കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വയസ്സുള്ള മകനെയും തോളിലെടുത്ത് യുവതിയുടെ ഓട്ടോറിക്ഷ ഡ്രൈവിങ്; വൈറലായി ദൃശ്യങ്ങള്‍

Google Oneindia Malayalam News

ലഖ്‌നൗ: ജീവിതത്തിലെ കഷ്ടപ്പാടുകള്‍ പലര്‍ക്കും പല തരത്തിലായിരിക്കും. ഇതിനെ മറികടക്കാന്‍ നമ്മള്‍ ചെയ്യുന്ന ജോലികളും പലതരത്തിലായിരിക്കും. അതുകൊണ്ട് തന്നെ പെര്‍ഫെക്ടായിട്ടുള്ള ജീവിതമായിരിക്കില്ല എല്ലാവര്‍ക്കും ലഭിക്കുക. എന്താണ് പറഞ്ഞുവരുന്നത് അല്ലേ. ഒരു യുവതി ഓട്ടോറിക്ഷ ഓടിച്ച് നിത്യവൃത്തി കണ്ടെത്തുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വൈറലായിരിക്കുകയാണ്.

ഇതില്‍ എന്തിരിക്കുന്നു എന്നാണെങ്കില്‍ ഒരുപാട് ഉണ്ട് എന്ന് മറുപടി പറയേണ്ടി വരും. ഒരു വയസ്സുള്ള മകനെയും തോളിലേറ്റിയാണ് യുവതിയുടെ ഡ്രൈവിംഗ്. ഇതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കാന്‍ കാരണം. വിശദമായ വിവരങ്ങളിലേക്ക്....

1

photo credit:bccl

ഹൃദയഭേദകം എന്നാണ് ഈ ദൃശ്യങ്ങളെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ യുവതിയുടെ ധൈര്യവും നിശ്ചയദാര്‍ഢ്യവും പലരുടെയും മനസ്സ് കവര്‍ന്നിട്ടുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്നാണ് ചഞ്ചല്‍ ശര്‍മ യുവതിക്ക് ഇ ഓട്ടോറിക്ഷ ഓടിക്കേണ്ടി വന്നത്. നോയിഡയില്‍ നിന്നുള്ള കാഴ്ച്ചയാണിത്. തുടക്കത്തില്‍ വലിയ പ്രതിസന്ധി തന്നെ ചഞ്ചല്‍ നേരിടേണ്ടി വന്നു. സഹഡ്രൈവര്‍മാരുടെ ക്രൂരമായ പെരുമാറ്റമായിരുന്നു പ്രധാന കാരണം. ഇവര്‍ യുവതി മാറ്റിനിര്‍ത്തുകയായിരുന്നു.

2

photo credit:indiatoday.in

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

മറ്റ് ഡ്രൈവര്‍മാര്‍ ചഞ്ചലിനെ ഒരു റൂട്ടിലേക്ക് പോകാന്‍ പോലും അനുവദിച്ചിരുന്നില്ല. നോയിഡയില്‍ ഒരു ഏരിയയിലേക്ക് പോകാന്‍ ഒരു ഡ്രൈവര്‍ക്ക് അനുമതി നല്‍കുന്ന രീതിയുണ്ട്. എന്നാല്‍ ചഞ്ചലിനെ ഇവര്‍ മാറ്റി നിര്‍ത്തുകയായിരുന്നു. ട്രാഫിക് പോലീസും, എഐബി ഔട്ട്‌പോസ്റ്റ് സ്റ്റാഫും അവരെ പിന്തുണയ്ക്കുകയായിരുന്നു. അതിന് ശേഷം അവര്‍ക്ക് യാതൊരു പ്രശ്‌നവും നേരിടേണ്ടി വന്നിട്ടില്ല. സെക്ടര്‍ 62ലെ ലേബര്‍ ചൗക്ക് മുതല്‍ സായ് മന്ദിര്‍ വരെയുള്ള സ്ഥലങ്ങളാണ് ചഞ്ചലിന്റെ റൂട്ട്. കാലാ പത്തര്‍, പെഹല പുസ്തയും ഇതില്‍ വരും.

