• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജാനകിയുടേയും നവീന്റേയും മതം തിരഞ്ഞ് വംശവെറി; വൈറല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ചിലർ ചെയ്യുന്നത്

തൃശൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍ കെ റസാഖും ജാനകി ഓംകുമാറും ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മുപ്പത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഡാന്‍സ് വീഡിയോ ലോകം മുഴുവന്‍ വൈറല്‍ ആകുമെന്ന് അവര്‍ കരുതിയിരുന്നില്ല. അതിലേറെ, രണ്ട് പേരുടേയും മതം തിരിച്ചുള്ള വംശീയ അധിക്ഷേപങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല.

'മതം തിന്ന്‌ ജീവിക്കുന്ന കഴുകൻ കൂട്ടങ്ങൾ... നാണമില്ലേടോ!!';വൈറലായി ഷിംന അസീസിന്റെ കുറിപ്പ്

''സംഗതി പൊരിച്ചൂ ട്ടാ''.. ജാനകിയുടേയും നവീന്റെയും വൈറൽ ഡാൻസിന് കയ്യടിച്ച് സന്ദീപ് വാര്യർ

നവീന്റെ പേരിനൊപ്പമുള്ള റസാഖ് എന്ന നാമമാണ് പലരേയും വെറിപിടിപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗം മാത്രമാണ് ഇത്തരം പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തുന്നത് എന്ന് കരുതരുത്. ഇരു വിഭാഗങ്ങളില്‍ ഉള്ളവരും കടുത്ത വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുണ്ട്. വിശദാംശങ്ങള്‍...

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

ജാനകിയും നവീനും

ജാനകിയും നവീനും

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ജാനകിയും നവീനും. ജാനകി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും നവീന്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയും ആണ്. മെഡിക്കല്‍ കോളേജിലെ കോറിഡോറില്‍ ഇവര്‍ നൃത്തം ഒരുമിച്ച് നൃത്തം ചെയ്യുന്ന 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വൈറല്‍ ആയത്.

പേരിലെ മതം

പേരിലെ മതം

ജാനകി, നവീന്‍ എന്ന പേരുകള്‍ ആര്‍ക്കും പ്രശ്‌നമായിരുന്നില്ല. എന്നാല്‍ രണ്ട് പേരുടേയും പൂര്‍ണനാമങ്ങള്‍ പുറത്തറഞ്ഞിതോടെയാണ് ചിലര്‍ക്ക് വെറിപിടിച്ചു തുടങ്ങിയത്. പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ നടന്നത് നികൃതമായ വിദ്വേഷ പ്രചാരണം ആയിരുന്നു.

നിമിഷയുടെ ഉദാഹരണം

നിമിഷയുടെ ഉദാഹരണം

ഐസിസില്‍ ചേര്‍ന്ന് സിറിയയിലേക്ക് പോയ നിമിശയുടെ ഉദാഹരണം മുന്‍നിര്‍ത്തി കൃഷ്ണരാജ് എന്ന ആളാണ് വിദ്വേഷ പ്രചാരണം ആദ്യം തുടങ്ങിയത്. ജാനകിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും അവര്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും ആണ് നിമിഷയുടെ പേര് കൂടി ചേര്‍ത്ത് ഇയാള്‍ പറഞ്ഞുവയ്ക്കുന്നത്.

സിറിയയിലേക്ക്

സിറിയയിലേക്ക്

മതംമാറ്റവും ലൗ ജിഹാദും എല്ലാം കോളേജുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത് എന്നാണ് ഈ പോസ്റ്റിനെ പിന്‍പറ്റി പലരും പറയുന്നത്. ജാനകി സിറിയയിലേക്ക് എത്താതിരുന്നാല്‍ മതിയായിരുന്നു എന്നും കമന്റ് ചെയ്തവര്‍ ഉണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മാത്രമേ ഇത്തരത്തില്‍ കാണുന്നുള്ളു എന്നൊക്കെയാണ് ഇവരുടെ വാദം.

അന്യമതസ്തര്‍ക്കൊപ്പം

അന്യമതസ്തര്‍ക്കൊപ്പം

അന്യമതത്തില്‍ പെട്ട പെണ്‍കുട്ടിയുടെ കൂടെ അടുത്തിടപെഴകി നൃത്തം ചെയ്യുന്നത് മതവിരുദ്ധമാണെന്ന അഭിപ്രായവും ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതാണ് പുരോഗമനം എന്ന് ചിലര്‍ കരുതുന്നു എന്നാണ് ഇവരുടെ വിമര്‍ശനം.

പൊതുസമൂഹത്തിന്റെ പ്രതികരണം

പൊതുസമൂഹത്തിന്റെ പ്രതികരണം

എന്തായാലും ഇത്തരം വിദ്വേഷ പരാമര്‍ശങ്ങളെ പൂര്‍ണമായും തള്ളുകയാണ് കേരളത്തിന്റെ പൊതുസമൂഹം എന്നതാണ് ഏറെ ആശ്വാസകരമായിട്ടുള്ള കാര്യം. മതം തിന്ന് ജീവിക്കുന്ന കഴുകന്‍ കൂട്ടങ്ങളാണ് ഇത്തരം കമന്റുകള്‍ക്ക് പിറകില്‍ എന്നാണ് ഡോ ഷിംന അസീസ് പ്രതികരിച്ചത്.

മെഡിക്കൽ കോളേജിലോ

മെഡിക്കൽ കോളേജിലോ

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇത്തരം ഒരു നൃത്തം ചിത്രീകരിച്ചത് മറ്റ് ചിലരേയും പ്രകോപിപ്പിച്ചിട്ടുണ്ട്. നൃത്തം ചെയ്യണമെങ്കിൽ ആട്സ് കോളേജിൽ പോയി പഠിക്കൂ എന്നാണ് ഇവരുടെ ഉപദേശം. ഇക്കൂട്ടരേയും പൊതു സമൂഹം രൂക്ഷമായി വിമർശിക്കുന്നുണ്ട്.

cmsvideo
  cyber attack against Janaki and Navin | Oneindia Malayalam

  കോഴിക്കോട് ഇടതിനെ കൈവിടുമോ? ക്ലീന്‍ സ്വീപ് ഉണ്ടാവില്ല, സിറ്റിങ് സീറ്റുകളും കൈവിട്ടേക്കും?

  ആര് വീഴും ആര് വാഴും? ജോസും ജോസഫും തമ്മില്‍ മാത്രമല്ല... കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കുള്ളിലും മത്സരം

  സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

  English summary
  Hate comments against medical students Janaki and Naveen, whose dance video gone viral on internet.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X