സെക്‌സ് കൊതിക്കുന്ന സ്ത്രീകള്‍ക്ക് സന്തോഷ വാര്‍ത്ത!!! ഇനി ആ പ്രശ്‌നങ്ങള്‍ ഒറ്റയ്ക്ക് സഹിക്കണ്ട

  • By: രശ്മി നരേന്ദ്രന്‍
Subscribe to Oneindia Malayalam

സെക്‌സ് ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ചിലര്‍ക്ക് മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ സെക്‌സിനോട് വിരക്തിയുണ്ടാക്കും എന്നത് സത്യമാണ്. എന്നാല്‍ അതൊന്നും അല്ല ഇവിടത്തെ വിഷയം.

തുണ്ട് സൈറ്റില്‍ വൈറസ്... കുമ്മനത്തിന്റെ കൈയ്യില്‍ 'പുതിയ വീഡിയോ' വല്ലതും ഉണ്ടോ എന്ന് രശ്മി നായര്‍

അണ്ണാ ഡിഎംകെ തകരുന്നു!! പാര്‍ട്ടി വീണ്ടും പിളര്‍ന്നു!! മൂന്നാമത്തെ വിഭാഗം ഇവര്‍ക്കു കീഴില്‍...

സോഷ്യല്‍ മീഡിയ കൊന്നു കൊലവിളിച്ച ട്രോളുകളെ കുറിച്ച് 'അമൃത'യ്ക്ക് എന്താണ് പറയാനുള്ളത് ?

അപ്രതീക്ഷിത ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാം. പക്ഷേ ചിലപ്പോള്‍ അതും സാധ്യമായി എന്ന് വരില്ല. അപ്പോള്‍ പിന്നെ എന്ത് ചെയ്യും. ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുക തന്നെ. പക്ഷേ ഇതെപ്പോഴും സ്ത്രീകള്‍ തന്നെ സഹിക്കേണ്ടി വരും. കാര്യം കഴിഞ്ഞാല്‍ പുരുഷന് പൊടിയും തട്ടിപ്പോകാം.

എന്നാല്‍ പുതിയ ചില ഗവേഷണ ഫലങ്ങള്‍ സ്ത്രീകള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

ഗര്‍ഭനിരോധന ഗുളികകള്‍

അപ്രതീക്ഷിത ഗര്‍ഭ ധാരണം ഒഴിവാക്കാന്‍ വേണ്ടിയാണ് ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത്. സ്ത്രീകള്‍ തന്നെയാണ് നിലവില്‍ ഇത്തരം ഗുളികകള്‍ കഴിക്കേണ്ടി വരുന്നത്.

 ഡിപ്രഷന്‍ മുതല്‍ ഹൃദ്രോഗം വരെ

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ശരീരത്തിന് അത്ര നല്ലതൊന്നും അല്ല. ചിലരില്‍ ഇത് കടുത്ത വിഷാദ രോഗത്തിന് തന്നെ കാരണമാകാറുണ്ട്. മറ്റ് ചിലരില്‍ ഹൃദ്രോഗത്തിനും വഴിവയ്ക്കും.

പുരുഷന്‍മാര്‍ക്ക് എല്ലാം എളുപ്പം

പുരുഷന്‍മാരെ സംബന്ധിച്ചാണെങ്കില്‍ ഇങ്ങനെ ഒരു ബുദ്ധിമുട്ടും ഇല്ല. ഗര്‍ഭനിരോധന ഉറയുണ്ടെങ്കില്‍ അത് ഉപയോഗിക്കുക, അല്ലെങ്കില്‍ സെക്‌സിന് ശേഷം പങ്കാളിക്ക് ഗര്‍ഭനിരോധന ഗുളിക നല്‍കുക. അവന്റെ പ്രശ്‌നം അതോടെ തീരും.

ഇതാ വരുന്നു യൂണി സെക്‌സ് ഗുളിക

അപ്രതീക്ഷിത ഗര്‍ഭധാരണം ഒഴിവാക്കാന്‍ പുരുഷനും സ്ത്രീയ്ക്കും ഉപയോഗിക്കാവുന്ന യൂണിസെക്‌സ് മരുന്നുകളെ കുറിച്ചാണ് ഇപ്പോള്‍ നടക്കുന്ന ഗവേഷണം. അത് യാഥാര്‍ത്ഥ്യമായാല്‍ പിന്നെ സ്ത്രീകള്‍ മാത്രം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരില്ല.

