കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മരക്കാര്‍ ചരിത്രത്തിലെഅബദ്ധം എന്നനിലയില്‍ പ്രചരണം നടന്നു';എല്ലാത്തിനേയും അതിജീവിക്കും: മാല പാര്‍വതി

Google Oneindia Malayalam News

കൊച്ചി: രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രത്തെ പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. രാത്രി 12 മണിക്ക് തന്നെ ചിത്രത്തിന്റെ ഫാന്‍സ് ഷോ ആരംഭിച്ചിരുന്നു. അതേസമയം ചിത്രം റിലീസ് ചെയ്തത് മുതല്‍ തന്നെ ചിത്രത്തിന് ധാരാളം നെഗറ്റീവ് അഭിപ്രായങ്ങളും റിവ്യൂകളും ലഭിച്ചിരുന്നു.

3 മാസം മുൻപ് കാണാതായ സൂര്യയെ മുംബൈയിൽ കണ്ടെത്തി; തുമ്പായത് ഫേസ്ബുക്ക് അക്കൗണ്ട്3 മാസം മുൻപ് കാണാതായ സൂര്യയെ മുംബൈയിൽ കണ്ടെത്തി; തുമ്പായത് ഫേസ്ബുക്ക് അക്കൗണ്ട്

ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും ആരാധകരും ആരോപിച്ചിരുന്നു. ചില തിയറ്റര്‍ ഉടമകളും ഇക്കാര്യത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര താരം മാലാപാര്‍വ്വതി. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ ഇവര്‍ അവതരിപ്പിച്ചിരുന്നു.

1

മരക്കാറിനെതിരെ അപവാദ പ്രചാരണമാണ് നടക്കുന്നതെന്നും അതിനെയെല്ലാ ംമരക്കാര്‍ അതിജീവിക്കമെന്നും മാലാപാര്‍വ്വചതി തന്റെ ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു. കൊവിഡിന്റെ ആഘാതം വലിയ രീതിയിലാണ് സിനിമയെ ബാധിച്ചതെന്നും കുറുപ്പും ജാനേമനും മാനാടും ഒക്കെ തിയറ്ററില്‍ വിജയിക്കുന്നതായി അറിഞ്ഞപ്പോള്‍ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പൈട്ടുവെന്നും മാലാപാര്‍വതി പറയുന്നു. 'മരക്കാര്‍' തിയറ്ററിലേക്കെത്തുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കിയിരുന്നുവെന്നും ചിത്രമിറങ്ങിയ അന്ന് മുതല്‍, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകള്‍ കണ്ടു തുടങ്ങിയെന്നും സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നതെന്നും അവര്‍ പറഞ്ഞു.

'ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ'? റിയാസിനോട് ചോദിച്ചിരുന്നു, വിശദീകരിച്ച് നടൻ ജയസൂര്യ'ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ'? റിയാസിനോട് ചോദിച്ചിരുന്നു, വിശദീകരിച്ച് നടൻ ജയസൂര്യ

2

എന്നാല്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ഈ പ്രിയദര്‍ശന്‍ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും. ഇത്രയും ടെക്‌നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തില്‍ ഇറങ്ങിയതില്‍ അഭിമാനിക്കുന്നുവെന്നും അപവാദങ്ങള്‍ക്കും നെഗറ്റീവ് കമന്റുകള്‍ക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നുവെന്നും അവര്‍ പ്രതികരിച്ചു. ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നുവെന്നും യഥാര്‍ത്ഥത്തില്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും മാലാപാര്‍വതി പറയുന്നു.

3

അതേസമയം ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളില്‍ സന്തോഷം അറിയിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെയും പ്രിയദര്‍ശന്‍ സംസാരിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കു ചിത്രമായ മരക്കാര്‍ വ്യാഴാഴ്ച ലോകമാകമാനം 4100 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. ആദ്യദിനം ലോകമാകെ 16,000 പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം ചിത്രം ഇതുവരെ നേടിയ കലക്ഷനുകള്‍ ഇതുവരെ നിര്‍മാതാക്കള്‍ പുറത്ത് വിട്ടിരുന്നില്ല.

രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍; സ്ഥിരീകരിച്ചത് ഗുജറാത്തില്‍, ഇതോടെ എണ്ണം മൂന്ന്രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍; സ്ഥിരീകരിച്ചത് ഗുജറാത്തില്‍, ഇതോടെ എണ്ണം മൂന്ന്

4

മരക്കാര്‍ ചിത്രം പ്രഖ്യാപിച്ചത് മുതല്‍ വന്‍ പ്രതീക്ഷയോടെയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. കോവിഡ് മൂലം റിലീസ് നീട്ടി വെക്കുകയായിരുന്നു. ശേഷം ചിത്രം ഓടിടി റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു. പിന്നീട് ഏറെ അനിശ്ചിതത്തിനൊടുവിലാണ് ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കളും, അണിയറ പ്രവര്‍ത്തകരും തീരുമാനിച്ചത്. തിയേറ്ററില്‍ വന്‍ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ ചിത്രത്തെ സ്വീകരിച്ചത്. വാദ്യമേളങ്ങളും, ഫ്‌ലാഷ് മോബ് തുടങ്ങിയവ ഉണ്ടായിരുന്നു. 12 മണിക്ക് തന്നെ ആരാധകര്‍ ചിത്രം കാണാനെത്തി. ഒരാഴ്ചത്തേക്ക് സംസ്ഥാനത്തെ ഒട്ടുമിക്ക തിയേറ്ററുകളിലും ഫുള്‍ സീറ്റാണെന്നാണ് ഉടമകള്‍ അറിയിച്ചത്.

ബസ്റ്റാന്റിൽ കിടന്നിട്ടുണ്ട്,സെക്സ് വർക്ക് ചെയ്തിട്ടുണ്ട്;ജീവിതം വെളിപ്പെടുത്തി ദീപ്തി കല്യാണിബസ്റ്റാന്റിൽ കിടന്നിട്ടുണ്ട്,സെക്സ് വർക്ക് ചെയ്തിട്ടുണ്ട്;ജീവിതം വെളിപ്പെടുത്തി ദീപ്തി കല്യാണി

5

അതേസമയം ചിത്രത്തിന്റെ ആദ്യഷോ കഴിഞ്ഞത് മുതല്‍ നെഗറ്റീവ് റിവ്യുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിച്ച ചിത്രമായതിനാല്‍ വേണ്ടത്ര തൃപ്തിപെടുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ചിത്രം നേരിട്ട വിവാദങ്ങളെ സംബന്ധിച്ച മോഹന്‍ലാല്‍ തന്നെ രംഗത്ത് വന്നിരുന്നു. മരക്കാര്‍ ഒരു ഓടിടി പ്ലാറ്റ് ഫോമുകള്‍ക്കും കരാര്‍ നല്‍കിയിട്ടില്ലെന്നും. അഥവാ അത് കരാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ തിയേറ്റര്‍ റിലാസിന് ശേഷം മാത്രമാണെന്നാണ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

6

100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ്, അര്‍ജുന്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍ലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

കോണ്‍ഗ്രസ് സീറോ ആകും; ഇനി മമതയ്ക്ക് ഒപ്പം!! യുപിയില്‍ കിടിലന്‍ തന്ത്രവുമായി അഖിലേഷ്കോണ്‍ഗ്രസ് സീറോ ആകും; ഇനി മമതയ്ക്ക് ഒപ്പം!! യുപിയില്‍ കിടിലന്‍ തന്ത്രവുമായി അഖിലേഷ്

Recommended Video

cmsvideo
Marakkar Box Office 2 Days Worldwide Collection: Fails To Beat Mohanlal's Lucifer.! | Oneindia
7

റിലീസിന് മുമ്പ് തന്നെ ദേശീയ, സംസ്ഥാന അവാര്‍ഡായി ആറ് പുരസ്‌കാരങ്ങളാണ് മരക്കാര്‍ നേടിയത്. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. പട്ടണം റഷീദാണ് എന്നിവരാണ് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്.

English summary
Maala Parvathi reacts to the campaign against Mohanlal's Marakkar Arabikadalinte simham movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X