സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകള്‍ സങ്കടകരം..ഈ രീതി അവസാനിക്കണമെന്ന് മഞ്ജു വാണി
കൊച്ചി; അപ്രതീക്ഷിതമായിട്ടായിരുന്നു നടി ചിത്രയുടെ വിയോഗം. ഓണം നാളിൽ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം.വിവിധാ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ച ചിത്ര മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു. 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയായിരുന്നു ചിത്ര ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.
ചിത്രയുടെ മരണത്തോടെ അവരുടെ പല പഴയകാല അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നുണ്ട്. അഭിമുഖങ്ങളിൽ തന്റെ മലയാളത്തോടുള്ള ഇഷ്ടത്തെ കുറിച്ച് നടി വാചാലയാകുന്നുണ്ടെങ്കിലും സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിനെ കുറിച്ച് അവർ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാലത്തും ഇത് തന്നെയാണ് അവസ്ഥയെന്ന് വ്യക്തമാക്കുകയാണ് നടിയും അഭിഭാഷകയുമായ മഞ്ജുവാണി ഭാഗ്യരത്നം. ടൈപ്പ് കാസ്റ്റിംഗ് ചെയ്യപ്പെടുന്നതിനെ പറ്റി ചിത്ര പറഞ്ഞതിനെ കുറിച്ച് വൺ ഇന്ത്യ മലയാളം 'ഫിൽമി ബീറ്റ്' നൽകിയ വാർത്ത പങ്കുവെച്ച് കൊണ്ടായിരുന്നു ഫേസ്ബുക്കിലൂടെയുള്ള മഞ്ജു വാണിയുടെ പ്രതികരണം.വിശദമായി വായിക്കാം
ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

മോഹന്‍ലാല്‍ ചിത്രമായ ദേവാസുരത്തില്‍ വേശ്യയായി അഭിനയിച്ചതോടെ പിന്നെ തന്നെ തേടി അത്തരം കഥാപാത്രങ്ങൾ മാത്രമായിരുന്നു വന്നിരുന്നതെന്നായിരുന്നു നടി പറഞ്ഞത്.
ആ കഥാപാത്രം വന്നപ്പോൾ തുടക്കത്തില്‍ ഇത് ചെയ്യണോ എന്ന് ആലോചിച്ചെങ്കിലും അത് ചെയ്തു. എന്നാൽ പിന്നീട് വഴിപിഴച്ച സ്ത്രീകളുടെ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ചിത്രയെ ഓർക്കുന്ന സംവിധായകൻ ഉണ്ടായി എന്നായിരുന്നു താരം പറഞ്ഞത്.

സൗന്ദര്യവും കഴിവുമുണ്ടായിരുന്ന ചിത്രയുടെ വാക്കുകൾ സങ്കടകരവും ചിന്തനീയവുമാണെന്ന് പറയുകയാണ് നടി മഞ്ജു വാണിയും.
ഒരു ക്യാരക്റ്റർ അഭിനയിച്ച് ഫലിപ്പിച്ചാൽ പിന്നീട് തേടി വരുന്ന അവസരങ്ങളെല്ലാം ആ ക്യാരക്റ്റർ പോലെയോ അല്ലെങ്കിൽ അതിന്റെ ചുവട് പിടിച്ചുള്ളതോ ആയിരിക്കും. മറിച്ച് ചിന്തിക്കുന്ന സംവിധായകർ വളരെ ചുരുക്കം പേർ മാത്രം. എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് മഞ്ജു ചോദിച്ചു.

ആക്ഷൻ ഹീറോ ബിജുവിനു ശേഷം ഞാൻ മറ്റ് രണ്ട് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു. അവ രണ്ടും ഒന്നിനൊന്ന് വേറിട്ട ക്യാരക്റ്റേർസുമായിരുന്നു. എന്നാൽ AHBയിൽ ഞാൻ ചെയ്ത ഊഡായിപ്പ് കാമുകി (ഒരുത്തന്റെ ഭാര്യയായും, ഒരുവളുടെ അമ്മയായുമിരിക്കേ, മറ്റൊരുത്തന്റെ കാമുകിയായി ഇരിക്കുന്ന ഒരുവൾ ) എന്ന ആ ക്യാരക്റ്റർ പോലത്തെ 55ഓളം സിനിമകളാണ് എനിക്ക് പിന്നീട് വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുള്ളത്.