പഴവര്‍ഗ്ഗങ്ങളിലുണ്ട് സാധനം

ലൂപിയോള്‍ എന്ന രാസവസ്തുവിനെ കുറിച്ചാണ് പറയുന്നത്. പ്രധാനമായും ഒലീവില്‍ ആണ് ഇത് കാണുന്നത്. മുന്തിരി, മാങ്ങ തുടങ്ങിയ പഴവര്‍ഗ്ഗങ്ങളിലും ഇത് ഉണ്ട്. ഗര്‍ഭധാരണം തടയാനുള്ള ശേഷി ഈ രാസവസ്തുവിന് ഉണ്ടെന്നാണ് കമ്‌ടെത്തിയിട്ടുള്ളത്.

ബീജത്തിന്റെ ഓട്ടത്തിന്

പുംബീജം അണ്ഡവും ആയി സംയോജിക്കുമ്പോഴാണല്ലോ ഗര്‍ഭധാരണം നടക്കുന്നത്. ലൂപിയോള്‍ എന്ന രാസവസ്തു പുംബീജത്തിന്റെ ഈ ഓട്ടത്തിനാണ് തടയിടുക. അപ്പോള്‍ പിന്നെ ഗര്‍ഭധാരണവും നടക്കില്ലല്ലോ.

അഞ്ച് മണിക്കൂറിനുള്ളില്‍

മുന്‍കരുതലില്ലാത്ത സെക്‌സില്‍ ഏര്‍പ്പെട്ട് അഞ്ച് മണിക്കൂറിനുള്ളില്‍ പുതിയ മരുന്ന് കഴിച്ചാല്‍ ഗര്‍ഭധാരണം ഒഴിവാക്കാം എന്നാണ് കണ്ടെത്തല്‍. പുരുഷന്‍മാര്‍ സെക്‌സിന് മുമ്പ് തന്നെ ഇത് കഴിച്ചിരിക്കണം എന്ന് മാത്രം.

പാര്‍ശ്വഫലങ്ങള്‍

നിലവിലെ ഗര്‍ഭനിരോധന ഗുളികകള്‍ക്കെല്ലാം ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള രാസവസ്തു തികച്ചപം പ്രകൃതിദത്തമാണ്. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകില്ല.

ബെര്‍ക്ക്‌ലി സര്‍വ്വകലാശാല

അമേരിക്കയിലെ ബെര്‍ക്ക്‌ലി സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ ഞെട്ടിപ്പിക്കുന്ന കാര്യം കണ്ടെത്തിയിട്ടുള്ളത്. സ്ത്രീകല്‍ക്കുള്ള മരുന്ന് രണ്ട് വര്‍ഷത്തിനുള്ളിലും പുരുഷന്‍മാര്‍ക്കുള്ളത് അഞ്ച് വര്‍ഷത്തിനുള്ളിലും വിപണിയില്‍ എത്തും എന്നാണ് പറയുന്നത്.

സ്ത്രീകള്‍ക്കാണെങ്കില്‍

ഇതൊരു യൂണിസെക്‌സ് മരുന്നാണെന്ന് പറഞ്ഞല്ലോ... സ്ത്രീകളെ സംബന്ധിച്ച് സെക്‌സിന് മുമ്പോ സെക്‌സിന് ശേഷമോ കഴിച്ചാല്‍ മതി ഇത്. എന്നാല്‍ പുരുഷന്‍മാര്‍ സെക്‌സിന് മുമ്പ് തന്നെ കഴിച്ചിരിക്കണം.

പുംബീജങ്ങള്‍ക്ക് കേടില്ല

ഈ മരുന്ന് കഴിച്ചാല്‍ പുംബീജങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കും എന്ന് ഭയക്കേണ്ടതില്ല. കാരണം അവയുടെ വേഗത്തെ മാത്രമാണ് ഇത് തത്കാലത്തേക്ക് ബാധിക്കുക. വേറെ ഒരു പ്രശ്‌നവും ഉണ്ടാവില്ല.

English summary
The world's first unisex contraceptive - made from olives: Chemical also found in grapes and mangos could replace the morning after pill.
Please Wait while comments are loading...