ബുക്ക് ​ഗ്രൂപ്പിൽ മോതിരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു.

2

ഇത് 1989 -ലേത് ആണ് എന്നും 33 വർഷത്തെ പഴക്കമുണ്ട് എന്നും ആൻഡ്രൂസ് ഫേസ്ബുക്കിൽ കുറിച്ചു. ഒരുപാട് ആളുകൾ അദ്ദേഹത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആൻഡ്രൂസ് തന്നെ അതിന്റെ അപ്‍ഡേറ്റും നൽകി. മോതിരത്തിന്റെ യഥാർത്ഥ ഉടമ തന്നെ ബന്ധപ്പെട്ടിരുന്നു എന്നും അവർക്ക് ആ മോതിരം തിരികെ വേണ്ട എന്നുമായിരുന്നു.

3


അവരുടെ വിവാഹ ജീവിതം വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. അങ്ങനെ സഹിക്കാൻ വയ്യാതെ വന്നപ്പോഴാണ് ആ ബന്ധത്തിൽ നിന്നും വിവാഹമോചനം ലഭിച്ചത്. അതിന് ശേഷമാണ് അവർ ആ മോതിരം കടലിലെറിഞ്ഞത്. അതിനാൽ അവർക്ക് ആ മോതിരം ആവശ്യമായിരുന്നില്ല. അത് കടലിലേക്ക് തന്നെ എറിയാനാണ് അവർ അദ്ദേഹത്തോട് പറഞ്ഞത്.

4

ആൻ‌ഡ്രൂസിന് ഇത് ആദ്യമായി ഉണ്ടായ അനുഭവമായിരുന്നു. പലപ്പോഴും ഇത്തരത്തിൽ നഷ്ടപ്പെട്ട സാധനങ്ങൾ അദ്ദേഹത്തിനു ലഭിക്കുകയും അത് തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. കളഞ്ഞുപോയ സാധനം തിരിച്ച് കിട്ടുമ്പോൾ എല്ലാവർക്കും സന്തോഷമാണ് ഉണ്ടാവാറുള്ളത്. ഇത് ആദ്യമായാണ് അത് തിരിച്ച് കളയാൻ‌ പറയുന്നത്. ഇത് അദ്ദേഹത്തെ ആകെ അത്ഭുതപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+