അയ്യോ ഇനി അന്യരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കേറി സ്ക്രീന്‍ ഷോട്ട് എടുക്കല്ലേ...എടുത്താ ഇതാകും അവസ്ഥ

  • Written By: Desk
Subscribe to Oneindia Malayalam

ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാം എല്ലാവരുടേയും പ്രീയപ്പെട്ട ആപ്ലിക്കേഷനാണ്. ആപ്പില്‍ കയറി നമ്മുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുന്നത് കൂടാതെ പലരുടേയും പോസ്റ്റുകള്‍ നോക്കുന്നതും പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ട് എടുക്കുന്നവരും കുറവല്ല. എന്നാല്‍ മറ്റുള്ളവരുടെ പോസ്റ്റ് അവര്‍ അറിയാതെ സ്ക്രീന്‍ ഷോട്ട് എടുക്കുന്നത് തടയാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

instagram 15

മറ്റുള്ളവരുടെ പോസ്റ്റ് ആരെങ്കിലും സ്ക്രീന്‍ ഷോട്ട് എടുത്താല്‍ ഉടനെ തന്നെ പോസ്റ്റിട്ട വ്യക്തിക്ക് അതിന്‍റെ നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. സ്ക്രീന്‍ റെക്കോഡ് ചെയ്താലും ഇതേതരത്തില്‍ നോട്ടിഫിക്കേഷന്‍ വരും.

ഇതുവരെ ഇത്തരം ഒരു ഫീച്ചര്‍ ഉണ്ടായിരുന്നില്ല. ഉപഭോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരമൊരു മാറ്റം ആപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ ഫീച്ചറില്‍ നീരസം പ്രകടിപ്പിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ഒരാളുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യണമെങ്കില്‍ ആ പോസ്റ്റ് സ്‌ക്രീന്‍ ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ മാത്രമേ സാധിക്കൂ. .

English summary
instagram implements new feature

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്