ഗസ്റ്റ് റോൾ ആണെങ്കിൽപ്പോലും ആന അലറോടലറൽ എന്ന സിനിമയിൽ വ്യത്യസ്തമായ ഒരു ക്യാരക്റ്റർ തന്ന ദിലീപ് മേനോൻ, AHB ഇറങ്ങിയ ഉടനെ നിനക്ക് ഞാനൊരു വ്യത്യസ്തമായ ക്യാരക്റ്ററാണ് തരാനുദ്ദേശിക്കുന്നത് " എന്ന് പറഞ്ഞ് ഒരു കുപ്രസിദ്ധ പയ്യനെന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രം തന്ന മധുപാൽ ചേട്ടനോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

സിനിമാ മേഖലയിലെ വലിയ പല മാറ്റങ്ങളേക്കുറിച്ചും സംസാരിക്കുമ്പോൾ ഈയൊരു കാര്യം കൂടി പരിഗണിക്കുകയും, മാറ്റത്തിനു വിധേയമാകേണ്ടതുമാണ്,അവർ ഫേസ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയത്.' ഇത് സിനിമയുടെ ഒരു പൊതു സ്വഭാവമല്ലെ ....? മീശ മാധവനിലെ സരസു എന്ന കഥാപാത്രം ചെയ്ത നടി ഒരിക്കൽ പറയുക ഉണ്ടായി മീശ മാധവനു ശേഷം വന്ന charactors എല്ലാo അതുപോലെ ആയതിനാൽ എല്ലാം വേണ്ടന്നു വെച്ചു ... അത് കൊണ്ടിപ്പോൾ അവർക്ക് അവസരങ്ങളും കുറവ് .... type ചെയ്യപ്പെടാതെ നോക്കേണ്ടത് actors തന്നെയാണ് ..... ലെന യൊക്കെ ഈ കാര്യത്തിൽ വിജയിച്ച നടിയാണ്', എന്നായിരുന്നു ഒരാൾ കുറിച്ചത്.

നടൻ ഇന്ദ്രൻസിന്റെ കാര്യവും ചിലര് ചൂണ്ടിക്കാട്ടി. 'ഏതൊരു അഭിനേതാവ് ഒരു വേഷം ചെയ്തു വിജയിപ്പിച്ചാൽ പിന്നേ അത്തരം റോളുകൾക്ക് മാത്രമേ അയാളെ വിളിക്കൂ. അഭിനേതാവ് വേണം എന്ന് വിചാരിച്ചിട്ടല്ല, ഇൻഡസ്ട്രി അയാളെ ടൈപ്പ് കാസ്റ്റ് ചെയ്യുകയാണ്. നിർബന്ധിക്കുകയാണ്.
അതുകൊണ്ടാണ് ഇന്ദ്രൻസ് ഇക്കാലമത്രയും മലയാള സിനിമയിൽ നിന്നിട്ടും ഈ സായാഹ്ന കാലത്ത് മാത്രം നമുക്ക് അദ്ദേഹത്തിന്റെ കഴിവ് കാണാൻ കഴിഞ്ഞത്. അതുവരെ ബോഡി ഷെയിമിങ്ങിനു വിധിക്കപ്പെട്ട കഥാപാത്രങ്ങളായി അദ്ദേഹം ഒതുക്കപ്പെട്ടു.
ഒരാൾ... ഒരാൾ പോലും ഒരു സംവിധായകനോ എഴുത്തുകാരനോ പോലും ഇന്ദ്രൻസിന്റെ ഉള്ളിലെ പ്രതിഭയുടെ നിഴലാട്ടം ഇത്രയും കാലം വരെ കണ്ടറിയാൻ പറ്റിയില്ല എന്നതാണ് ഇൻഡസ്ട്രിയും പ്രേക്ഷകനും നേരിടേണ്ടി വരുന്ന ഗതികേട്' മറ്റൊരാൾ കുറിച്ചു.

'തെസ്നി ഖാൻ നല്ല നടിയാണ് ഇത്രയുംവർഷത്തെ കരിയറിൽ എടുത്തു പറയാവുന്ന നല്ല റോളുകൾ അവർക്ക് കൊടുത്തുട്ടില്ല എപ്പോഴും ചെറിയ കോമഡി റോളുകളിൽ മാത്രം ഒതുക്കി നിർത്തുന്നു
ആന അലറലോടലറലിൽ നല്ലൊരു വേഷം ചെയ്തു അതു കഴിഞ്ഞു കൊച്ചുണ്ണിയിൽ അമ്മവേഷവും കിട്ടി അതും നന്നായി ചെയ്തു എന്നിട്ടും കോമടി റോൾസിൽ തന്നെ cast ചെയ്യുന്നു'..എന്നായിരുന്നു മറ്റൊരു കമന്റ്.

ഹിറ്റ് അടിച്ചു നിൽക്കുമ്പോൾ നോ പറയാനും വേണം നിലപാടെന്നായിരുന്നു മറ്റൊരു കമന്റ്. സിനിമയിൽ ഹിറ്റ് ആയാൽ ആദ്യം പഠിക്കേണ്ട കാര്യം സെലെക്ഷൻ ചെയ്യുന്നതിലെ no പറച്ചിൽ ആണ്. അതു ആകും ഏറ്റവും ബുദ്ധിമുട്ട് ഏറിയതും. നമ്മുക്ക് ഏത് വേണ്ട ഏത് വേണം എന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെ ആയിരിക്കണമെന്നും ഇയാൾ കുറിച്ചു.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications