ഈ ഫോണുകള്‍ക്ക് വാട്സ്ആപ്പ് സ്വപ്നം മാത്രം: നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്, ആന്‍ഡ്രോയ്ഡിന് പണി!!

  • Written By:
Subscribe to Oneindia Malayalam

കാലിഫോര്‍ണിയ: 2018ന്‍റെ അന്ത്യത്തോടെ ലോകത്തെ പല ഫോണുകളില്‍ നിന്നും വാട്സ്ആപ്പ് അപ്രത്യക്ഷമാകും. ബ്ലാക്ബെറി ഒഎസ്, ബ്ലാക്ക്ബെറി 10, വിന്‍ഡോസ് 8.0 അതിന് മുമ്പ് പുറത്തിറക്കിയ വിന്‍ഡോസ് ഫോണുകള്‍ എന്നിവയില്‍ നിന്നാണ് വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഡിസംബര്‍ 31ന് ശേഷം ഈ ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് ഉടമസ്ഥരായ ഫേസ്ബുക്കാണ് വ്യക്തമാക്കിയത്.

പടിഞ്ഞാറ് ദിശയിലാണ് കിടപ്പുമുറിയെങ്കില്‍ പെണ്‍കുട്ടി ജനിക്കും! ദാമ്പത്യത്തിന് 15 വാസ്തുുനിര്‍ദേശം!

ഈ പ്ലാറ്റ് ഫോമുകളില്‍ വാട്സ്ആപ്പ് സേവനം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും എപ്പോള്‍ വേണമെങ്കിലും പല ഫീച്ചറുകളും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ഫേസ്ബുക്ക് ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഫേസ്ബുക്ക് ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

whatsap3

പ്രതീക്ഷകളുടെ പുതുവര്‍ഷം: 2018 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നറിയാം, നാള്‍ഫലം പരിശോധിക്കൂ..

വാട്സ്ആപ്പ് വികസിപ്പിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത പ്ലാറ്റ്ഫോമുകളിലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 4.0 മുതലുള്ളതും ഐഒഎസ് 7ന് ശേഷമുള്ളതും, വിന്‍ഡോസ് 8.1 ന് ശേഷമുള്ളതുമായ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ അപ്ഗ്രേഡ് ചെയ്യുകയോ ഫോണുകള്‍ മാറ്റി ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് കമ്പനി നല്‍കിയിട്ടുള്ള നിര്‍ദേശം.

നോക്കിയ എസ്40യിലും ഡിസംബറിന് ശേഷം വാട്സ്ആപ്പ് സേവനം ലഭ്യമാക്കുന്നു. നിലവിലുള്ള അക്കൗണ്ടുകള്‍ റീ വേരിഫൈ ചെയ്യാത്ത പക്ഷം വാട്സ്ആപ്പ് പിന്തുണ അവസാനിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Facebook-owned messaging app WhatsApp will stop support for a number of platforms after December 31, 2017. The messaging app will drop support for ‘BlackBerry OS’, ‘BlackBerry 10’, ‘Windows Phone 8.0’ and older platforms from December 31, 2017, if one goes by the company’s blog post

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്