പാര്‍ക്കിന്‍സണും അല്‍ഷിമേഴ്‌സും തമ്മില്‍?രണ്ടിനും ഒരു ചികിത്സ മതിയോ...?

Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് നടത്തുന്ന ചികിത്സ അല്‍ഷൈമേഴ്‌സിനും ഹണ്ടിങ്ടണ്‍ രോഗത്തിനും ഒരുപോലെ ഫലപ്രദമാകുമെന്ന് പഠനങ്ങള്‍. ഈ മൂന്ന് നാഡീരോഗങ്ങള്‍ക്കും കാരണമാകുന്ന ഘടകങ്ങള്‍ക്ക് ഒരേ സ്വഭാവമാണ് എന്നതാണ് കാരണം. മൂന്ന് രോഗങ്ങളും തലച്ചോറിനെ സെല്ലിനെയാണ് ബാധിക്കുന്നത്.

തലച്ചോറിലെ സെല്ലിനെ ബാധിച്ച് അതിന്റെ പ്രവര്‍നങ്ങള്‍ തകരാറിലാക്കി നാഡീവ്യവസ്ഥയെ ആകെമാനം ബാധിക്കുന്ന രോഗങ്ങളാണ് പാര്‍ക്കിന്‍സണ്‍സും അല്‍ഷൈമേഴ്‌സും ഹണ്ടിങ്ടണും. തലച്ചോറിലെ സെല്ലുകളെ ഉദ്ദീപിപ്പിക്കുകയാണ് പാര്‍ക്കിന്‍സണ്‍ രോഗത്തിനുള്ള ചികിത്സയില്‍ ചെയ്യുന്നത്. ഇത് അല്‍ഷൈമേഴ്‌സിനും ഹണ്ടിങ്ടണ്‍ രോഗത്തിനും ഫലപ്രദമായേക്കാമെന്ന് ലെയോള യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ എഡ്‌വാര്‍ഡ് ക്യാപ്‌ബെല്‍ പറയുന്നു.

-xs

അല്‍ഷൈമേഴ്‌സ് രോഗം ഓര്‍മ്മയെ ബാധിക്കുമ്പോള്‍ പാര്‍ക്കിന്‍സണ്‍സും ഹണ്ടിങ്ടണ്‍ രോഗവും ചലനശേഷിയെ ആണ് ബാധിക്കുന്നത്. മൂന്ന് രോഗങ്ങളും സെല്ലുകളില്‍ നിന്നും സെല്ലുകളിലേക്ക് പടര്‍ന്ന് ക്രമേണ മുഴുവന്‍ നാഡീവ്യവസ്ഥയെയും ബാധിക്കുകയാണ് ചെയ്യുന്നത്.

English summary
Treatment for Parkinson's might work for Alzheimer's, Huntington's too: Study
Please Wait while comments are loading...