കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂത്രം ഒഴിക്കാത്തവരായി ആരുണ്ട്.... പക്ഷേ നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല; 30 മൂത്രസത്യങ്ങള്‍!!!!

മൂത്രത്തിന് മനുഷ്യന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് ഉള്ളത്. എന്നാല്‍ നമ്മള്‍ പലപ്പോഴും നമ്മുടെ മൂത്രത്തെ ശ്രദ്ധിക്കാറുപോലും ഇല്ല.

  • By Desk
Google Oneindia Malayalam News

മൂത്രം ഒഴിക്കാത്തവരായി ആരും ഉണ്ടാവില്ല. വെള്ളം കുടിക്കാതെ വേണമെങ്കില്‍ നമുക്ക് രണ്ടോ മൂന്നോ ദിവസം ജീവിക്കാന്‍ പറ്റും. പക്ഷേ , മൂത്രം ഒഴിക്കാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാന്‍ പറ്റില്ല.

പറഞ്ഞുവരുന്നത്, മൂത്രം എന്നത് മനുഷ്യനെ സംബന്ധിച്ച് അത്രയും പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ മൂത്രത്തെ കുറിച്ചാണെങ്കില്‍ നമുക്ക് കാര്യമായി ഒന്നും അറിയുകയും ഇല്ല.

ഒരാള്‍ മൂത്രമൊഴിക്കാന്‍ ശരാശരി എത്ര സമയം എടുക്കും എന്നതിന് പോലും കണക്കുണ്ട്!!! ശാസ്ത്രം മൂത്രത്തെക്കുറിച്ച് വളരെ വിശദമായ പഠനങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്.

എത്ര തവണ

എത്ര തവണ

ഒരാള്‍ ഒരു ദിവസം എത്ര തവണ മൂത്രം ഒഴിക്കും? വെള്ളം കുടിക്കുന്നതിന് അനുസരിച്ച് എന്ന് പറഞ്ഞ് നിര്‍ത്താന്‍ ആവില്ല. ശരാശരി ഒരു മനുഷ്യന്‍ ഏഴ് തവണ ഒരു ദിവസം മൂത്രം ഒഴിക്കും. ഇത് കൂടുകയാണെങ്കില്‍ നിങ്ങള്‍ സൂക്ഷിക്കുന്നതാണ് നല്ലത്.

എത്ര സമയം

എത്ര സമയം

ആരോഗ്യമുള്ള ഒരു മനുഷ്യന്‍ മൂത്രം ഒഴിക്കാന്‍ എടുക്കുന്ന സമയത്തിന് പോലും കണക്കുണ്ട്. ശരാശരി ഏഴ് സെക്കന്റ് ആണത്രെ ഇത്. ഇതിന്റെ ദൈര്‍ഘ്യം കുറയുന്നുണ്ടെങ്കിലും നിങ്ങള്‍ ശ്രദ്ധിക്കണം.

എത്ര മൂത്രം

എത്ര മൂത്രം

ഒരു ശരാശരി മനുഷ്യന്റെ മൂത്ര സഞ്ചിയില്‍ എത്ര മൂത്രം ഉണ്ടാകും? 300 മില്ലീ ലിറ്റര്‍ മുതല്‍ അര ലിറ്റര്‍ വരെ മൂത്രം ഉണ്ടാകുമത്രെ.

വായ കഴുകാന്‍

വായ കഴുകാന്‍

സാധാരണ എല്ലാവരും വായ കഴുകാന്‍ വെള്ളം ആണ് ഉപയോഗിക്കാറുള്ളത്. ചിലര്‍ മൗത്ത് വാഷ് ഉപയോഗിക്കും. എന്നാല്‍ പുരാതന റോമാക്കാര്‍ മൂത്രം വായ കഴുകാനും ഉപയോഗിച്ചിരുന്നു എന്നാണ് പറയുന്നത്. മൂത്രത്തിലെ അമോണിയ പല്ലിന് നല്ല തിളക്കം നല്‍കുമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്.

എന്താണ് മൂത്രം

എന്താണ് മൂത്രം

മൂത്രം എന്ന് പറഞ്ഞാല്‍ എന്താണെന്ന് കൂടി അറിയേണ്ടേ? ശരീരം ആവശ്യമുള്ള സാധനങ്ങളെല്ലാം എടുത്ത് ബാക്കി വരുന്ന വേസ്റ്റും, ഉപോത്പന്നങ്ങളും പുറത്ത് വിടുന്നത് മൂത്രത്തിലൂടേയും മലത്തിലൂടെയും ആണ്.

നിറം പ്രധാനമാണ്

നിറം പ്രധാനമാണ്

മൂത്രത്തിന്റെ നിറവും പ്രധാനമാണ്. തെളിഞ്ഞ നിറമെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഉണ്ട്. മങ്ങിയ മഞ്ഞ നിറമെങ്കില്‍ ആവശ്യത്തിലധികം വെള്ളം ഉണ്ട്. കടും മഞ്ഞയെങ്കില്‍ വെള്ളത്തിന്റെ അളവ് കുറവാണ്. ചാരനിറമാണെങ്കില്‍ നിങ്ങള്‍ക്ക് എന്തോ ഗുരുതരമായ അണുബാധയുണ്ട്.

മധുരമണം

മധുരമണം

മൂത്രത്തിന് മധുരമണം പോലെ എന്തെങ്കിലും അനുഭവപ്പെടുന്നുണ്ടോ? ഉറപ്പിച്ചോളൂ ... നിങ്ങളെ തേടി പ്രമേഹം എത്തുന്നുണ്ട്.

കെട്ട മണം

കെട്ട മണം

മൂത്രത്തിന് ചീത്ത മണം അനുഭപ്പെടുന്നുണ്ടെങ്കില്‍ അത് അതിലും വലിയ പ്രശ്‌നമാണ്. കിഡ്നി വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നത് തന്നെയാണ് അത് സൂചിപ്പിക്കുന്നത്.

മധുരമൂത്രം

മധുരമൂത്രം

പ്രമേഹത്തിന് ഹിന്ദിയില്‍ മധുമേഹ എന്നാണ് പറയുക. മധുരമൂത്രം എന്നര്‍ത്ഥം. ചരകനും ശുശ്രുതനും ഒക്കെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മൂത്രത്തിലെ പഞ്ചസാര ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു.

ഒളിഗൂറിയ

ഒളിഗൂറിയ

പേര് കേട്ടിട്ട് വേറെ എന്തെങ്കിലും തോന്നുന്നുണ്ടോ... ഇതൊരു രോഗാവസ്ഥയാണ്. നിങ്ങള്‍ക്ക് ആവശ്യത്തിന് മൂത്രം ഒഴിക്കാന്‍ പറ്റാത്ത അവസ്ഥ.

ചര്‍മസംരക്ഷണം

ചര്‍മസംരക്ഷണം

മൂത്രത്തില്‍ അടങ്ങിയിരിക്കുന്ന യൂറിയ ഒരു എക്‌സഫോളിയേറ്റര്‍ ആണ്. ചര്‍മസംരക്ഷണത്തിന് ഉപയോഗിക്കുന്ന പല ക്രീമുകളിലും ഉള്ള സാധനം. എന്നാല്‍ ഇതെല്ലാം കൃത്രിമമായി ഉണ്ടാക്കുന്നതാണെന്ന് മാത്രം.

 രാസപദാര്‍ത്ഥങ്ങളുണ്ട്

രാസപദാര്‍ത്ഥങ്ങളുണ്ട്

മൂത്രം വെറും വെള്ളം പോലെ ഒരു സാധനം ആണ് എന്നാണോ കരുതിയിരിക്കുന്നത്. മൂത്രത്തില്‍ മൂവായിരത്തിലധികം രാസപദാര്‍ത്ഥങ്ങളുണ്ട്.

 ഭക്ഷണം

ഭക്ഷണം

മൂത്രത്തിന്റെ മണവും നമ്മല്‍ കഴിക്കുന്ന ഭക്ഷണവും തമ്മിലും ബന്ധമുണ്ട്. ചൂര മത്സ്യം, മസാല കൂടുതല്‍ ചേര്‍ത്ത ഭക്ഷണം, കാപ്പി തുടങ്ങിയവ നിങ്ങളുടെ മൂത്രത്തിന്റെ മണം മാറ്റും.

 വെടിമരുന്നിന്

വെടിമരുന്നിന്

വെടിമരുന്നുണ്ടാക്കാന്‍ പോലും നിങ്ങളുടെ മൂത്രം ഉപയോഗിക്കാന്‍ പറ്റും. ഞെട്ടണ്ട, സത്യമാണ്. നൂറ് കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ ചെയ്തിട്ടുണ്ട്.

