കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍,പെണ്‍ ശബ്ദങ്ങളില്‍ അനുഗ്രഹം നല്‍കും..ഇത് 'റോബോട്ട് വൈദികന്‍' !!!

  • By Anoopa
Google Oneindia Malayalam News

ബര്‍ലിന്‍: പുരോഹിതര്‍ സാധാരണ ഭക്തജനങ്ങളുടെ തലയില്‍ കൈവെച്ച് അനുഗ്രഹം നല്‍കാറുണ്ട്. എന്നാല്‍ തന്റെ പക്കല്‍ വരുന്ന ആളുകളുടെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന യന്ത്രവൈദികനെ കണ്ടിട്ടുണ്ടോ? അത്തരമൊരത്ഭുതം സംഭവിച്ചിരിക്കുന്നത് ജര്‍മ്മനിയിലെ വിറ്റെന്‍ബര്‍ഗിലാണ്. പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിന് തുടക്കം കുറിച്ചുകൊണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് രചിച്ച 'ദ 95 തീസിസ്' എന്ന പുസ്തകത്തിന്റെ 500-ാം വാര്‍ഷിക വേളയിലാണ് റോബോട്ട് വൈദികനെ നിര്‍മ്മിച്ചത്.

അടുത്തെത്തുന്നവരോട് സ്വാഗതം പറഞ്ഞതിനു ശേഷം ഏതു ശബ്ദത്തിലാണ് അനുഗ്രഹം വേണ്ടതെന്ന് റോബോട്ട് ഇങ്ങോട്ട് ചോദിക്കും. അതിനു ശേഷം എന്ത് അനുഗ്രഹമാണ് വേണ്ടതെന്ന് ചോദിക്കും. ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയാല്‍ ഇരുകരങ്ങളും ഉയര്‍ത്തി ചിരിച്ചുകൊണ്ട് അനുഗ്രഹം നല്‍കും. അനുഗ്രഹിക്കുമ്പോള്‍ മുഖത്ത് പ്രകാശം പരക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് ബൈബിളിലെ ഒരു വചനവും ഉദ്ധരിക്കും.

cats

ബ്ലെസു-2 എന്നുല പേരിട്ടിരിക്കുന്ന റോബോട്ട് വൈദികനെ നിര്‍മ്മിച്ചത് ഹെസ്സെയിലെയും നാസോവിലെയും ഇവാഞ്ചലിക്കല്‍ പള്ളികള്‍ ചേര്‍ന്നാണ്. രാവിലെയും വൈകുന്നേരവും നിരവധി ആളുകള്‍ റോബോട്ടിനെ കാണാനായി എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
BlessU-2! 'Robot priest' offers auto-blessings in German church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X