സലീം കുമാർ അവസാനം സലീംകുമാറിനെ തന്നെ ട്രോളി; അതും സ്വന്തം ഡയലോഗ് വെച്ച്, സംഭവം ഇതാണ്...

  • Posted By: Desk
Subscribe to Oneindia Malayalam

ട്രോളൻമാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സലീംകുമാർ സിനിമയിൽ ഉപയോഗിച്ച സംഭാഷണങ്ങളാണ്. എന്നാൽ സലീംകുമാർ സലീംകുമാറിനെ തന്നെ അദ്ദേഹത്തിന്റെ സംഭാഷണം എടുത്ത് ട്രോളിയതാണ് എല്ലാവരെയും ആകർഷിക്കുന്നത്. സലീംകുമാർ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദൈവമേ കൈതൊഴാം K കുമാറകണം' എന്ന സിനിമ. ഇതിന്റെ മോഷൻ പോസ്റ്റർ‌ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് രസകരമായ സംഭവം നടന്നിരിക്കുന്നത്.

"ദൈവമേ കൈതൊഴാം K. കുമാറാകണം" സിനിമയുടെ മോഷൻ പോസ്റ്റർ നാളെ വൈകുന്നേരം ഏഴ് മണിക്ക് മമ്മൂട്ടി, അദ്ദേഹത്തിന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുമെന്ന് തിങ്കളാഴ്ച വൈകുന്നേരം 3.53ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ ഏഴ് മണിക്ക് അത് റിലീസ് ചെയ്യാൻ പറ്റിയില്ല. ഇത് മറ്റുള്ളവരെ അറിയിക്കാനും, പോസ്റ്റർ റീലിസിങ് നടക്കാത്തതിൽ ക്ഷമ ചോദിച്ചും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ വീണ്ടും ഒരു പോസ്റ്റിട്ടു.

Facebook Post

'ഒരു കൈയബദ്ധം... നാറ്റിക്കരുത്' എന്ന തലക്കെട്ടോടെയുള്ള ഒരു ട്രോളായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. കാബൂളിവാല എന്ന സിനിമയിലെ ചിത്രങ്ങൾ എടുത്ത് ഉണ്ടാക്കിയ ട്രോളിൽ അദ്ദേഹത്തിന്റെ തന്നെ സംഭാഷണം തലവാചകമായി കൊടുത്തതാണ് എല്ലാവരെയും ചിരിപ്പിച്ചത്. സലിംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദൈവമേ കൈതൊഴാം കെ. കുമാറാകണം' എന്ന ചിത്രത്തില്‍ പി സി ജോര്‍ജ് മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നു എന്നൊരു പ്രത്യകതകൂടിയുണ്ട്.

അനുശ്രീ നായികയാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോക്ടര്‍ സക്കറിയാ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍ ആല്‍വിന്‍ ആന്റണി എന്നിവരാണ്. ശീനിവാസന്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, വിനായകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സിനിമയുടെ ചിത്രീകരണം പൂഞ്ഞാറില്‍ പുരോഗമിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Salim Kumar's move motion poster release

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്