കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയുടെ പ്രതലം കൊടുംചൂടിലാവും.....ടോംഗയിലെ വിസ്‌ഫോടനം ഒരിക്കല്‍ മാത്രം നടക്കുന്നത്; ഞെട്ടിക്കും

Google Oneindia Malayalam News

ലണ്ടന്‍: ഭൂമിയില്‍ വരാനിരിക്കുന്നത് കൊടും ചൂടെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പ്രധാന കാരണമായി പറയുന്നത് ടോംഗയിലെ അഗ്നിപര്‍വത വിസ്‌ഫോടനമാണ്. ഇത് കൂറ്റന്‍ ഛിന്നഗ്രഹം വന്ന് പതിച്ചതിനേക്കാള്‍ ഭീകരമായിരുന്നു. സമുദ്രത്തിനടിയില്‍ നടന്ന അഗ്നിപര്‍വ വിസ്‌ഫോടനമാണ്. ഇത് ചെറുതല്ലാത്ത രീതിയില്‍ ഭൂമിയെ ബാധിച്ചിരിക്കുകയാണ്.

സാധാരണ സംഭവിക്കാവുന്ന കാലാവസ്ഥ പ്രതിഭാസത്തിന്റെ നേരെ വിപരീതമായ കാര്യങ്ങളാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥാ ശാസ്ത്രജ്ഞരെ ഏറ്റവും അമ്പരപ്പിക്കുന്ന കാര്യവും ഇത് തന്നെയാണ്. എങ്ങനെ ഇങ്ങനൊരു മാറ്റം സംഭവിച്ചു എന്നറിയാതെ നട്ടം തിരിയുകയാണ് അവര്‍. വിശദമായ വിവരങ്ങളിലേക്ക്....

1

ജനുവരിയിലാണ് സമുദ്രത്തിനടിയില്‍ വലിയ വിസ്‌ഫോടനമുണ്ടായത്. അതില്‍ ജലനിരപ്പ് ഉയര്‍ന്നതുമെല്ലാം അമ്പരപ്പോടെയാണ് ലോകം മുഴുവന്‍ കണ്ടത്. ജലം പൊട്ടിത്തെറിച്ച് കൂറ്റന്‍ തിരമാല മുകളിലേക്ക് ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് ശാസ്ത്രജ്ഞര്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. ഹംഗ ടോംഗ-ഹംഗ ഹാപായ് എന്നാണ് ഈ അഗ്നിപര്‍വം അറിയപ്പെടുന്നത്. ജലനീരാവി ടണ്‍ കണക്കിനാണ് പൊട്ടിത്തെറിയിലൂടെ അന്തരീക്ഷത്തിലേക്ക് എത്തിയതെന്ന് പഠനങ്ങള്‍ പറയുന്നു.

2

നടുറോഡില്‍ പൊരിഞ്ഞ തല്ല്; വിദ്യാര്‍ത്ഥികളെ ഇടിച്ച് തെറിപ്പിച്ച് കാര്‍, പകരം ചെയ്തത് കണ്ടാല്‍ ഞെട്ടും!!നടുറോഡില്‍ പൊരിഞ്ഞ തല്ല്; വിദ്യാര്‍ത്ഥികളെ ഇടിച്ച് തെറിപ്പിച്ച് കാര്‍, പകരം ചെയ്തത് കണ്ടാല്‍ ഞെട്ടും!!

ഭൂമിയുടെ അന്തരീക്ഷത്തിലെരണ്ടാം പാളിയായ സ്ട്രാറ്റോസ്പിയറിലെ ജലത്തിന്റെ അളവ് ഒരുപാട് വര്‍ധിപ്പിച്ചതായിട്ടാണ് കണ്ടെത്തല്‍. മനുഷ്യന്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്നതിനേക്കാള്‍ മുകളിലേക്ക് വെള്ളത്തിന്റെ അളവ് എത്തിയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് അഞ്ച് ശതമാനത്തോളമാണ് വര്‍ധിച്ചത്. ഇത്രയും ജലം ഭൂമിയുടെ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നത്. അടുത്ത കുറച്ചത് വര്‍ഷത്തിനുള്ളില്‍ ഇത് ഭൂമിയുടെ അന്തരീക്ഷത്തിന് പ്രശ്‌നങ്ങളുണ്ടാക്കാനാണ് സാധ്യത.

