വീട്ടിൽ ഇല്ലായിരുന്ന ഞങ്ങൾ എങ്ങനെ ബഹളം വെയ്ക്കും?കോമൺസെൻസ് വേണ്ടേ?തുറന്നടിച്ച് രമേശിന്റെ മകൾ
കൊച്ചി; നടന് രമേശ് വലിയശാലയുടെ വേർപാടിന് പിന്നാലെ ഉണ്ടായ വിമർശനങ്ങളിലും വിവാദങ്ങളിലും തുറന്നടിച്ച് മകൾ എംഎസ് ശ്രുതി. പിതാവിന്റെ മരണവുമായി ബന്ധപ്പെടുത്തി ഉയരുന്നതെല്ലാം വ്യാജ വാർത്തകളാണെന്നും അച്ഛൻ മരിക്കുന്നതിന് തലേനാൾ വരെ അദ്ദേഹം വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും ശ്രുതി ഫേസ്ബുക്കിലൂടെ പറയുന്നു. 'ഞങ്ങള്‍ക്ക് നീതിവേണം. വ്യാജവാർത്ത ഉണ്ടാക്കുന്നത് നിർത്തൂ, കള്ളങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് എന്താണ് കിട്ടുന്നത്. നിങ്ങൾക്കും ഭാര്യയും മക്കളും ഉള്ളതല്ലേ', ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശ്രുതി ചോദിച്ചു. ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ

എന്റെ പേര് ശ്രുതി എം.എസ്. ഞാൻ വലിയശാല രമേശിന്റെ മകളാണ്. അച്ഛൻ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങൾ വളരെ സന്തോഷത്തോടെ പോയപ്പോൾ എടുത്ത വിവാഹ പാർട്ടിയുടെ ചിത്രമാണ് ഞാൻ ഷെയർ ചെയ്തിരിക്കുന്നത്. ബന്ധുക്കൾ പറയുന്നത് അച്ഛൻ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടിൽ ഇല്ലായിരുന്ന ഞങ്ങൾ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമൺ സെൻസ് ഉള്ള ആളുകൾ ആണേൽ ചിന്തിക്കൂ...ദയവായി.

അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കൾ ഓരോ വ്യാജവാർത്ത ഇറക്കുകയാണ്. ഇവർ ആരും അച്ഛന്റെ ബന്ധുക്കൾ അല്ല, അച്ഛന്റെ ബന്ധുക്കൾ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവർ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അപ്പോൾ നിങ്ങൾക്ക് മനസിലായി കാണും ഗോകുൽ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാർത്ത ഉണ്ടാക്കുന്നതെന്ന്.

നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തുകൊണ്ട് പോയ്ക്കോളൂ. മൃതശരീരം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസ്. എന്തേലും ഉണ്ടേൽ എന്നോടാണ് ചോദിക്കാനുള്ളത്. ഞാനാണ് ആദ്യം കണ്ടത്. ഒന്നും അറിയാൻ താൽപര്യമില്ലാത്ത ആളുകൾ ചോദിക്കില്ല. അവർക്ക് ഇപ്പോൾ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താൽപര്യം. എനിക്ക് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയായിപ്പോയി. ഞങ്ങൾ ഒരു റൂമില്‍ ആണ്. പുറംലോകം കണ്ടിട്ട് കുറച്ച് നാളായി. ഞങ്ങള്‍ക്ക് നീതിവേണം. വ്യാജവാർത്ത ഉണ്ടാക്കുന്നത് നിർത്തൂ, കള്ളങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് എന്താണ് കിട്ടുന്നത്. നിങ്ങൾക്കും ഭാര്യയും മക്കളും ഉള്ളതല്ലേ.
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെയായിരുന്നു രമേശിലെ വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. എപ്പോഴും എല്ലാവരുമായും സന്തോഷത്തോടെ ഇടപെടുന്ന രമേശിന്റെ മരണം കടുംബത്തിനും സഹപ്രവർത്തകർക്കുമെല്ലാം വലിയ ഞെട്ടലായിരുന്നു നൽകിയത്. മരിക്കുന്നതിന് തലേനാൾ വരെ വളരെ സന്തോഷത്തോടെ ഇടപെട്ട രമേശിന്റെ മരണം ഉൾക്കൊള്ളാനാവുന്നില്ലെന്ന് വ്യക്തമാക്കി നിരവധി സഹതാരങ്ങൾ രംഗത്തെത്തിയിരുന്നു.
Recommended Video

നടൻ ബാലാജി ശർമ്മ, പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ,നടൻ കിഷോർ സത്യ,സീമ ജി നായർ തുടങ്ങി നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആദരാജ്ഞലികൾ അർപ്പിച്ചത്.
മൂന്ന് ദിവസം മുൻപ് വരെ തൻറെ വരാൽ സിനിമയിൽ അഭിനയിച്ച ആളെണെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തുറന്ന് പറയേണ്ടേയെന്നായിരുന്നു ബാദുഷ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആദ്യ ഭാര്യ മരിച്ച ശേഷം ഏറെ വിഷമത്തിലായിരുന്ന രമേശ് പിന്നീട് മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. അതേസമയം നടന്റ മരണ കാരണം എന്താണെന്നത് സംബന്ധിച്ച് ഇതുവരേയും വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications