കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണത്തിനും ബക്രീദിനും പോക്കറ്റ് കീറില്ല..മുഖ്യമന്ത്രിയുടെ ഉറപ്പ്, ചെയ്യാന്‍ പോവുന്നത്...

വെള്ളിയാഴ്ച ആരംഭിച്ച ഓണച്ചന്തകള്‍ സപ്തംബര്‍ മൂന്നു വരെ പ്രവര്‍ത്തിക്കും.

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ബക്രീദും ഓണവും പടിവാതില്‍ക്കല്‍ നില്‍ക്കെ കേരളത്തില്‍ വിലക്കയറ്റം രൂക്ഷമായതിനെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. അവശ്യവസ്തുക്കള്‍ വിലക്കുറവില്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡറേഷന്‍ മുഖേന സംസ്ഥാനത്തെ 25,00ഓളം സഹരണ സ്ഥാപനങ്ങള്‍ ഒന്നിച്ചുചേര്‍ന്നു 3000ത്തോളം ഓണച്ചന്തകള്‍ക്കു രൂപം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച ആരംഭിച്ച ചന്തകള്‍ സപ്തംബര്‍ മൂന്നു വരെ പ്രവര്‍ത്തിക്കും.

1

സബ്‌സിഡി നിരക്കില്‍ 13 നിത്യോപയോഗ വസ്തുക്കള്‍ ഈ ചന്തകള്‍ മുഖേന ജനങ്ങള്‍ക്കു ലഭിക്കും. കൂടാതെ ഓണക്കാലത്ത് ആവശ്യമുള്ള പത്തിനങ്ങള്‍ കൂടി വിലക്കുറവില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. വിലക്കുറവിനെക്കൂടാതെ ഗുണമേന്‍മയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2

കണ്‍സ്യൂമര്‍ ഫെഡ് വാങ്ങുന്ന മുഴുവന്‍ സാധനങ്ങളുടെയും ഗുണമേന്‍മ ഉറപ്പുവരുത്താന്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള പരിശോധന പൂര്‍ത്തിയാക്കിയ സാധനങ്ങള്‍ മാത്രമാണ് വില്‍പ്പനയ്ക്കു വേണ്ടി വിതരണം ചെയ്യുന്നതെന്നും പിണറായി വ്യക്തമാക്കി.

English summary
Price hike will be controlled during onam, eid season says pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X