മെന്‍സ് കമ്മീഷന് വരട്ടെ; ഞാന്‍ രാഹുല്‍ ഈശ്വറിനെ പിന്തുണയ്ക്കും; സഹിക്കാന്‍ വയ്യെന്ന് ബാലചന്ദ്ര മേനോന്
മലയാള സിനിമയില്‍ തിരക്കഥ, സംവിധാനം, അഭിനയം, ഗാനാലാപനം തുടങ്ങി എല്ലാ മേഖലകളിലും പ്രതിഭ തെളിയിച്ച അപൂര്‍വം പ്രതിഭകളില്‍ ഒരാളാണ് ബാലചന്ദ്ര മേനോന്. സിനിമയുടെ സകല മേഖലകളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന 'വണ്‍ മാന്‍ ഷോ' ശൈലിയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്, അതും എണ്‍പത്-തൊണ്ണൂറ് കാലഘട്ടങ്ങളില്‍. ഏറ്റവും കൂടുതല്‍ സിനിമകള്‍ സ്വന്തമായി രചിച്ച്, സംവിധാനം ചെയ്ത്, അഭിനയിച്ച വ്യക്തി എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ബാലചന്ദ്ര മേനോന് ഇടംപിടിച്ചിട്ടുണ്ട്. സമാന്തരങ്ങള്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
അടുത്ത കാലത്തായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന് മലയാള സിനിമയിലുണ്ടായ വിവാദങ്ങളില്‍ ബാലചന്ദ്ര മേനോന്റെ പേരും പരാമര്‍ശിക്കപ്പെട്ടിരുന്നു. അദ്ദേഹം മോശമായി പെരുമാറി എന്നാരോപിച്ച് ഒരു നടി പരാതി നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച ബാലചന്ദ്ര മേനോന്, ഇത് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കമാണെന്ന് ആരോപിച്ച് രംഗത്തു വന്നിരുന്നു. ഈ കേസില്‍ ഹൈക്കോടതി അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പരാതി നല്കാന് 17 വര്‍ഷത്തെ കാലതാമസം ഉണ്ടായതും ആരോപണങ്ങളില്‍ വ്യക്തതയില്ലാത്തതും കോടതി വിമര്‍ശന വിധേയമായി ചൂണ്ടിക്കാട്ടി. ഇദ്ദേഹം നല്കിയ അപകീര്‍ത്തി കേസിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിയായ നടിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് അവര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

പുരുഷന്മാരുടെ അവകാശങ്ങള്‍ക്കായി രൂപീകരിക്കുന്ന രാഹുല്‍ ഈശ്വറിന്റെ മെന്‍സ് കമ്മിഷന് എല്ലാ പിന്തുണയും നല്‍കുമെന്ന് ബാലചന്ദ്ര മേനോന് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജനുവരി അവസാനം രാഹുല്‍ ഈശ്വര്‍ ബാലചന്ദ്ര മേനോനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. പുരുഷന്മാരുടെ അവകാശങ്ങള്‍ക്കായി രൂപീകരിക്കുന്ന മെന്‍സ് കമ്മീഷന് പിന്തുണ അഭ്യര്‍ത്ഥിച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഈ ദൗത്യത്തിന് ബാലചന്ദ്ര മേനോന് എല്ലാ പിന്തുണയും നല്‍കിയെന്നും രാഹുല്‍ ഈശ്വര്‍ പിന്നീട് വെളിപ്പെടുത്തി.
കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് ബാലചന്ദ്ര മേനോന്. 'ഞാന്‍ രാഹുല്‍ ഈശ്വറിന് പിന്തുണ കൊടുക്കും. സഹിക്കാന്‍ ഒക്കത്തില്ല. മെന്‍സ് കമ്മിഷന് വരുന്നതില്‍ എന്താണു തെറ്റുള്ളത്. അതും ഇരുന്നോട്ടെ. സ്ത്രീകള്‍ പറഞ്ഞിട്ട് അങ്ങ് പോകും. അവര്‍ ദുര്‍ഗന്ധം വമിപ്പിച്ചിട്ട് അങ്ങ് പോകും. പിന്നീട് ഇവരെ കാണുന്നില്ല. അനുഭവിക്കുന്നത് ബാക്കിയുള്ളവരാണ്.
ഒരു സ്ത്രീ പോകുന്ന വഴിക്ക് പുരുഷനെതിരേ ആരോപണം ഉന്നയിച്ചാല്‍ അയാള്‍ അതിന്റെ പേരില്‍ സ്വയം ജീവന് വെടിയുമ്പോള്‍ ഉണ്ടാകുന്ന നഷ്ടത്തിന് ആര് ഉത്തരം പറയും. നമ്മുടെ സ്വത്തിനും ജീവനുമുള്ള സംരക്ഷണമാണ് സമൂഹം നല്‍കുന്നത്. അത് എവിടെയുണ്ട് ? - ബാലചന്ദ്ര മേനോന് ചോദിക്കുന്നു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications