Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ്ബോസിലെ സുവർണ്ണ നിമിഷങ്ങൾ': വീഡിയോ പങ്കുവെച്ച് ഷിയാസ് കരീം, കയ്യടിച്ച് ആരാധകർ

ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ സുപ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു മോഡലും നടനുമായ ഷിയാസ് കരീം. മോഡലിംഗ് രംഗത്ത് നിന്ന് ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായതോടെ ഷിയാസിന്റെ ആരാധകരുടെ എണ്ണവും വർധിച്ചിരുന്നു. മികച്ച പ്രകടനം കാഴ്ച വെച്ച ഷിയാസ് ഫൈനലിലെത്തിയ മത്സരാർത്ഥി കൂടിയാണ്.

അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Vismaya Case: Vijith replies to Shiyas Kareem | Oneindia Malayalam

     കാത്തിരുന്നത് അവസരങ്ങൾ...

    കാത്തിരുന്നത് അവസരങ്ങൾ...

    മോഡലിംഗ് രംഗത്ത് കഴിവ് തെളിയിച്ച വ്യക്തിത്വമാണ് ഷിയാസിന്റേത്. സിനിമാ രംഗത്ത് ചെറിയ റോളുകളിൽ ഒതുങ്ങിയെങ്കിലും 2018ലെ മിസ്റ്റർ ഗ്രാൻഡ് സീ വേൾഡിൽ ആദ്യ പേരിൽ ഷിയാസ് ഇടം നേടിയിരുന്നു. മിസ്റ്റർ ഫോട്ടോ മോഡൽ 2018, പോപ്പുലാരിറ്റി മോഡൽ 2018 എന്നിങ്ങനെ പല അംഗീകാരങ്ങളും ഷിയാസിന് ലഭിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ ഒന്നിന്റെ ഭാഗമാകാൻ കഴിഞ്ഞതാണ് ഷിയാസിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ആദ്യ സീസൺ കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടെങ്കിലും ആദ്യ സീസണിന്റെ ചില ഓർമകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷിയാസ് കരീം.

     നൊസ്റ്റാൾജിയ..

    നൊസ്റ്റാൾജിയ..

    'മെമ്മറീസ് ബിങ്ങ് ബാക്ക് മെമ്മറീസ്' എന്ന ക്യാപ്ഷനോടെയാണ് ഷിയാസ് ഇൻസ്റ്റഗ്രാമിൽ ബിഗ് ബോസ് സീസൺ ഒന്നിലെ തന്റെ മികച്ച നിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ബിഗ് ബോസ് ഹൌസിനുള്ളിൽ വെച്ച് വർക്ക് ഔട്ട് ചെയ്യുന്നതിന്റെയും സന്തോഷത്തോടെ പിന്നിട്ട പല നിമിഷങ്ങളുമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

    വൈൽഡ് കാർഡ് എൻട്രി...

    വൈൽഡ് കാർഡ് എൻട്രി...

    ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു ഷിയാസിന്റെ പ്രവേശനം. മികച്ച പ്രകടനം കൊണ്ട് ഷോയുടെ ഫൈനലിലെത്തിയ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ഷിയാസ് എന്ന് എടുത്ത് പറയേണ്ടതുണ്ട്. ബിഗ് ബോസിന്റെ ആദ്യ സീസൺ അവസാനിച്ചതോടെ ഷിയാസ് വീണ്ടും മോഡലിംഗിലേക്ക് തന്നെ തിരിച്ചുപോയിരുന്നു.

    സ്റ്റാർ മാജിക്കിലേക്ക്...

    സ്റ്റാർ മാജിക്കിലേക്ക്...

    ബിഗ് ബോസിൽ നിന്ന് മടങ്ങിയെത്തിയ ഷിയാസ് ലക്ഷ്മി നക്ഷത്ര അവതാരകയായെത്തുന്ന പോപ്പുലർ സെലിബ്രിറ്റി ഗെയിം ഷോ സ്റ്റാർ മാജിക്കിന്റെ ഭാഗമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി. മോഡലിംഗിലും ബോഡി ബിൽഡിംഗിലുമുള്ള ഷിയാസിന്റെ താൽപ്പര്യം കേരളത്തിൽ വലിയ തോതിൽ ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഷിയാസ് പങ്കുവെക്കുന്ന ഫിറ്റ്നസ് വീഡിയോകൾക്കും ടിപ്പുകൾക്കും ഇതിൽ നല്ലൊരു പങ്കുമുണ്ട്.

    ചോദ്യം ചെയ്ത് ഷിയാസ്

    ചോദ്യം ചെയ്ത് ഷിയാസ്

    കൊല്ലം ജില്ലയിലെ കൈതോട് സ്വദേശി വിസ്മയയുടെ മരണം കേരളത്തിൽ ആകെ ചർച്ചയായിരുന്നു. എന്നാൽ വിസ്മയ മരിച്ച് നാല് ദിവസം ആയപ്പോൾ വിസ്യമയുടെ സഹോദരൻ വിജിത്ത് യൂ ട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തതെതിനെതിരെ ഷിയാസ് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനൽ സുഹൃത്താണ് കൈകാര്യം ചെയ്യുന്നത് തന്റെയൊരു സുഹൃത്താണെന്നും അവരാണ് പോസ്റ്റിട്ടതെന്നും വിജിത്ത് വെളിപ്പെടുത്തിയിരുന്നു. പെങ്ങൾ മരിച്ച് നാല് ദിവസം കഴിഞ്ഞതേയുള്ളൂ അപ്പോഴേക്കും എങ്ങനെയാണ് ബിജിഎം ഒക്കെ ഇട്ട് വീഡിയോ ഇടാൻ തോന്നുന്നതെന്നായിരുന്നു ഷിയാസിന്റെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റ്.

     ഷിയാസിന് മറുപടി

    ഷിയാസിന് മറുപടി

    ഷിയാസ് അടക്കമുള്ളവർ വിമർശനവുമായി രംഗത്തെത്തിയതോടെ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയ വിജിത്ത് താനല്ല അത് പോസ്റ്റ് ചെയ്തതെന്നും തെറ്റ് മനസ്സിലാക്കി അവർ പോസ്റ്റ് പിൻവലിക്കുമെന്ന് കരുതുന്നതായും വിജിത്ത് വ്യക്തമാക്കിയിരുന്നു. സുഹൃത്തിന്റെ കല്യാണം കഴിഞ്ഞപ്പോൾ നേരത്തെ താൻ ചെയ്ത വീഡിയോ ആണ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതെന്നും വിജിത്ത് മറുപടിയിൽ വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+