കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കറിക്ക് മാത്രമല്ല, പൂവിനും പൊള്ളുന്ന വില; പക്ഷേ, പ്രതീക്ഷക്ക് വകയുണ്ട്!!

  • By Ashif
Google Oneindia Malayalam News

കൊച്ചി: സാധാരണ ആഘോഷ വേളയില്‍ വിലക്കയറ്റം പതിവാണ്. പ്രത്യേകിച്ച് പച്ചക്കറിക്ക്. ഓണം നാളുകളില്‍ പച്ചക്കറി വില കുതിച്ചുയരുന്നു എന്ന വാര്‍ത്ത മലയാളിക്ക് അത്ര പുതുമയുമല്ല.

republic

എന്നാല്‍ ഇത്തവണ ഓണത്തിന് പച്ചക്കറി മാത്രമല്ല പ്രശ്‌നം. പൂക്കള്‍ക്കും വില കൂടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അത്തം പിറന്നിട്ടും പൂവിപണി വേണ്ട വിധം ഉണര്‍ന്നിട്ടില്ല.

100 രൂപയ്ക്ക് കിട്ടിയിരുന്ന ചെട്ടിപ്പൂവിന് ഇപ്പോള്‍ 150 രൂപ നല്‍കണം. അത്തം പിറന്നതിന് പിന്നാലെയാണ് ഈ വില വര്‍ധന. മലബാറിലാണ് ആദ്യം വില വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മൈസൂരില്‍ നിന്നു പൂക്കള്‍ വരുന്ന വടക്കേ മലബാറില്‍ ദിവസങ്ങള്‍ക്ക് ശേഷം വില കുറയാനും സാധ്യതയുണ്ട്. പൂക്കള്‍ വരുന്ന സ്ഥലത്ത് ഗണേശോല്‍സവത്തിന്റെ ഭാഗമായി പൂക്കള്‍ക്ക് വന്‍ ചെലവാണ്.

ഈ മാസം കഴിയുന്നതോടെ ഗണേശോല്‍സവം സമാപിക്കും. അതോടെ തിരുവോണമാകുമ്പോള്‍ വില കുറയാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വിവിധ നിറങ്ങളിലുള്ള ജെമന്തിപ്പൂവിന് 500 രൂപ വരെ ഇപ്പോള്‍ ഈടാക്കുന്നുണ്ട്.

English summary
Flower price hike in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X