ബസ്റ്റാന്റിൽ കിടന്നിട്ടുണ്ട്,സെക്സ് വർക്ക് ചെയ്തിട്ടുണ്ട്;ജീവിതം വെളിപ്പെടുത്തി ദീപ്തി കല്യാണി

കൊച്ചി; പ്രേക്ഷകർക്ക് ഇപ്പോൾ ഏറെ സുപരിചിതയാണ് നർത്തകിയും മോഡലുമായ ദീപ്തി കല്യാണി. വനിത മാഗസിനിൽ ട്രാൻസ്ജെൻറർ കവർഗേളായി പ്രത്യേക്ഷപ്പെട്ടതോടെയാണ് ദീപ്തി കല്യാണിയെ മലയാളികൾ അറിഞ്ഞ് തുടങ്ങിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം.

'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ

എന്നാൽ തന്റെ ഇതുവരെയുള്ള ജീവിതം അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് ദീപ്തി. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാർപെറ്റ് എന്ന ഷോയിൽ അതിഥിയായെത്തിയപ്പോഴാണ് ജീവിതത്തിൽ നേരിട്ട കൈപ്പേറിയ അനുഭവങ്ങളെ കുറിച്ച് താരം തുറന്ന് പറഞ്ഞത്. ദീപ്തി കല്യാണിയുടെ വാക്കുകളിലേക്ക്

1

ഞാൻ ആൺകുട്ടി ആയിരുന്നപ്പോൾ എന്റെ സ്ത്രൈണത അച്ഛനും അമ്മയ്ക്കും കുഴപ്പമുണ്ടായിരുന്നില്ല. പ്രശ്നം ഏട്ടനായിരുന്നു,കാരണം അവൻ പണിയ്ക്കൊക്കെ പോകുമ്പോൾ എന്താണ് നിന്റെ അനിയൻ ഇങ്ങനെ എന്നൊക്കെ പലരും ചോദിക്കും, അപ്പോ ഏട്ടൻ വീട്ടിൽ വന്ന് വഴക്കുണ്ടാക്കും. ഒരു വർഷത്തോളം ഏട്ടന്റെ അടിയും ദ്രോഹങ്ങളുമൊക്കെ നേരിട്ടിരുന്നു. അങ്ങനെ ഞാൻ 10ാം ക്ലാസ് കഴിഞ്ഞപ്പോൾ പടിയടച്ച് പിണ്ഡം വയ്ക്കുക എന്ന് പറയും പോലെ എന്നെ വീട്ടിൽ നിന്ന് പുറത്താക്കി.

2

ഏകദേശം മൂന്ന് മാസത്തോളം ഞാൻ ഗുരുവായൂർ ബസ്റ്റാന്റിൽ പേപ്പർ വിരിച്ച് കിടന്നിട്ടുണ്ടായിരന്നു. ഒരു നേരത്തേ ആഹാരം പോലും കഴിക്കാൻ കിട്ടാതിരുന്ന അവസ്ഥയൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെ നിന്ന് ശീതളാണ് എന്നെ കൂട്ടി കൊണ്ടുപോയത്. അവർ എന്റെ സഹോദരിയെ പോലെയാണ്. അങ്ങനെ ബാംഗ്ലൂർ പോയി. അവിടെ വെച്ചാണ് സർജറി കഴിഞ്ഞ ഒരുപാട് ട്രാൻസ് വുമൺസിനെ കണ്ടത്.അങ്ങനെയാണ് സർജറി ചെയ്യണമെന്ന ആഗ്രഹം എനിക്കും വന്നത്.

3

സർജറി ചെയ്യണമെങ്കിൽ ഒരുപാട് പണം വേണമായിരുന്നു. ഒരുപാട് പേരോട് യാചിച്ചു. സെക്സ് വർക്ക് ചെയ്തിട്ടുണ്ട്. ഭക്ഷണവും വസ്ത്രവും വേണമെന്നൊക്കെയാണ് ആഗ്രഹം. ജോലി ചോദിച്ചാൽ ആളുകൾ തരില്ല. ഒരു നല്ല ജോലി നേടാനുള്ള വിദ്യാഭ്യാസവും എനിക്കുണ്ടായിരുന്നില്ല. കാരണം പത്താം ക്ലാസ് വരെയെ പഠിച്ചിരുന്നുള്ളൂ. പക്ഷേ എനിക്ക് ഡാൻസ് ചെയ്യാൻ അറിയാമായിരുന്നു. അപ്പോഴും സർജറിക്ക് വേണ്ടിയുള്ള പണം തികയുമായിരുന്നില്ല. അങ്ങനെ യാചിച്ചും സെക്സ് വർക്ക് ചെയ്തുമൊക്കെയാണ് സർജറിക്ക് വിധേയമായത്.

4

അന്നൊന്നും കരയാത്ത ഒരു രാത്രി പോലും ഉണ്ടായിരുന്നില്ല. കാരണം സ്കൂളിൽ പോകുമ്പോൾ ഞാൻ പെൺകുട്ടികളുടെ കൂടെയായിരുന്നു പോയിരുന്നത്. അപ്പോൾ പലരും കല്ലെടുത്തെറിയും. നീ ആണാണോ പെണ്ണാണോ എന്ന് പറഞ്ഞ് കളിയാക്കും. യൂനിഫോം വരെ അഴിച്ച് നോക്കിയ കാലമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ പ്രശ്നങ്ങളൊക്കെ മാറി. വനിതയിൽ കവർ ഗേളായി വന്ന ശേഷം എന്റെ വീട്ടുകാർ എന്നെ സ്വീകരിച്ചു.

5

എന്നോട് മുൻപ് ഏട്ടൻ പറഞ്ഞത് ഈ വീട്ടിൽ ജീവിക്കേണ്ടത് ഒന്നുകിൽ ആണായിട്ടായിരിക്കണം അല്ലേങ്കിൽ പെണ്ണായിട്ടായിരിക്കണം, ആണും പെണ്ണും കെട്ട് ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു. 10 വർഷത്തിന് ശേഷം വീട്ടിലേക്ക് തിരിച്ച് വന്നപ്പോൾ ഞാൻ ഏട്ടനോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ഞാനൊരു സ്ത്രീയാണ് ചേട്ടന്റെ അനിയത്തിയായി എന്നെ സ്വീകരിക്കാൻ പറ്റുനോയെന്നായിരുന്നു. അപ്പോൾ ചേട്ടൻ കരഞ്ഞ് കൊണ്ട് എന്റെ കാലിൽ വീഴുകയായിരുന്നു, ദീപ്തി പറഞ്ഞു.

6

എന്റെ വിവാഹം കഴിഞ്ഞു. ഞാൻ ബാംഗ്ലൂരിൽ നിൽക്കുമ്പോൾ തന്നെയാണ് വിവാഹം കഴിഞ്ഞത്. പക്ഷേ അത് നിയമപരമായിട്ടല്ല. ഞങ്ങൾ മൂന്ന് വർഷം പ്രണയിച്ചു. പക്ഷേ അയാൾ എന്നെ ചതിച്ചു.അതോടെ ആ ബന്ധം അവസാനിപ്പിച്ചു, ദീപ്തി പറഞ്ഞു. ആറ് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. അതൊന്നും പക്ഷേ ശ്രദ്ധിക്കപ്പെട്ടേ ഇല്ല. എന്നാൽ താൻ നായികയായി വരുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നതെന്നും ദീപ്തി കല്യാണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+