കേരളത്തില്‍ ബന്ദ് നിരോധിച്ച വർഷം ഏത്? എന്താണീ ഉത്കലം: അറിയുമോ ഈ 16 പി എസ് സി ചോദ്യങ്ങളുടെ ഉത്തരം

3

ഒരു വര്‍ഷം നീണ്ട പ്രണയം, ഒരുമിച്ച് താമസം; കാമുകന്‍ ആരാണെന്ന് അറിഞ്ഞ് ഞെട്ടി യുവതിഒരു വര്‍ഷം നീണ്ട പ്രണയം, ഒരുമിച്ച് താമസം; കാമുകന്‍ ആരാണെന്ന് അറിഞ്ഞ് ഞെട്ടി യുവതി

ഇത്തരമൊരു അഗ്നിപര്‍വത വിസ്‌ഫോടനം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്നതാണെന്ന് ഭൗമ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്രയും വലിയ സ്‌ഫോടനങ്ങള്‍ സാധാരണ ഭൂമിയെ തണുപ്പിക്കുകയാണ് ചെയ്യുക. കാരണം ഭൂരിഭാഗം അഗ്നിപര്‍വതങ്ങളും വലിയ അളവില്‍ സള്‍ഫറുകള്‍ പുറന്തള്ളും. ഇത് സൂര്യരശ്മികളെ തടയുന്നതാണ്. സമുദ്രത്തിന്റെ അടിത്തടച്ടില്‍ നിന്നാണ് ടോംഗയിലെ പൊട്ടിത്തെറിയുണ്ടായത്. ഇത് എല്ലാ പ്രതീകഷയും തെറ്റിച്ച് അളവില്‍ അധികം ജലം പുറന്തള്ളി. ഇത്തരമൊരു സാഹചര്യത്തില്‍ താപനില വര്‍ധിക്കുകയാണ് ചെയ്യുക. നേര്‍ വിപരീതമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്.

4

അതേസമയം ഇത്തരമൊരു പ്രതിഭാസം കാരണമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വളരെ കുറഞ്ഞ അളവിലുള്ളതും താല്‍ക്കാലികവുമായിരിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞ കേരന്‍ റോസന്‍ലോഫ് പറയുന്നു. തീര്‍ച്ചയായും ഇത് അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കും. എന്നാല്‍ അത് ചെറിയ അളവിലായിരിക്കും. അധികം നേരം നീണ്ടുനില്‍ക്കില്ലെന്നും റോസന്‍ലോഫ് വ്യക്തമാക്കി. എന്നാല്‍ ഇത് ഉറപ്പിച്ച് പറയാനാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതുപോലൊരു വിസ്‌ഫോടനം കണ്ടിട്ടേയില്ലെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു.

5

ഈ ചിത്രത്തില്‍ 2 അതിഥികള്‍ സുന്ദരിക്കൊപ്പമുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ 2 അതിഥികള്‍ സുന്ദരിക്കൊപ്പമുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം

അതേസമയം ഇപ്പോഴുള്ള പഠനങ്ങള്‍പറയുന്നതിനേക്കാള്‍ ജലം സ്ട്രാറ്റോസ്ഫിയറില്‍ എത്തിയെന്നാണ് മറ്റൊരു ശാസ്ത്രസംഘം പറയുന്നത്. നീരാവി ജലം 150 മില്യണ്‍ മെട്രിക് ടണ്‍ അളവില്‍ ഇവിടേക്ക് എത്തിയെന്നാണ് പറയുന്നത്. ഇത് നാസയുടെ ഉപഗ്രഹ നിരീക്ഷണത്തിലൂടെ കണ്ടെത്തിയതാണ്. ഇതോടെ കൂടുതല്‍ വലിയ സ്‌ഫോടനമാണ് നടന്നതെന്നും, അതിലൂടെ ഭൂമിയെ ശക്തമായി ബാധിക്കപ്പെട്ടിട്ടുമുണ്ടെന്നാണ് മനസ്സിലാവുന്നത്.

English summary
unusual heat may harm earth after tonga volcano eruption, claims scientists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X