വന്ദേഭാരത് കട്ടപ്പുറത്ത്; ഒന്നര വര്‍ഷം തികയും മുമ്പേ സര്‍വീസ് നിര്‍ത്തി, ആളില്ലാതെ ഓടി മടുത്തു
രാജ്യത്ത് ആദ്യമായി വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നിര്‍ത്തുന്നു. നേരത്തെ കോച്ചുകളുടെ എണ്ണം കുറയ്ക്കുകയും വഴിതിരിച്ചുവിടുകയുമെല്ലാം ചെയ്തിട്ടുണ്ടെങ്കിലും പൂര്‍ണമായി സര്‍വീസ് നിര്‍ത്തുന്നത് ആദ്യമാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ ആഗ്രയിലേക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് ആണ് നിര്‍ത്താന്‍ തീരുമാനിച്ചത്.
ശനിയാഴ്ച വരെയാണ് ബുക്കിങ് കാണിക്കുന്നത്. ഈ മാസം 15 മുതല്‍ വന്ദേഭാരത് സര്‍വീസ് നടത്തില്ലെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നു. അതിന് ശേഷമുള്ള റെയില്‍വെ ബുക്കിങ് ആഴ്ചകളായി ലഭ്യമല്ല. ഇരുസംസ്ഥാനങ്ങളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സാംസ്കാരിക മേഖലകളെയും ബന്ധിപ്പിച്ചുള്ള സര്‍വീസാണ് നിര്‍ത്തേണ്ടി വന്നിരിക്കുന്നത്.

ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഉദയ്പൂരില്‍ നിന്ന് ആഗ്രയിലേക്ക് വന്ദേഭാരത് സര്‍വീസ് നടത്തിയിരുന്നത്. യാത്രക്കാരില്ലാത്തത് വലിയ നഷ്ടമുണ്ടാക്കി. അതുകൊണ്ടാണ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉദയ്പൂരില്‍ നിന്ന് ജയ്പൂരിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസും നിര്‍ത്തിവച്ചിട്ടുണ്ട്. രണ്ട് വന്ദേഭാരതുകളാണ് സര്‍വീസ് നിര്‍ത്തുന്നത്.
2024 സെപ്തംബറിലാണ് ഉദയ്പൂരില്‍ നിന്ന് ആഗ്രയിലേക്കുള്ള വന്ദേഭാരത് സര്‍വീസ് തുടങ്ങിയത്. ആഗ്രയിലൂടെ നാല് വന്ദേഭാരത് സര്‍വീസുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇപ്പോള്‍ മൂന്നെണ്ണമായി ചുരുങ്ങി. യാത്രക്കാരില്ലാത്തതും സ്റ്റോപ്പുകള്‍ കുറവായതുമാണ് ട്രെയിന്‍ നിര്‍ത്താന്‍ കാരണമത്രെ. കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കാന്‍ പര്യാപ്തമായ സ്റ്റേഷനുകളുമില്ലത്രെ.
കേരളത്തില്‍ വന്ദേഭാരത് ഹിറ്റ്
2019ലാണ് രാജ്യത്ത് വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. ന്യൂഡല്‍ഹിയില്‍ നിന്ന് വരാണസിയിലേക്കായിരുന്നു ആദ്യ സര്‍വീസ്. ഈ ട്രെയിന്‍ ഇപ്പോഴും ഓടുന്നുണ്ട്. പിന്നീട് പല നഗരങ്ങളെയും ബന്ധിപ്പിച്ച് കൂടുതല്‍ സര്‍വീസ് വന്നു. മിക്ക സംസ്ഥാനങ്ങളും വന്ദേഭാരത് ആവശ്യപ്പെട്ടു. നിലവില്‍ 150ല്‍ അധികം വന്ദേഭാരത് എക്സ്പ്രസുകള്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നുണ്ട്.
കേരളത്തില്‍ മൂന്ന് വന്ദേഭാരത് എക്സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട്-തിരുവനന്തപുരം, മംഗലാപുരം-തിരുവനന്തപുരം, എറണാകുളം-ബെംഗളൂരു എന്നിവയാണവ. ഈ മൂന്ന് ട്രെയിനുകളും നിറഞ്ഞോടുന്നു എന്നാണ് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നത്. വൈകാതെ കൂടുതല്‍ വന്ദേഭാരതുകള്‍ കേരളത്തെ ബന്ധിപ്പിച്ച് അനുവദിച്ചേക്കും.
അതേസമയം, പുതിയ വന്ദേഭാരത് രാജസ്ഥാനില്‍ നിന്ന് ഗുജറാത്തിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ പോകുകയാണ്. ഉദയ്പൂരില്‍ നിന്ന് അഹമ്മദാബാദിലെ അസര്വയിലേക്കാണ് സര്‍വീസ് നടത്തുക. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. രാവിലെ ഉദയ്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാല് മണിക്കൂര്‍ കഴിയുമ്പോള്‍ അസര്വയിലെത്തും. വൈകീട്ട് മടങ്ങി രാത്രി 10 മണിക്ക് ഉദയ്പൂരില്‍ തിരിച്ചെത്തുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളതത്രെ.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications