മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ഓണ്‍ലൈന്‍ സംവിധാനം, ഐഡിയക്ക് പുറകില്‍ ശ്രുതി റെഡ്ഡി!!
ജനനം മുതല്‍ മരണം വരെ ഓണ്‍ലൈന്‍ ആയ കാലത്ത് മരണാനന്തര ചടങ്ങു കൂടി ഓണ്‍ലൈന്‍ ആകുന്നതില്‍ എന്താണ് തെറ്റ്. കൊല്‍ക്കത്തയിലാണ് മരണാനന്തര ചടങ്ങുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തി കൊടുക്കുന്നത്. പുതിയ ന്യൂ ജെന്‍ ഐഡിയ്ക്ക് പുറകില്‍ ഒരു പെണ്‍കരുത്താണ് പ്രവര്‍ത്തിക്കുന്നത്- ഹൈദരാബാദ് സ്വദേശിനി ശ്രുതി റെഡ്ഡി.
READ ALSO:'കബാലി'യിലെ രജനികാന്ത് ഇനി വാട്ട്സ് ആപ്പ് ഇമോജിയിലും, ഇതാണ് റിയല് വാട്ട്സ് ആപ്പ് പ്രൊമോഷന്!!
വിവാഹത്തിന്റെ ചടങ്ങുകള്‍ നടത്തുന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് പോലെയാണ് മരണാനന്തര ചടങ്ങുകള്‍ നടത്തുന്ന ശ്രുതിയുടെ സ്ഥാപനം അന്തേസ്റ്റി ഫ്യൂണറല്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ശ്രുതി തുടങ്ങി വെച്ച പ്രോജക്ട് വിജയകരമായി കൊല്‍ക്കത്തിയില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്.

അന്തേസ്റ്റി ഫ്യൂണറല്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ്
അന്തേസ്റ്റി ഫ്യൂണറല്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ശ്രുതിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി കൊല്‍ക്കത്തയില്‍ സജ്ജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

ജാതി മത ഭേദമില്ലാതെ
കൊല്‍ക്കത്തയില്‍ വിഭിന്ന മത വിഭാഗക്കാര്‍ താമസിക്കുന്നത് കൊണ്ട് എല്ലാ മത വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സര്‍വ്വീസ് ലഭ്യമാണ്. ഹിന്ദു, സിക്ക്, ബംഗാളി, ഗുജറാത്തി, ബീഹാറി, മാര്‍വാടി എന്നിങ്ങനെ എല്ലാം വിഭാഗത്തിലുള്ളവര്‍ക്കും സമീപിക്കാം.

എന്‍ ടു എന്‍ഡ് ഫ്യൂണറല്‍ സര്‍വ്വീസ്
മരണം അറിയിച്ച നിമിഷം മുതല്‍ എല്ലാ കാര്യങ്ങളും ഏറ്റെടുക്കും. ചടങ്ങുകള്‍ക്ക് ശേഷം വര്‍ഷത്തിലുള്ള ചടങ്ങുകള്‍ക്ക് വരെ സമീപിക്കാം.

ടെക്കി പെണ്‍കുട്ടി
ഹൈരദാബാദ് സ്വദേശിനിയായ ശ്രുതി കൊല്‍ക്കത്തയില്‍ ടെക്കിയായാണ് ജോലി ചെയ്തിരുന്നത്. പിന്നീട് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് പുതിയ പദ്ധതിയ്ക്ക് രൂപം കൊടുത്തത്.

ബന്ധുക്കള്‍ നാട്ടില്‍ ഇല്ലാത്തവര്‍ക്ക്
ബന്ധുക്കള്‍ നാട്ടില്‍ ഇല്ലാത്തവര്‍ക്ക് ശ്രുതിയുടെ പുതിയ പദ്ധതി വലിയ സഹായമായിരിക്കുകയാണ്. അണുകുടുംബമായും ബന്ധുക്കള്‍ വിദേശത്തും കഴിയുന്നവര്‍ക്ക് മരണാനന്ത ചടങ്ങുകള്‍ നടത്തുന്നതിന് ഏറെ സഹായകരമാണ് പദ്ധതി.

ചടങ്ങുകള്‍ നടത്താന്‍ പ്രത്യേകം പുരോഹിതര്‍
വിഭിന്ന മതവിഭാഗകാര്‍ക്ക് ചടങ്ങുകള്‍ക്കായി മതവിഭാഗത്തില്‍ നിന്നും അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുള്ള പുരോഹിതരെയാണ് തിരഞ്ഞെടുക്കുന്നത്.

ചിലവുകള്‍ വ്യത്യസ്തം
ചടങ്ങുകളുടെ പാക്കേജുകള്‍ വ്യത്യസ്തമായിരിക്കും. ബംഗാളികള്‍ക്ക് 40,000-45000, ബീഹാറി ഗുജറാത്തി 75000-80000, മാര്‍വാടികള്‍ക്ക് 1 ലക്ഷത്തിന് മുകളില്‍ എന്നിവയാണ് ചാര്‍ജ് വരുന്നത്.