സൗദിയിൽ നിന്ന് സറാഹാഹ് ഇന്ത്യയിലെത്തി!!! അജ്ഞാത സന്ദേശം ഇന്ത്യയിൽ സൂപ്പർ ഹിറ്റ്!!

  • Posted By:
Subscribe to Oneindia Malayalam

ദിവസങ്ങൾക്കൂള്ളിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ആപ്ലിക്കേഷനാണ് സറാഹാഹ്. മാസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച ഈ ആപ്പ് കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ത്യക്കരുടെ പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്.സ്മാർട്ട് ഫോണുകളിലൂടേയും മറ്റ് സ്മാർട്ട് ഡിവൈസുകളില്‍ നിന്ന് അജ്ഞാത സന്ദേശങ്ങളും മറ്റു പോസ്റ്റുകളിൽ ആളെ വ്യക്തമാക്കാതെ അയക്കാൻ സഹായിക്കുന്ന ആപ്പാണ് സറാഹാഹ്. ഇന്നത്തെ ജനങ്ങൾ ഓരോ വിഷയത്തിലും പരസ്യനിലപാട് അറിയിക്കാൻ മടിക്കുന്നവരാണ്. അവരെ സഹായിക്കാനാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.

sarah

ആദ്യകാലത്ത് ഈ ആപ്ലിക്കേഷനെ കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ലായിരുന്നില്ല. എന്നാൽ സംഭവം ഇന്ത്യക്കാർ ഏറ്റെടുത്തതോടെ സംഭവം സൂപ്പർ ഹിറ്റായി. ഇപ്പോൾ പ്ലേ സ്റ്റോറിൽ ഇവനാണ് താരം.അജ്ഞാത കമന്റുകളും സന്ദേശങ്ങളും പ്രോത്സാഹിപ്പിക്കുന്ന ആപ്പ് ടെക് ലോകത്ത് ഹിറ്റായി കഴിഞ്ഞു. സൗദി സ്വദേശി അലാബ്ദിൻ തൗഫീഖാണ് സറാഹ്ഹിനു പിന്നിൽ.

ആധാർ നമ്പറില്ല !!!! ഷെഹ്‌ലാ റാഷിദിന്റെ പ്രബന്ധം ജെഎന്‍യു തിരിച്ചയച്ചു!!! കാരണം മറ്റൊന്ന്!!!

ആദ്യം സൗദിയിലും ഈജിപ്തിലുമാണ് ആപ്പ് അവതരിപ്പിച്ചത്. എന്നാൽ അവിടെ നിന്ന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിച്ചില്ല. എന്നാൽ സറാഹാഹ് ഇന്ത്യയിൽ എത്തിയതോടെ റെക്കോഡുകൾ തകർത്തു കഴിഞ്ഞു. . തുടക്കത്തിൽ മുപ്പതോളം രാജ്യങ്ങളിൽ സറാഹാഹ് ആപ്പ് ഉപയോഗിക്കാനാകും. അതേസമയം, മറ്റൊരു സോഷ്യൽമീഡിയ ആപ്പായ സ്നാപ് ചാറ്റുമായി സ്റാഹാഹ് ബന്ധിപ്പിക്കാനും സാധിക്കും. ഇന്ന് ഏകദേശം ഏകദേശം മൂന്നു കോടിയോളം പേർ സറാഹാഹ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്

English summary
Apps are serious business. Some of the world’s biggest companies are essentially apps. Large companies get together thousands of engineers and designers to create them; they then spend large sums of money to publicize them. And results are often a hit and a miss — getting an app to the top of the app stores is notoriously hard.
Please Wait while comments are loading...