കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദൂര ഗ്രഹത്തില്‍ നിന്ന് അജ്ഞാത വജ്രം; രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞര്‍, രൂപപ്പെട്ടത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വജ്രങ്ങളും രത്‌നങ്ങളും ഭൂമിയില്‍ മാത്രമാണോ ഉള്ളത്. അങ്ങനെ ഉറപ്പിച്ച് പറയാന്‍ പറ്റില്ല. വിദൂരമായ പലയിടത്തും, ബഹിരാകാശത്തുമൊക്കെ ഇവ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇപ്പറഞ്ഞത് സത്യമാണെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരിക്കുകയാണ്. ശാസ്ത്രജ്ഞര്‍ക്ക് ഒരു അജ്ഞാത വജ്രം കിട്ടിയിരിക്കുകയാണ്. ഭൂമിയില്‍ സാധാരണ കാണുന്നത് പോലെയുള്ളതല്ല ഇത്.

ഈ വജ്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കൊണ്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. പുതിയ വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്ന് ശാസ്ത്ര സംഘം പറയുന്നു. ഇത് വിദൂരമായ ഒരു ഗ്രഹത്തില്‍ നിന്നാണ് ലഭിച്ചതെന്നാണ് ഇവര്‍ പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

ഒരു പ്രാചീന കുള്ളന്‍ ഗ്രഹത്തില്‍ നിന്നാണ് ഈ അജ്ഞാത വജ്രം കിട്ടിയിരിക്കുന്നത്. ഇത് ഭൂമിയുടെ പ്രതലത്തിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് വളരെ ദൂരുഹത നിറഞ്ഞതാണെന്ന് ഓസ്‌ട്രേലിയയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള ശാസ്ത്രജ്ഞര്‍ പഠനത്തിലൂടെ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ മൊണാഷ് യൂണിവേഴ്‌സിറ്റിയെ ജിയോളജിസ്റ്റായ ആന്‍ഡി ടോംകിന്‍സാണ് ഇത്തരമൊരു കണ്ടെത്തലിന് തുടക്കമിട്ടത്. വാല്‍നക്ഷത്രങ്ങളെ തരംതിരിക്കുന്ന ജോലിയില്‍ ഇരിക്കെയാണ് ഇക്കാര്യം ശാസ്ത്ര സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

2

image courtesy: RMIT University

ഭൂകമ്പത്തിലും കുലുങ്ങാതെ തായ്‌പേയ് 101 കെട്ടിടം; തായ്‌വാനിലെ ഒബ്സര്‍വേറ്ററി രക്ഷപ്പെട്ടത് ഇങ്ങനെഭൂകമ്പത്തിലും കുലുങ്ങാതെ തായ്‌പേയ് 101 കെട്ടിടം; തായ്‌വാനിലെ ഒബ്സര്‍വേറ്ററി രക്ഷപ്പെട്ടത് ഇങ്ങനെ

ആഫ്രിക്കയിലെ ഉത്തര പശ്ചിമ മേഖലയില്‍ നിന്ന് കണ്ടെത്തിയ ബഹിരാകാശ ശിലയില്‍ നിന്നാണ് വളരെ ദുരൂഹത നിറഞ്ഞ വജ്രം കണ്ടെത്തിയത്. കുറച്ച് വളഞ്ഞിരിക്കുന്നതാണിത്. എന്നാല്‍ എവിടെ നിന്ന് ഇത് വന്നു എന്നൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൂടുതല്‍ പഠനങ്ങളില്‍ നിന്ന് ഈ വാല്‍നക്ഷത്രത്തിലുള്ളത് അമ്പരപ്പിക്കുന്ന അപൂര്‍വമായ ഒരു കാര്യമാണെന്ന് കണ്ടെത്തി. അപൂര്‍വമായ ഹെക്‌സാഗനല്‍ വജ്രമാണ് ഇത്. ലോണ്‍സ്ഡലൈറ്റ് എന്നാണ് ഇവയെ വിളിക്കാറുണ്ട്.

3

ചാള്‍സ് രാജാവ് പദവി ഉപേക്ഷിക്കും; ബോറിസ് ജോണ്‍സന്‍ തിരിച്ചെത്തും, ജ്യോതിഷിയുടെ പ്രവചനം വൈറല്‍ചാള്‍സ് രാജാവ് പദവി ഉപേക്ഷിക്കും; ബോറിസ് ജോണ്‍സന്‍ തിരിച്ചെത്തും, ജ്യോതിഷിയുടെ പ്രവചനം വൈറല്‍

ഉയര്‍ന്ന താപനിലയില്‍ നിന്നുള്ള ഒരു ജലപദാര്‍ത്ഥത്തില്‍ നിന്നാണ് ഇവ രൂപം കൊണ്ടിരിക്കുന്നത്. വളരെ മോഡറേറ്റായിട്ടുള്ള സമ്മര്‍ദമാണ് ഇതിനായി ഉണ്ടായിട്ടുണ്ടാവുക. ഇതിന് ശേഷം ഈ ലോണ്‍സ്ഡലൈറ്റിന്റെ അന്തരീക്ഷം ഒന്ന് തണുക്കുമ്പോള്‍ അത് ഒരു വജ്രമായി മാറും. അതോടെ സമ്മര്‍ദവും കുറയുമെന്ന് ആന്റി ടോംകിന്‍സ് പറയുന്നു. ഇത് എങ്ങനെ രൂപപ്പെട്ടു എന്നതിനും ശാസ്ത്ര സംഘത്തിന് ഉത്തരമുണ്ട്. കുള്ളന്‍ ഗ്രഹവും ഒരു ഭീമാകാരനായ ഛിന്നഗ്രഹവും തമ്മില്‍ കൂട്ടിയിടിച്ചാണ് ഈ വജ്രം ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

4

48 നില കെട്ടിടത്തിന്റെ മുകളില്‍ പിടിച്ചു കയറി അറുപതുകാരന്‍; സ്‌പൈഡര്‍മാന്‍ വീഡിയോ വൈറല്‍48 നില കെട്ടിടത്തിന്റെ മുകളില്‍ പിടിച്ചു കയറി അറുപതുകാരന്‍; സ്‌പൈഡര്‍മാന്‍ വീഡിയോ വൈറല്‍

നാലര കോടി വര്‍ഷം മുമ്പാണ് ഈ കൂട്ടിയിടി ഉണ്ടായതെന്നാണ് കരുതുന്നത്. നമ്മുടെ കൈവശമുള്ള വജ്രങ്ങളും ലോണ്‍സഡലൈറ്റും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. ഇവ രണ്ടും രൂപപ്പെട്ടത് ഒരുപോലെയാണ്. രണ്ടും ബഹിഹാരാകാശത്ത് നിന്നുള്ള പാറക്കഷ്ണങ്ങളില്‍ നിന്നാണ് രൂപപ്പെട്ടതെന്നാണ് കരുതുന്നത്. കൂട്ടിയിടിക്ക് പിന്നാലെ കുള്ളന്‍ ഗ്രഹത്തില്‍ നിന്നായിരിക്കും ഈ വജ്രം രൂപപ്പെട്ടതെന്നാണ് കരുതുന്നതെന്ന് പ്രൊഫസര്‍ ഡോഗല്‍ മക്കല്ലോച്ച് പറഞ്ഞു.

5

സാധാരണ കാണപ്പെടുന്ന വജ്രങ്ങളേക്കാള്‍ വളരെ അപൂര്‍വമായി മാത്രം കാണുന്ന ഒന്നാണ് ലോണ്‍സ്ഡലൈറ്റ്. ക്യൂബിന്റെ ഘടനയാണ് ഈ വജ്രത്തിനുള്ളത്. ഇതിന്റെ രൂപാന്തരം കൊണ്ട് നിരവധി ടെക്‌നോളജിക്കല്‍ ആവശ്യങ്ങളാണ് ഉണ്ടാവുകയെന്ന് ശാസ്ത്ര സംഘം പറയുന്നു. ലോണ്‍സ്ഡലൈറ്റുകള്‍ കൊണ്ട് ചെറിയ മെഷീന്‍ പാര്‍ട്‌സുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. വ്യവസായ മേഖലയ്ക്ക് ഇത് പുത്തന്‍ ഉണര്‍വ് നല്‍കിയേക്കും. പ്രകൃതി കാണിച്ച് തന്ന വഴിയാണ് ഇതെന്നും ശാസ്ത്ര സംഘം പറയുന്നു. ഇതിനോട് സമാനമായ കാര്യങ്ങള്‍ നിര്‍മിക്കാനാവും അടുത്ത ശ്രമം.

English summary
scientists found a rare mystery diamond from space their revelation goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X