കൊളസ്‌ട്രോള്‍ ചികിത്സയില്‍ അത്ഭുതകരമായ മാറ്റം; പുതിയ മരുന്നുമായി ഡോക്ടര്‍മാര്‍

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ജീവിത ശൈലീരോഗങ്ങളില്‍പ്പെട്ട കൊളസ്‌ട്രോളിന്റെ പിടിയിലാണ് മധ്യവയസ് പിന്നിട്ടവരില്‍ ഏറെയും. എന്നാല്‍ 20നും 80നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലും കൊളസ്‌ട്രോള്‍ ബാധിച്ചവരുടെ ക്രമാതീതമായി വര്‍ധിച്ചിച്ചുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ കൊളസ്‌ട്രോള്‍ ആശ്രയിക്കുന്നത് സ്റ്റാറ്റിനെയാണ്. എന്നാല്‍ പുതുതായി കണ്ടെത്തിയ പിസിഎസ്‌കെ 9 (ഇവ ലോക്കുമാബ് 'റെപാത്ത) എന്ന മരുന്ന് കൊളസ്‌ടോള്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നാണ് അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. സ്റ്റാറ്റിനുകള്‍ക്കൊപ്പം ഇവ ലോക്കുമാബ് 'റെപാത്ത എന്ന മരുന്ന് ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഇടയാക്കുമെന്നാണ് കണ്ടെത്തല്‍. കുത്തിവയ്പായി ഉപയോഗിക്കാവുന്നതാണ് ഇവലോക്കുമാബ് എന്ന മരുന്ന്.

അമേരിക്കയിലെ സാന്‍ഡിയോഗോയില്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ 64ാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട മരുന്നിന്റെ പ്രാഥമിക ഫലങ്ങളില്‍ കൊളസ്‌ട്രോള്‍ ചികിത്സയില്‍ ഇവയുടെ പങ്ക് 60-70 ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന സ്‌ട്രോക്കിന്റെ സാധ്യതയും മരുന്ന് കുറയ്ക്കുന്നതായും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പിസിഎസ്‌കെ 9 ഇന്‍ഹിബിറ്ററിന്റെ ഒമ്പത് ആന്റിബോഡികള്‍ കുത്തിവെയ്പ് വഴിയാണ് കൊളസ്‌ട്രോള്‍ ബാധിച്ചവര്‍ക്ക് നല്‍കുക.

-kpyktqzg

പിസിഎസ്‌കെ 9 എന്നത് കരളിലെ സവിശേഷ ജീന്‍കോഡ് ചെയ്തിട്ടുള്ള എന്‍സൈമുകളാണ്. ഇവയ്ക്ക് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്കുണ്ട്. എന്നാല്‍ മരുന്ന് കുത്തിവയ്ക്കുന്നതിലൂടെ 80 ശതമാനം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിഞ്ഞെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇതിനായി വിദേശ രാജ്യങ്ങളില്‍ ഒമ്പത് ഇന്‍ഹിബിറ്റുകളാണ് ഉപയോഗത്തിലിരിക്കുന്നത്. ഇതില്‍ ഇല ലോക്കുമാബ്, അലിറോക്കുമാബ് എന്നിവയാണ് പരീക്ഷണത്തില്‍ ഉള്‍പ്പെടിയിട്ടുള്ളത്.

മനുഷ്യശരീരത്തിലെ കൊളസ്‌ട്രോളിന്റെ തോതില്‍ നേരിയ വര്‍ധനവ് പ്രത്യക്ഷമാകുമ്പോഴേ ഡോക്ടര്‍മാര്‍ സ്റ്റാറ്റിനാണ് നിര്‍ദേശിക്കാറ്. എന്നാല്‍ സ്റ്റാറ്റിന്‍ ഉപയോഗിക്കുന്ന 36ശതമാനം പേരിലും പേശീവേദന, തളര്‍ച്ചച, മാനസിക അസ്വാസ്ഥ്യം, ബലക്കുറവ്, ലൈംഗിക വിരക്തി, പ്രമേഹ രോഗത്തിനുള്ള സാധ്യത എന്നിങ്ങനെയുള്ള പാര്‍ശ്വഫലങ്ങള്‍ പ്രകടമാകുന്നു. കരള്‍ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സ്റ്റാറ്റിനുകള്‍ക്കെതിരെയുള്ള മറ്റൊരു ആരോപണം മരുന്ന് ഉപയോഗിക്കുന്നവരില്‍ 20-25 ശതമാനം പേരില്‍ രോഗമുക്തി സംഭവിക്കില്ലെന്നതുമാണ്.

English summary
In the study, detailed in the New England Journal of Medicine, the researchers showed that taking monthly or twice-monthly injections of the medication Evolocumab — one of the new targeted PCSK9 inhibitor drugs — along with statins therapy dramatically lowered the levels of low-density lipoprotein (LDL), or “bad” cholesterol by an average of 59 per cent, from 92 mg/dL to 30 mg/dL.
Please Wait while comments are loading...