3

photo credit:indiatoday.in

പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍

ഇറിക്ഷ താന്‍ ഡ്രൈവ് ചെയ്യുന്നതിന്റെ പ്രധാന കാരണം മകന്‍ വളരെ ചെറുതായത് കൊണ്ടാണ്. മറ്റെവിടെയെങ്കിലുമാണ് ഞാന്‍ ജോലി എടുക്കുന്നതെങ്കില്‍ അവനെയും കൊണ്ടുപോകേണ്ടി വരും. ഡ്രൈവ് ചെയ്യുമ്പോള്‍ മകനെയും കൂടെ എടുക്കാം. കോഡ കോളനിയില്‍ അമ്മയ്‌ക്കൊപ്പമോ അതുമല്ലെങ്കില്‍ സഹോദരിമാര്‍ക്കൊപ്പമോ ആണ് താന്‍ സ്ഥിരമായി താമസിക്കാറുള്ളതെന്നും അത് കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാന്‍ കൂടി സൗകര്യപ്രദമാണെന്നും ചഞ്ചല്‍ പറയുന്നു.

4

photo credit: bccl

ഭര്‍ത്താവ് ഉപേക്ഷിച്ച പോയപ്പോള്‍ ജീവിച്ച് കാണിക്കാന്‍ തീരുമാനിക്കുകയായിരുന്നു ചഞ്ച്. ഏറ്റവും അഭിമാനത്തോടെ ജീവിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. വീട്ടിലേക്ക് തിരിച്ചുപോയി പണം ആവശ്യപ്പെടാന്‍ താന്‍ തയ്യാറായില്ല. അതുകൊണ്ട് ഇറിക്ഷ ഓടിക്കാന്‍ തീരുമാനിച്ചു. ദിവസവും നാനൂറ് രൂപ വരെ തനിക്ക് ഇതിലൂടെ ലഭിക്കും. മകനെ സ്ട്രാപ് ചെയ്ത് മാറോട് ചേര്‍ത്താണ് ഇവര്‍ ഇറിക്ഷ ഓടിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

5

ഛിന്നഗ്രഹത്തിലിടിക്കാന്‍ ബഹിരാകാശ വാഹനം, നാസയുടെ ഞെട്ടിച്ച നീക്കം, ഭൂമിയെ രക്ഷിക്കാന്‍ നീക്കം!!ഛിന്നഗ്രഹത്തിലിടിക്കാന്‍ ബഹിരാകാശ വാഹനം, നാസയുടെ ഞെട്ടിച്ച നീക്കം, ഭൂമിയെ രക്ഷിക്കാന്‍ നീക്കം!!

മൂന്ന് വര്‍ഷം മുമ്പാണ് താന്‍ വിവാഹം ചെയ്തത്. ദാദ്രിയിലെ ചയാന്‍സ ഗ്രാമത്തില്‍ നിന്നുള്ളയാളായിരുന്നു ഭര്‍ത്താവ്. അയാളുടെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. തന്നെ ക്രൂരമായിട്ടാണ് അയാള്‍ക്ക് ഉപദ്രവിച്ചത്. വിവാഹത്തിന് ശേഷം എല്ലാ ദിവസവും ക്രൂരമായി തന്നെ മര്‍ദിക്കാറുണ്ടായിരുന്നു. കോടതിയില്‍ കേസുണ്ട്. മൂന്ന് മാസത്തോളമായി വാദം തുടരുകയാണ്. ലാല്‍ കുവാനില്‍ നിന്നാണ് താന്‍ ഇവിടെയെത്തിയത്. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ പിതാവ് മരിച്ചിരുന്നു. നാല് സഹോദരിമാര്‍ ഇവര്‍ക്കുണ്ട്. ചഞ്ചലിന്റെ അമ്മയ്ക്ക് പച്ചക്കറി കച്ചവടമാണ്.

English summary
a woman from noida carries her son while driving an e rickshaw, pics goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X