Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും'

സിനിമ താരങ്ങളെ അണിനിരത്തി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് എൻഡിഎ സഖ്യകക്ഷിയായ ട്വൻ്റി 20. അഖിൽ മാരാർ, ലക്ഷ്മിപ്രിയ, അഞ്ജലി നായർ,വീണ നായർ തുടങ്ങിയ താരങ്ങളെല്ലാമാണ് മത്സരാർത്ഥികൾ. ഇപ്പോഴിതാ തരങ്ങളുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിക്കുകയാണ് സംവിധയകൻ ആലപ്പി അഷ്റഫ്. രാഷ്ട്രീയത്തിൻ്റെ അടിസ്ഥാന ലക്ഷ്യം പോലും മനസിലാക്കാത്തവരാണ് ഇവരെല്ലാമെന്നാണ് അദ്ദേഹത്തിൻ്റെ പരിഹാസം. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

'ഈവരുന്ന തിരഞ്ഞെടുപ്പിൽ ഉന്നതരായ രാഷ്ട്രീയ നേതാക്കന്മാരോടൊപ്പം ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത മത്സരാർത്ഥികളും പങ്കെടുക്കുന്നുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന അഖിൽ മാരാർ ,വീണ നായർ, ലക്ഷ്മിപ്രിയ എന്നിവർ എംഎൽഎ ആകാനും മന്ത്രിയാകാനും ഒക്കെയുള്ള സ്വപ്നം കണ്ടുകൊണ്ടായിരിക്കാം ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതുകൂടാതെ ബിഗ് ബോസ് താരങ്ങളായിരുന്ന റോബിൻ രാധാകൃഷ്ണനും ശ്വേതാമേനനും ഒക്കെ മത്സരരംഗത്തുണ്ടെന്ന് കേട്ടു .എങ്കിലും ഇപ്പോൾ അവർ മത്സരിക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത് .ഇപ്പോൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് രാഷ്ട്രീയ പശ്ചാത്തലമോ രാഷ്ട്രീയ പരിജ്ഞാനമോ ആവശ്യമില്ല എന്നാണ് ഇത് തെളിയിക്കുന്നത്.

akhilmararaleppey2

പണ്ടൊരു വനിതാ എംഎൽഎ ബിഗ് ബോസിനെ കുറിച്ച് പറഞ്ഞത് അത് ഒരു ഒളിഞ്ഞുനോട്ട പരിപാടിയാണെന്നാണ്. ഇപ്പോൾ ഇവിടെ സ്ഥാനാർത്ഥി ആകണമെങ്കിൽ അടിയും തെറിയും പരദൂഷണവും ഒക്കെയുള്ള ബിഗ് ബോസ് ഷോയിൽ പങ്കെടുത്താൽ മാത്രം മതി എന്നായി കായംകുളം എംഎൽഎ .അന്ന് പേരെടുത്തു പറയാതെ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് ഒളിഞ്ഞുനോട്ട പരിപാടിയിലെ അവതാരകൻ എന്നാണ്. ബിഗ് ബോസിലെ ചില താരങ്ങൾ പ്രമുഖ രാഷ്ട്രീയ കക്ഷികളിൽ നിന്നും സീറ്റ് ഒപ്പിച്ചെടുക്കാൻ തേരാപ്പാര നടന്നുവെങ്കിലും കാലിലെ ചെരുപ്പ് തേഞ്ഞതല്ലാതെ അവരെയാരും ഏഴയലത്ത് അടുപ്പിച്ചില്ല .അവസാനം ഇവരൊക്കെ അഭയം തേടിയത് ട്വൻ്റി 20 എന്ന പ്രാദേശിക കക്ഷിയിലാണ് . ബിഗ് ബോസ് താരങ്ങളെ കൂടാതെ അഞ്ജലി നായർ എന്ന നടിയും വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലെ താരമായ പ്രോമി കുരിയാക്കോസും മത്സരരംഗത്തുണ്ട് .

ബിഗ് ബോസ് വിന്നറായ അഖിൽ മാരാരെ തൃക്കാക്കര മണ്ഡലം പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് നിയോഗിച്ചിരിക്കുന്നത്. തൃക്കാക്കര എംഎൽഎ ആയ ഉമാതോമസിനെ പരാജയപ്പെടുത്തി ഒരു പാഠം പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് അഖിൽ. പ്രതിപക്ഷ നേതാവായ വിഡി സതീശനെ കണ്ട് തനിക്ക് മത്സരിക്കാൻ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് നിരസിച്ചതിന്റെ നീരസം കൊണ്ട് വി ഡി സതീശിന്റെ മുഖത്ത് ചാണകം എറിയാൻ തോന്നി എന്ന് അദ്ദേഹം പറഞ്ഞു. സാബു ജേക്കബിനെ കണ്ട് സീറ്റ് ആവശ്യപ്പെട്ടപ്പോൾ ചാണകം എറിയുമെന്നുള്ള ഭയം മൂലമാകാം ഉടൻ സീറ്റ് നൽകിയത് .എന്തായാലും ഇപ്രാവശ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നുള്ള മോഹം അഖിൽ മാരാർ സാധിച്ചെടുത്തു .എന്തായാലും രാഷ്ട്രീയത്തിൽ ഒരു നേർച്ചക്കോഴി ആകാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തോടെ ഇനിയുള്ള കാലം സന്തോഷിക്കാം.

ട്വൻ്റി20യുടെ മറ്റൊരു സ്ഥാനാർത്ഥിയായ അഞ്ജലി നായർ നല്ലൊരു നടിയാണ്, നന്നായി അഭിനയിക്കാൻ അറിയാം .എന്നാൽ രാഷ്ട്രീയത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അതിലൊരു ശിശുവാണെന്നും അവർ തന്നെ പറയുന്നു. ഇനി വേണം പൊതുമധ്യത്തിൽ ഇറങ്ങി എല്ലാം പഠിച്ചു മനസ്സിലാക്കി നല്ലൊരു എംഎൽഎ ആയി നിയമസഭയിൽ എത്താൻ അവരോട് ജനങ്ങളുമായുള്ള അടുപ്പത്തെകുറിച്ച് ചോദിച്ചപ്പോൾ അവർ പറയുന്നത് മേക്കപ്പിടാതെ വീടിനടുത്തുള്ള കടയിലേക്ക് നടന്നുപോയി സാധനം വാങ്ങിക്കും, അപ്പോൾ കാണുന്നവരോടൊക്കെ സംസാരിക്കും എന്നതാണ് .അഞ്ജലി നായർ എന്തിനാണ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എന്ന് അവർക്ക് പോലും മനസ്സിലായിട്ടില്ല. ട്വൻ്റി 20ക്ക് വേണ്ടി ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്ന് നടിയും നർത്തകയുമായ വീണാ നായരും മത്സരിക്കുന്നുണ്ട്. വീണ ഒരു നല്ല നടിയും നർത്തകിയും ആണെന്നുള്ളതിൽ ഒരു സംശയവുമില്ല.
ബിഗ് ബോസിൽ നിന്നപ്പോൾ ഉണ്ടായ പെരുമാറ്റ രീതികളും പേരുദോഷവും ഒക്കെ ട്രോളുകളായും റീലുകളായും കമന്റുകളായും ഒക്കെ വന്നത് നമ്മൾ കണ്ടതല്ലേ .അതിന്റെയൊക്കെ അലയടികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അത് അവരുടെ കുടുംബജീവിതത്തെ പോലും ബാധിച്ചിട്ടുണ്ടെന്ന് അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തം പരാധീനതകൾ പറഞ്ഞ് പ്രേക്ഷകരുടെ മുൻപിൽ വിങ്ങി പൊട്ടാറുള്ള വീണാനായരാണ് ഏറ്റുമാനൂരിലെ ജനങ്ങളുടെ പരാധീനതകൾ കേട്ട് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത്.

വീണാ നായർ പറയുന്നുണ്ട് തന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ അത്യാവശ്യമാണെന്നും അതിന് ഏറ്റവും അനുയോജ്യമായ പ്രസ്ഥാനം ട്വൻ്റി 20 ആണെന്നും. വീണാ നായർ എപ്പോഴും സത്യം ഒരു മറയും കൂടാതെ വിളിച്ചു പറയുന്ന ആളാണല്ലോ, ഈ പറഞ്ഞതിലും സത്യമുണ്ട് . കാരണം ട്വൻ്റി 20 ആകുമ്പോൾ അത്യാവശ്യം ചില്ലറക്ക് വേണ്ടി ഓടി നടക്കേണ്ടല്ലോ. എന്തായാലും പെരുമ്പാവൂരിലെ സ്ഥാനാർത്ഥി നിർണയം വളരെ ഉചിതമായ രീതിയിലാണ് ട്വൻ്റി 20 നിർവഹിച്ചിരിക്കുന്നത് അവിടുത്തെ സ്ഥാനാർത്ഥി താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡൻറ് ലക്ഷ്മിപ്രിയയാണ്. പെരുമ്പാവൂരിനെ മറ്റുള്ള മണ്ഡലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നത് ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി മമ്മൂട്ടിയും മോഹൻലാലും ജയറാമും ദിലീപും ഒക്കെ അവിടെ എത്താൻ ഇടയുണ്ടെന്നുള്ള അവരുടെ അവകാശവാദമാണ്.

ലക്ഷ്മിപ്രിയ പറയുന്നത് വെറുതെ ചാടിയിറങ്ങി ചെയ്യാവുന്ന കാര്യമല്ല സ്ഥാനാർത്ഥിത്വം, അതുകൊണ്ട് അവർ അതൊക്കെ മനസ്സിലാക്കി പ്രചരണത്തിന് എത്തണമെന്നാണ്. പെരുമ്പാവൂരിൽ ഇലക്ഷൻ പ്രചരണത്തിനായി ഷാരുഖാനും അമിതാബ് അച്ചഛനും ഒക്കെ എത്തുമെന്ന് പറയുമോ എന്നറിയില്ല. കാരണം അവിടെ ധാരാളം ഹിന്ദിക്കാരും ബംഗാളികളും ഒക്കെ വോട്ടർമാരായിട്ടുണ്ടല്ലോ. ലക്ഷ്മിപ്രിയക്കെതിരെ എതിർസ്ഥാനാർത്ഥികൾ നീനാ കുറുപ്പിനെയും അൻസിബ ഹസനെയും ഒക്കെ അവിടേക്ക് പ്രചരണത്തിനായി കൊണ്ടുവരുമെന്ന് പറഞ്ഞു കേൾക്കുന്നു. നീന കുറുപ്പിനെ അസഭ്യം പറഞ്ഞുകൊണ്ടുള്ള ലക്ഷ്മിപ്രിയയുടെ ഓഡിയോ സംഭാഷണം എതിർകക്ഷികൾ ഇറക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല. കുറെ നാളുകളായി എയറിൽ നിന്ന് ലക്ഷ്മിപ്രിയ ഇപ്പോഴാണ് താഴേക്കൊന്നിറങ്ങിയത് വീണ്ടും എയറിൽ എത്താനുള്ള സാധ്യതകളും തെളിഞ്ഞുവരുന്നുണ്ട്.

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ ജയിക്കുവാനുള്ള ഒരേയഒരു സാധ്യത എന്താണെന്ന് വെച്ചാൽ ലക്ഷ്മിപ്രിയയുടെ ശാപവും വോട്ട് ചെയ്യാത്തവർ പുഴുത്തു ചാകുമോ എന്ന ഭയവും കാരണം ജനങ്ങൾ വോട്ട് ചെയ്യാൻ സാധ്യതയുണ്ട് .ഇനി ജയിച്ച് നിയമസഭയിൽ എത്തിയാലോ അവിടെയും പ്രാക്കും കാർക്കിച്ചു തുപ്പും നടത്തുവാൻ ഇടയുണ്ടെന്ന് ചിലരൊക്കെ ഭയപ്പെടുന്നു. ഇനി വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലെ താരമായ പ്രോമി കൊരിയാക്കോസ് മത്സരിക്കുന്നത് അങ്കമാലിയിൽ നിന്നാണ് .അദ്ദേഹം ട്വൻ്റി 20യിലൂടെ അങ്കമാലിയിലെ പ്രധാനമന്ത്രിയാകാൻ മത്സരിക്കുന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത്.

രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്തവരും പൊതുജനവുമായി യാതൊരു ബന്ധവുമില്ലാത്തവരും അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാത്തവരും എങ്ങനെയാണ് ഈ ട്വൻ്റി 20യിൽ വന്നു ചേക്കേറിയത്. സിനിമയിൽ നിന്നും രാഷ്ട്രീയ ഭാഗ്യ പരീക്ഷണത്തിനെത്തി വിജയിച്ചവരായിരുന്നു സുരേഷ് ഗോപിയും ഗണേഷ് കുമാറും മുകേഷും ഇന്നസെന്റും ഒക്കെ. ഇവരൊക്കെ രാഷ്ട്രീയത്തിലേക്ക് കടന്നു വരുമ്പോൾ ഇവർക്കൊക്കെ കുറച്ച് രാഷ്ട്രീയ പരിജ്ഞാനം ഒക്കെ ഉണ്ടായി ഉണ്ടായിരുന്നു. എന്നാൽ സാമൂഹ്യ വിഷയങ്ങളെകുറിച്ചും രാഷ്ട്രീയത്തെകുറിച്ചും ആഴത്തിൽ പരിജ്ഞാനമുള്ള ആളായിരുന്നു ജഗദീഷ്. എന്നാൽ അദ്ദേഹം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടുകൂടി രാഷ്ട്രീയമേ ഉപേക്ഷിച്ചു പോവുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിൽ മത്സരിച്ചതോടുകൂടി ജീവിതത്തിൽ ഒന്നുമല്ലാതായ നടനാണ് ഭീമൻ രഘു. തെരഞ്ഞെടുപ്പിൽ നിന്നതോടുകൂടി സിനിമ അഭിനയവും അവസരവുമൊക്കെ ഏതാണ്ട് പൂർണമായി അവസാനിച്ചതുപോലെയായി.

നടൻ ദേവന്റെ കാര്യമെടുത്താൽ പലതിലേക്കും ചാടിച്ചാടി ഒടുവിൽ ബിജെപിയിലേക്ക് വന്നു നിൽക്കുകയാണ്. ഇനിയും പരാജയങ്ങൾ ഏറ്റുവാങ്ങാൻ ദേവന്റെ ജന്മം ബാക്കി. മേജർ രവിയുടെ കാര്യമെടുത്താലും ഏതാണ്ട് ദേവന്റെ പോലെ തന്നെയാണ്. ഇപ്പോൾ ബിജെപിയുടെ സ്ഥാനാർത്ഥിയായി ഒറ്റപ്പാലത്തുണ്ട് .രാഷ്ട്രീയത്തിൽ എത്തുന്നതിനു മുൻപ് മേജർ രവിക്ക് പൊതുസമൂഹത്തിൽ വലിയ നിലയും വിലയും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയം അദ്ദേഹത്തെ സംബന്ധിച്ച് ഒരു നഷ്ടകച്ചവടമാണെന്ന് തന്നെ പറയാം.

ഇപ്പോൾ ഞാൻ ഇവിടെ പ്രതിപാദിച്ച ഇപ്പോൾ മത്സര രംഗത്തുള്ള ഒരു താരത്തിനും ഒരു സെലിബ്രിറ്റിക്കും വിജയിക്കുവാനുള്ള വിദൂരമായ ഒരു സാധ്യത പോലും ഇല്ല. ന്നാൽ വിജയസാധ്യത ഉറപ്പുള്ളതും എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ ഒരേയഒരു സെലിബ്രിറ്റി താരമാണ് നമ്മുടെ പിഷാരടി. ഇത് ഞാൻഒരു കോൺഗ്രസുകാരൻ ആയതുകൊണ്ട് പറയുന്നതല്ല .കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. രാഷ്ട്രീയം എന്തെന്ന് പഠിച്ചു മനസ്സിലാക്കി പൊതുമധ്യത്തിൽ ഇറങ്ങി പ്രവർത്തനവും തുടങ്ങിയിരുന്നു. ജനങ്ങളുടെ ഇടയിലേക്ക് പെട്ടെന്ന് മുളച്ചുവന്ന ഒരു തകരയല്ല പിഷാരടി.
അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ ഒരു അനാവശ്യ വിവാദങ്ങളിലും തലവെച്ചു കൊടുക്കുകയോ അനാവശ്യമായ പ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യാത്ത ക്ലീൻ ഇമേജ് ഉള്ള ഒരു വ്യക്തിയാണ്'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+