'ഈ ഫോർവേഡ് കണ്ട് ആരും മനപ്പായസമുണ്ണേണ്ട'; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തെറ്റ്, 'ഇത് അതല്ല'

  • Written By: Desk
Subscribe to Oneindia Malayalam

എന്തും ഏതും വായിച്ചുപോലും നോക്കാതെ ഷെയർ ചെയ്യുന്നവരാണ് നമ്മൾ മലയാളികൾ. വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും യാഥാർത്ഥ്യങ്ങൾ എന്താണെന്ന് ചിന്തിക്കാതെ ഷെയർ ചെയ്യും. അവസാനം നമുക്ക് തന്നെ അത് വിനയായി മാറുകയും ചെയ്യും. കേരളത്തിൽ ഭിക്ഷാടകർക്ക് നേരെ നടന്ന അക്രമവും ഇതിന് മറ്റൊരുഉദാഹരണം. ചില വീടുകളിലെ ജനൽ ഗ്ലാസുകളിൽ കറുത്ത സ്റ്റിക്കർ പതിപ്പിച്ചതിനെ തുടർന്ന് പോലീസ് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയ വളച്ചൊടിച്ചത് മറ്റൊരു തരത്തിലായിരുന്നു.

ഭിക്ഷാടകരെ വീടിനടുത്തുപോലും പ്രവേശിപ്പിക്കരുതെന്ന തരത്തിൽ സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരണം നടന്നു. സത്യവസ്ഥ എന്താണെന്ന് ചിന്തിക്കാതെ ഒരോരുത്തരം അത് ഷെയർ ചെയ്തു. ഇതിന്റെ ഫലമായി അരങ്ങേറിയത് അന്യസംസ്ഥാനക്കാർക്ക് നേരയുണ്ടായ ക്രൂര ആക്രമണങ്ങളാണ്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് ആഗസ്ത് മാസത്തെ ലീവിനെ കുറിച്ചുള്ള പോസ്റ്റുകളാണ്. വാട്സ് ആപ്പിൽ ഇത് വൈറലായികൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് സത്യാവസ്ഥയെന്തെന്ന് ചിന്തിക്കാതെ ഫേർവേഡ് ചെയ്ത് കളിക്കുന്നത്. ലീവ് എന്ന് കേട്ടാൽ മലയാളികൾക്ക് സന്തോഷമാണ്. എന്നാൽ അങ്ങിനെ സന്തോഷിക്കാനുള്ള വകയൊന്നും ഈ ഫോർവേഡ് മെസേജിനില്ല എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ സെപ്തംബർ മാസത്തെ ലീവാണ് ഇപ്പോഴും നമ്മൾ ഫോർവേർഡ് ചെയ്യുന്നത്.

Holiday

സംഭവം പൊരിക്കും സെപ്റ്റംബർ
* സെപ്റ്റംബർ 1 :പെരുന്നാൾ
* സെപ്റ്റംബർ 2 : ശനി അവധി
* സെപ്റ്റംബർ 3: ഒന്നാം ഓണം
*സെപ്റ്റംബർ 4:തിരുവോണം
* സെപ്റ്റംബർ 5,6, 7, 8 : ഓണം അവധി
* സെപ്റ്റംബർ: 9:രണ്ടാംശനി
* സെപ്റ്റംബർ 10: ഞായർ
* സെപ്റ്റംബർ 12 :ശ്രീകൃഷ്ണ ജയന്തി
* സെപ്റ്റംബർ 16, 17 :ശനി, ഞായർ
* * സെപ്റ്റംബർ21 : ശ്രീനാരായണഗുരു ജയന്തി
* സെപ്റ്റംബർ22: മുഹറം
* സെപ്റ്റംബർ 23, 24 :ശനി , ഞായർ
* സെപ്റ്റംബർ29: മഹാനവമി
* സെപ്റ്റംബർ 30 : വിജയദശമി
സെപ്റ്റംബർ പൊളിച്ചു. ഈ മെസേജാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Fake message viral in Social Media

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്