നിങ്ങൾ ദിവസവും കുളിക്കുന്നവരാണോ? എങ്കിൽ കുഴപ്പമാണ്... വിദഗ്ധരുടെ അഭിപ്രായം കേൾക്കു, ഞെട്ടും!

  • Posted By:
Subscribe to Oneindia Malayalam

എല്ലാ ദിവസവും രണ്ട് നേരമെങ്കിലും കുളിക്കുന്നവരാണ് നമ്മലെല്ലാവരും. മിനിമം ഒരു നേരമെങ്കിലും കുളിക്കും. ഇല്ലെങ്കിലുള്ള അസ്വസ്തത പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇനി ആരെങ്കിലും കുളിക്കാതെ നടക്കുകയാണെങ്കിൽ അവനെ/അവളെ കളിയാക്കി 'കൊല്ലുകയും' ചെയ്യും. എന്നാൽ കുളിക്കാതിരിക്കുന്നവരല്ല, നമ്മൾ ചെയ്യുന്നതാണ് ഏറ്റവും വലിയ തെറ്റ്. എല്ലാ ദിവസവും തുടർച്ചയായി കുളിക്കുന്നത് അത്ര നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ദിവസവും കുളിക്കരുതെന്ന് ശാസ്ത്രീയമായ വിശദീകരണത്തോടെ തന്നെയാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ശരീരത്തിലെ എണ്ണമയം കളയാൻ സഹായിക്കുന്ന സോപ്പ് ശരീരത്തെ വരണ്ടതാക്കും. സോപ്പ് തുടർച്ചയായി ഉപയോഗിക്കുന്നത് ശരീരത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റി മറിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

നല്ല ബാക്ടീരിയകളെ നശിപ്പിക്കും

നല്ല ബാക്ടീരിയകളെ നശിപ്പിക്കും

ശരീരത്തെ സംരക്ഷിക്കുന്ന നല്ല ബാക്ടീരിയയുടെ വളർച്ചയെ കുളി ബാധിക്കും. നിരന്തരമായുള്ള കുളി ശരീരത്തിൽ സ്വാഭാവിക എണ്ണ ഉൽപ്പാദനത്തെ തടയാനും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ചർമ്മത്തിന് ദോഷം ചെയ്യും

ചർമ്മത്തിന് ദോഷം ചെയ്യും

ചർമ്മത്തിന്റെ മുകളിലത്തെ ലെയറിലെ കോശങ്ങൾ ഡെഡ് സെല്ലുകളാണ്. ഇവ അതിന് താഴെയുള്ള സെല്ലുകളെ സംരക്ഷിക്കുകയാണ് ചെയ്യുക. തുടർച്ചയായ കുളി ഡെഡ് സെല്ലിനെ തകർക്കും. കൂടുതൽ കുളിക്കുന്നത് മുകളിലത്തെ പാളിക്ക് ദോഷം ചെയ്യുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

സ്വയം വൃത്തിയാക്കാനുള്ള കഴിവ്

സ്വയം വൃത്തിയാക്കാനുള്ള കഴിവ്

മനുഷ്യ ശരീരത്തിന് സ്വയം വൃത്തിയാകാനുള്ള കഴിവുണ്ട്. സൗന്ദര്യം കൂടാൻ സ്ഥിരം കുളിച്ചത്കൊണ്ട കാര്യമില്ല. നിരന്തരമായ കുളി ഒഴിവാക്കുകയാണ് ചർമ്മ സംരക്ഷണത്തിന് ആദ്യം ചെയ്യേണ്ടത് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

സോപ്പ് പൂർണ്ണായും ഒഴിവാക്കാം

സോപ്പ് പൂർണ്ണായും ഒഴിവാക്കാം

കുളിക്കാത്തവരെ കളിയാക്കുന്നവർക്കുള്ള താക്കീതാണ് വിദഗ്ധരുടെ ഈ അഭിപ്രായം. സ്ഥിരമായി കുളിക്കുന്നത് നല്ല ലക്ഷണമാണെന്ന ചിന്ത ഇനി മാറ്റിവെക്കാം. കുളി ഇടയ്ക്കിടക്ക് മാത്രമാക്കാം. സോപ്പ് ഉപേക്ഷിക്കുകയും ചെയ്യാം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
study report; Daily bath is not good for health

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്