കുടിക്കാനും

കുടിക്കാനും

മൂത്രം കുടിക്കുന്ന മനുഷ്യരും ഉണ്ട്. മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ടിവി ഷോയിലെ താരം ബിയര്‍ ഗ്രിസല്‍സ് ഇതിന്റെ ഒരാളാണ്. എന്തിനധികം നമ്മുടെ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി പോലും മൂത്ര ചികിത്സയുടെ ആളായിരുന്നു.

പണിപാളും

പണിപാളും

വെള്ളം കിട്ടാത്ത സ്ഥലങ്ങളില്‍ പെട്ടുപോയാല്‍ മൂത്രം കുടിച്ച് ജീവിക്കാം എന്നൊന്നും വിചാരിക്കണ്ട. മൂത്രത്തിലെ ഉപ്പും മറ്റ് രാസവസ്തുക്കളും നിര്‍ജ്ജലീകരണത്തിന് കാരണമാകും. പിന്നെ ഒടുക്കത്തെ ദാഹമാകും.

അങ്ങ് ചന്ദ്രനില്‍ വരെ

അങ്ങ് ചന്ദ്രനില്‍ വരെ

ഭൂമിയ്ക്ക് പുറത്തും ുണ്ട് മനുഷ്യന്റെ മൂത്രം. അങ്ങ് ചന്ദ്രനില്‍ വരെ!!! ചന്ദ്രോപരിതലത്തില്‍ 1,81,437 കിലോഗ്രാം മനുഷ്യ നിര്‍മിത വസ്തുക്കള്‍ ഉണ്ട്. അതില്‍ 96 യൂറിന്‍ ബാഗുകളും ഉള്‍പ്പെടും.

തുണി

തുണി

പണ്ട് കാലത്ത് തുണി ഉത്പാദനത്തിലും മൂത്രം ഉപയോഗിച്ചിരുന്നത്രെ. ചുകലും കമ്പിളിയും ലിനനും ഒക്കെ നന്നാക്കിയെടുക്കാന്‍ റോമാക്കാരും മൂത്രം ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

മരുന്നിന് വേണ്ടി

മരുന്നിന് വേണ്ടി

1930 കളില്‍ പെനിസിലിന്‍ ആയിരുന്നു പ്രധാനമരുന്ന്. എന്നാല്‍ ആവശ്യത്തിന് മരുന്ന് കിട്ടാനും ഇല്ല. അപ്പോള്‍ മരുന്ന് ഉപയോഗിച്ച രോഗികളുടെ മൂത്രത്തില്‍ നിന്ന് പിന്നേയും മരുന്ന് വേര്‍തിരിച്ച് എടുത്ത് ഉപയോഗിച്ചിരുന്നു.

നാണം

നാണം

പലരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണിത്. വേറെ ആരെങ്കിലും അടുത്തുണ്ടെങ്കില്‍ മൂത്രം ഒഴിക്കാന്‍ പറ്റില്ല. ഇത് പലര്‍ക്കും വലിയ പ്രശ്‌നം തന്നെയാണ്.

മൂത്രനികുതി

മൂത്രനികുതി

റോമാ രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയാണ് നീറോ. ഈ കക്ഷി മൂത്രത്തിന് വരെ നികുതി ഏര്‍പ്പെടുത്തിയിരുന്നത്രെ. വീടുകളില്‍ പോയി വ്യാപാരികള്‍ മൂത്രം ശേഖരിക്കുന്ന കാലമായിരുന്നു അത്.

ക്ലോറിന്‍ മണം

ക്ലോറിന്‍ മണം

സ്വിമ്മിങ് പൂളില്‍ നീന്തിത്തുടിയ്ക്കുമ്പോള്‍ ക്ലോറിന്‍ മണം അധികമായി അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ ഉറപ്പിച്ചോളൂ... ആരൊക്കെയോ നന്നായി പൂളില്‍ മൂത്രം ഒഴിച്ചിട്ടുണ്ട്. ക്ലോറിനും മൂത്രവും ചേര്‍ന്ന് ക്ലോറമൈന്‍ എന്ന രാസപദാര്‍ത്ഥം ഉണ്ടാകുമ്പോഴാണ് ഈ മണം തോന്നുക.

സൂക്ഷിക്കണം

സൂക്ഷിക്കണം

ചിലര്‍ പറയാറുണ്ട്... ചിരിച്ച് ചിരിച്ച് ഒടുവില്‍ മൂത്രം പോയി എന്നൊക്കെ. ചിലര്‍ക്ക് ചുമയ്ക്കുമ്പോഴും മൂത്രം പോകും. ഇത് ചികിത്സ ആവശ്യമുള്ള കാര്യമാണേ

മൂത്രത്തുണി

മൂത്രത്തുണി

മൂത്രത്തില്‍ മുക്കിയ തുണികൊണ്ട് മുഖം മൂടിക്കെട്ടിയാല്‍ എങ്ങനെയുണ്ടാവും? എന്നാല്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത് കനേഡിയന്‍ പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്ന തന്ത്രമായിരുന്നു ഇത്. രാസായുധങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍.

ടര്‍പ്പന്റൈന്‍

ടര്‍പ്പന്റൈന്‍

ടര്‍പ്പന്റൈന്‍ എന്തിനാണ് ഉപയോഗിക്കുക എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആ ടര്‍പ്പന്റൈന്‍ കുടിക്കാന്‍ ഉപയോഗിച്ചാലോ? പുരാൈതന റോമിലെ സ്ത്രീകള്‍ ഇത് കുടിച്ചിരുന്നത് മൂത്രത്തിന് സുഗന്ധം കിട്ടാന്‍ വേണ്ടിയായിരുന്നത്രെ.

പണി പാളും

പണി പാളും

സ്വയം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന മീനാണ് ജെല്ലി ഫിഷ്. അതിന്റെ മേലേക്ക് മൂത്രം ഒഴിച്ചാല്‍ നിങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലാകും... മൂത്രം ഒരു നല്ല വൈദ്യുത ചാലകം ആണെന്ന്!!!

യൂറിന്‍ പൗഡര്‍

യൂറിന്‍ പൗഡര്‍

മൂത്രം പൊടിയാക്കാന്‍ പറ്റുമ്മോ? ഇ3 ടെക്‌നോളജീസ് എന്ന കമ്പനി അതും ചെയ്യുന്നുണ്ട്. ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ വേണ്ടിയാണത്രെ ഇങ്ങനെ ചെയ്യുന്നത്.

രാവിലെ

രാവിലെ

നിങ്ങള്‍ രാവിലെ എഴുന്നേറ്റ ഉടനെ എന്ത് ചെയ്യും? മൂത്രം ഒഴിക്കും എന്നായിരിക്കും പലരും പറയുന്ന മറുപടി. രാവിലത്തെ ആ മൂത്രം വലിയ തോതില്‍ അമ്ല സ്വഭാവം ഉള്ളതായിരിക്കും.

അതിലും ലിംഗഭേദം

അതിലും ലിംഗഭേദം

ഒരു പുരുഷന്‍ മൂത്രമൊഴിക്കുമ്പോള്‍ ഒഴുകതി പോകുന്നത് പോലെ ആയിരിക്കില്ല സ്ത്രീ മൂത്രം ഒഴിക്കുമ്പോള്‍ സംഭവിക്കുക. സ്ത്രീകളുടെ 'പീ സ്ട്രീം' പുരുഷന്‍മാരുടേതിനേക്കാള്‍ വീതിയേറിയതായിരിക്കുമത്രെ.

നവജാതശിശു

നവജാതശിശു

നവജാതശിശുക്കള്‍ ആദ്യമായി മൂത്രം ഒഴിക്കുക പ്രസവത്തിന് ശേഷം ആയിരിക്കും. സംഗതി ശരിതന്നെ. പക്ഷേ കുഞ്ഞ് അമ്മയുടെ വയറ്റില്‍ ഉള്ളപ്പോള്‍ തന്നെ മൂത്രം ഒഴിക്കല്‍ തുടങ്ങിയിട്ടുണ്ടാവും. ഗര്‍ഭപാത്രത്തിലെ ആമ്‌നിയോട്ടിക് ദ്രവത്തിലേക്കാണ് അവനര്‍ മൂത്രം ഒഴിക്കുക.

English summary
30 Interesting Facts about human urine and peeing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X